Friday, September 2, 2011

ക്ഷണികം

തച്ചുശാസ്ത്രത്തില്‍
കേമിയായൊരു  കാക്ക
വേലിയേറ്റത്തിന്‍റെ 
നുരയ്ക്കുന്ന
കൊമ്പുകളിലൊന്നില്‍
കൂടൊരുക്കി.

Image :The Great Wave off Kanagawa is a famous woodblock printing by the Japanese artist Hokusai. 


24 comments:

  1. ക്ഷണികം.
    കാക്ക കേമി മാത്രമല്ല 'ധീര'യുമാണ് :)

    ReplyDelete
  2. വീണ്ടും ഇവിടെ കാണുന്നത് തന്നെ സന്തോഷം. കവിതയിലെ വൈവിധ്യം പഴയത് പോലെ ഇന്നും കാത്തുസൂക്ഷിക്കുന്നു. നന്നായിട്ടുണ്ട്.

    ReplyDelete
  3. പ്രൊഫൈലിലുമുണ്ടല്ലൊ കാക്കകള്‍!.ഞാനും ഒരു മലപ്പുറംകാക്കയാ. കവിത ദഹിക്കില്ല.

    ReplyDelete
  4. കേമി തന്നെ! ക്ഷണപ്രഭാചഞ്ചലം തന്നെ! നന്നായി അനീസ്!

    ReplyDelete
  5. ന്ന്ട്ടെന്താ ണ്ടായീ...

    ReplyDelete
  6. കൊള്ളാം മോനെ..കാന്താരി പോലെ ചെറുതെങ്കിലും എരിഞ്ഞു കയറുന്നു, ഈ കവിത.

    ReplyDelete
  7. അനീഷ്‌ കവിത നന്നായിരിക്കുന്നു .....വായിക്കുംതോറും അര്‍ത്ഥങ്ങളുടെ ആഴങ്ങള്‍ നുരക്കുന്നു ...

    എവിടെ മാഷെ ഇപ്പൊ ?

    ReplyDelete
  8. പ്രിയപ്പെട്ട അനീഷ്‌,
    എനിക്ക് വരികള്‍....വരികളുടെ അര്‍ഥം ....ഒന്നും മനസ്സിലായില്ല...
    സസ്നേഹം,
    അനു

    ReplyDelete
  9. പ്രിയ അനീസ്‌
    വായിച്ചു.
    പല കവിതയെ കൂടുതലറിയാന്‍ ശ്രമിക്കുന്നു.
    ആശംസകള്‍

    ReplyDelete
  10. ....എന്നാൽ അനീസേ, വേലിയിറക്കത്തിൽ പരിതാപകരമാകുമല്ലോ !കാക്കയുടെ തച്ചുശാസ്ത്രം,നന്നായിരിക്കുന്നു, നല്ല കുറുകിയ ബുദ്ധി....

    ReplyDelete
  11. ആലേഖനം പച്ചയായ ജീവിതത്തിന്റെ തന്നെ..
    ആശംസകള്‍!!
    ഹൃദയപൂര്‍വ്വം.

    ReplyDelete
  12. കാക്കദൃഷ്ടി പണ്ടേ നമുക്കറിയാവുന്നതാണല്ലോ!

    ReplyDelete
  13. അനീസേ,
    കൂടൊരുക്കീലേ ഇനി ഒരു കൂട്ടുമാവാം.
    എന്നാലോ കാകദൃഷ്ടിയുടെ വേലിയേറ്റം വേണ്ട.
    കൊമ്പ് കൂടുകൂട്ടാനാവാത്ത തുഞ്ചത്താണോ.
    ഇറക്കിക്കെട്ട്.

    ReplyDelete
  14. good one!!!
    welcome to my blog
    nilaambari.blogspot.com
    if u like it follow and suport me

    ReplyDelete
  15. ഒന്നു പഠിക്കുന്നു മറ്റൊന്നു പ്രവര്‍ത്തിക്കുന്നു .
    കവിത ഇഷ്ടായി .

    ReplyDelete
  16. വളരെ നന്നായി ഈ കുഞ്ഞു കവിത.

    ReplyDelete