Saturday, January 10, 2015

കമ്പോളപൊട്ടന്‍ !!!



കമ്പോളങ്ങളായ കമ്പോളങ്ങളൊക്കെ
 നിരങ്ങിയാലും
ഇതുപോലെ
ജീവിതാസക്തിയുള്ള
ഒരു ചരക്കിനെ കിട്ടില്ല .

നടന്നു നടന്ന്  ചെരുപ്പു തേഞ്ഞാലും
ഇവിടേക്കുതന്നെ
തിരിച്ചു വരേണ്ടിവരും .

അപ്പോള്‍ ഇതുപോലെ ആവില്ല ;
വിലപേശാന്‍ ഇടം തരില്ല .
ജീവിതാസക്തി നഷ്ടമായ
ഒരു ചരക്കിനെയായിരിക്കും കിട്ടുക .


No comments:

Post a Comment