Friday, January 16, 2015

കവിത എഴുതുമ്പോള്‍



എന്റെ മുറിയിലേക്ക് ,
എന്നിലേക്ക്‌
നീയൊന്ന്  എത്തി നോക്കുക

 ഭൂമിയോളംവലിയ
പേടികളില്‍ നിന്നും
എന്നെയുണര്‍ത്തുവാന്‍
ഇടയ്ക്കൊന്നു  തൊട്ടുക.

വിശ്വസനീയമായ
ഏറ്റവും ലളിതമായ ഭാവന
നീയും ഞാനുമാണ് ;
നമ്മുടെ ജീവിതമാണ് .

കവിതയുടെ ഉറവയല്ല
നീയുണ്ടെന്ന ഉറപ്പാണ്‌
എന്നില്‍
ചിറകുകളായി വിരിയുന്നത്  .











1 comment: