Sunday, November 4, 2012

മൗനം



പൊട്ടിച്ചിതറിയ
ചില്ലക്ഷരമാണെന്റെ
തൊണ്ട കീറിയത് .

ഒച്ചയുടെ ഒച്ചയെ
പിഴുതെറിയാന്‍
മൗനത്തിനു
പലതുണ്ട്  ന്യായം .


എങ്കിലും
വിശദീകരിക്കപ്പെടുവാന്‍
മാത്രം ന്യായങ്ങളില്ല
മൗനത്തിന് .