Thursday, August 4, 2011

മകള്‍

അച്ഛന്‍ എനിക്കൊരു 
തുമ്പിക്കൈ വരച്ചുചേര്‍ത്തു.
കാലില്‍ ചങ്ങല 
പിന്നെ 
മൂര്‍ച്ചയുള്ളൊരു തോട്ടി .

മൂന്നാംനില 
മൂന്നാം നിലയിലെ 
ഫിറ്റ്മാന്‍ ജിംനേഷ്യത്തില്‍ നിന്ന്
താഴെ ഭൂമിയിലേക്ക്‌ 
നോക്കിയപ്പോള്‍ 
ചുളിഞ്ഞില്ലാതായതാണീ 
നെറ്റിത്തടം .