Thursday, August 4, 2011

മകള്‍

അച്ഛന്‍ എനിക്കൊരു 
തുമ്പിക്കൈ വരച്ചുചേര്‍ത്തു.
കാലില്‍ ചങ്ങല 
പിന്നെ 
മൂര്‍ച്ചയുള്ളൊരു തോട്ടി .

മൂന്നാംനില 
മൂന്നാം നിലയിലെ 
ഫിറ്റ്മാന്‍ ജിംനേഷ്യത്തില്‍ നിന്ന്
താഴെ ഭൂമിയിലേക്ക്‌ 
നോക്കിയപ്പോള്‍ 
ചുളിഞ്ഞില്ലാതായതാണീ 
നെറ്റിത്തടം .

19 comments:

  1. കൊള്ളാം കവിത.അച്ഛനു ഇടയ്ക്കിടെ
    ചെന്നീരൊലിക്കും.

    ReplyDelete
  2. നന്നായിരിക്കുന്നു.

    ReplyDelete
  3. ഒന്നൂടെ തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടിയിട്ട് വന്ന് വായിക്കട്ടെ. ഇപ്പോ ഒന്നും മനസ്സിലായില്ല.

    ReplyDelete
  4. മകൾ എനിക്ക് പ്രാപ്യമായൊരുയരത്തിലാണ്. ഇഷ്ടപ്പെട്ടു. മൂന്നാം നിലയിലൊന്നും കയറാൻ കഴിയാത്തതിൽ ഖേദിക്കുന്നു.

    ReplyDelete
  5. പനയ്യോല ഇല്ലേ ? :)

    ReplyDelete
  6. മൂര്‍ച്ചയുള്ളൊരു തോട്ടി ...

    കവിത ഇഷ്ടമായി

    ReplyDelete
  7. നന്നായി മാഷേ

    ReplyDelete
  8. മിത്രമേ,
    എന്താണെഴുതേണ്ടത്....?
    ബ്ലോഗില്‍ കവിത വായിക്കാന്‍ കഴിഞ്ഞതില്‍ കണ്ണീരോളമെത്തുന്ന സന്തോഷം.
    ഉള്ളില്‍ കൊണ്ടുടക്കിയിരിക്കും വിധത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍....
    കയ്യടക്കത്തിന്റെ......
    ഈ അഭിനന്ദനം സ്വീകരിക്കുക....

    ReplyDelete
  9. ഒരഛൻ മകളെ നിയന്ത്രണവിധേയമാക്കിയിരിക്കേണ്ടതിന്റെ സൂചന തരുന്നു, ആദ്യത്തേതിൽ. കൊച്ചുവരികളിൽ ആശയം ഒതുക്കി, നല്ലത്. പക്ഷേ, മൂന്നാം നിലയിൽനിന്ന് താഴേയ്ക്ക് നോക്കുമ്പോൾ, ഇപ്പോഴത്തെ ഒരു ദുരിതക്കാഴ്ചയുടെ ഒറ്റവാക്ക് കൊടുത്തിരുന്നെങ്കിൽ എല്ലാവർക്കും സരളമായി മനസ്സിലാകുമായിരുന്നു. എങ്കിലും ആധുനികക്കവിതയിൽ അതിനും ഇടമുണ്ട്. തുടരുക...ആശംസകൾ.....

    ReplyDelete
  10. നന്നായിരിക്കുന്നു.

    ReplyDelete
  11. തോട്ടിയുടെ ഒപ്പം.....നെറ്റിപ്പട്ടം ഉണ്ടായിരുന്നു പകിട്ടിൽ. അത് നോക്കി ഭ്രമിച്ചതുകൊണ്ട് മറ്റൊന്നും കണ്ടില്ല.

    ReplyDelete
  12. അച്ഛന്‍ എനിക്കൊരു
    തുമ്പിക്കൈ വരച്ചുചേര്‍ത്തു.
    കാലില്‍ ചങ്ങല
    പിന്നെ
    മൂര്‍ച്ചയുള്ളൊരു തോട്ടി .


    ikkalath ithu anivaaryamaanu


    ashamsakal

    ReplyDelete