Wednesday, January 4, 2012

ചെരിപ്പ്


കുളിമുറിയില്‍ വെച്ച
പഴയ, തേഞ്ഞ
ചെരിപ്പ് കാണാനില്ല .

ഇന്നാളൊരിക്കല്‍,
എണ്ണയില്‍ കുതിര്‍ന്ന്
വഴുക്കിയപ്പോള്‍
ഞാനതിന്റെ
നെഞ്ചില്‍ ചവിട്ടിയിരുന്നു .

ജലസമാധി 


ജലമില്ലാത്ത ഒരരുവി
ഈ വഴിക്കവലയില്‍ നിന്ന്
ഒറ്റയടിപ്പാതയിലേക്ക് നടന്നു .

ഒറ്റയടിപ്പാത കഴിഞ്ഞുള്ള
ഇറക്കത്തിലവള്‍
മൂക്കുംകുത്തി വീണു.

അതുവഴിയൊരു
ചൂണ്ടലുമായിവന്ന
നാടോടിപ്പയ്യ,നവളെ
ചൂണ്ടല്‍ക്കൊളുത്തില്‍ കോര്‍ത്ത്‌
പശിയടങ്ങാനുള്ള
മീന്‍വേട്ടയ്ക്കായി
പുഴയിലേക്കിറങ്ങി.