Thursday, December 19, 2013

നടക്കുന്ന വേലികള്‍

chain link fence

നടക്കുന്ന വേലികളില്‍ ചിലത്
ഞങ്ങളുടെയതിരുകളിലുണ്ട് .

അതിരുകളെ പുതുക്കുക
എന്നതില്‍ കവിഞ്ഞ്
വലിയ ലക്ഷ്യങ്ങളൊന്നും
ഇല്ലാത്ത വേലികള്‍.

ഇരുട്ടിയതിന് ശേഷമായിരിക്കും
വേലികള്‍ നടക്കുക.

അതിനാല്‍
ഇരുട്ടുന്നതിനു മുന്‍പേ
വേലികള്‍ക്കിരുപുറവുമായി ,ഞങ്ങള്‍
ആയുധങ്ങളുമായി
കാത്തു നില്ക്കുന്നു.


3 comments:

  1. വേലി വിളവൊക്കെ തിന്നുന്നുണ്ടോ?

    ReplyDelete
  2. അതിന് ആയുധം തന്നെ വേണം.

    ReplyDelete
  3. വേലി തന്നെ വിളവു തിന്നുന്നത് അത്ര പുതിയ കാഴ്ചയൊന്നുമല്ലല്ലൊ അജിത്തേട്ടാ...

    ReplyDelete