Monday, April 18, 2011

കവിത

ഒരു നിമിഷാര്‍ധം കൊണ്ട് 
ഇല്ലാതായിപോയപ്പോഴാണ് 
ആ നീര്‍ക്കുമിള 
ഒരു കവിതയാണെന്ന് 
എനിക്കുറപ്പായത് 
          

31 comments:

  1. ശൈത്താന്‍ പിറപ്പെ,ഇത് തന്നെയാണ് കവിത.നന്നായിട്ടുണ്ട്.

    ReplyDelete
  2. ഇതും കവിത തന്നെ എന്ന് ഞാന്‍ പറയില്ല. കാരണം...ശൈത്താന്‍ പിറപ്പുകളെ എന്നല്ലേ വിളി.

    ReplyDelete
  3. ഇതു കവിതയാണെന്ന് ഞാന്‍ പറയില്ല്യ. എന്റെ കൊക്കിനു ജീവനുണ്ടെങ്കില്‍ പറയില്ല്യ.

    ReplyDelete
  4. ഒരു ഞായറാഴ്ച
    നട്ടുച്ചവെയിലില്‍
    മാറാപ്പു തുറന്ന്
    ഞാനവറ്റയെ
    ഉണക്കാനിട്ടു


    എങ്കില്‍ കവിത ആയി.

    ReplyDelete
  5. ഹമ്മോ.. ഇങ്ങനെയും കവിതയെ കഷ്ടപ്പെടുത്താമോ? പാവം കവിത. എന്തെല്ലാം വിളിച്ചു!

    ReplyDelete
  6. ശൈത്താന്‍ പിറപ്പേ ഇതാണ് കവിത എന്നെങ്ങാനും പറയല്ലേ!!!!!!.........

    ReplyDelete
  7. അസഹനീയമായ നാറ്റം !
    എലി ചത്തതാണോയെന്ന്
    അയല്‍ക്കാര്‍ ....
    മലയാളത്തിലെ പുത്തൻ ഗവിതകളാണോ ഇവ..?

    ReplyDelete
  8. ഇതെന്താ????????

    ReplyDelete
  9. എലി ചത്ത നാറ്റം.അതാണു ആധുനിക കവിത

    ReplyDelete
  10. നന്നായി കവിത. മനസ്സിൽ ഉണങ്ങിഉണങ്ങി ഒരു പരുവമാവണമെന്നൊ ന്നുമില്ല അനീസ്, കവിത. അത് നിമിഷാർധത്തിൽ പൊലിയുന്നൊരു നീർക്കുമിളയായാലും മതി, അതിൽ, ജീവിതം പ്രതിബിംബിക്കുന്നുണ്ടോ എന്നാണ് ഒരു സാധാരണ വായനക്കാരൻ നോക്കുക.

    ReplyDelete
  11. ഉണക്കമുന്തിരിക്കു പകരം ഉണക്കമീൻ എന്നാക്കാമായിരുന്നു.ഹ..ഹ..അഹ്ഹ

    ReplyDelete
  12. കുറേക്കാലമായി
    മനസ്സിലെ മാറാപ്പില്‍
    കവിതകള്‍
    നാറിത്തുടങ്ങിയിട്ട്

    നന്നായിരിക്കുന്നു അനീഷ്‌ ഈ നിരീഷണം ....

    ReplyDelete
  13. പറയാനൊക്കില്ല “ശൈത്താൻ പിറപ്പേ”.
    ഇതിനെ ചത്തു നാറിയ കവിതയെന്നു പറയാം.
    മനസ്സിനകത്തുവെച്ചു തന്നെ അത് ചത്തു കഴിഞ്ഞിരുന്നുവല്ലോ..!!

    ReplyDelete
  14. ശൈത്താന്‍ പിറപ്പുകളേ


    ഈ വിളി ഞങ്ങള്‍ ബ്ലോഗര്‍മാരെ ഉദ്ദേശിച്ചാണെങ്കില്‍...!!?

    ReplyDelete
  15. അപ്പോള്‍ കവിതയെഴുതാന്‍ പഠിച്ചു.ഇനി എനിക്കും കവിതയെഴുതാമല്ലെ?.അപ്പോ ഈ നാറ്റം ഇല്ലാതാവാനെന്തു ചെയ്യണം?.ഓ, വെയിലത്തിട്ടു നോക്കുക തന്നെ.

    ReplyDelete
  16. അപ്പൊ ഈ നാറ്റം ഇത്രേം കാലം പേറി നടന്ന ഈ ശൈത്താന്റെ മനസ്സിന്റെ നാറ്റം...!!

    മാറിക്കാനില്ല ല്ലേ..??
    അഭിവാദ്യങ്ങള്‍...!!

    ReplyDelete
  17. 'ക' ആയാലും 'ഗ' ആയാലും കവിതയില്‍ "വിത" പോരേ?

    ReplyDelete
  18. ഒരു ഞായറാഴ്ച
    നട്ടുച്ചവെയിലില്‍
    മാറാപ്പു തുറന്ന്
    ഞാനവറ്റയെ
    ഉണക്കാനിട്ടു/


    ബ്ലോഗ് മീറ്റ് നടന്ന ഞായറാഴ്ച ആയിരുന്നോ ?


    കവിതക്ക് ഈ മണമാണെങ്കില്‍ “കവി”കള്‍ക്ക് എന്ത് മണമാവും ?

    ReplyDelete
  19. കവിതയെ ഇങ്ങനൊക്കെ പറഞ്ഞാൽ പിണങ്ങിപ്പോകും. പോയാൽ പിന്നെ തിരിഞ്ഞു നോക്കില്ല. വാശിയുള്ള കൂട്ടത്തിലാ

    ReplyDelete
  20. http://libinkunnath.blogspot.com/May 14, 2011 at 8:25 AM

    നന്നായി....!!!
    അഭിനന്ദനങ്ങള്‍......!!!!

    ReplyDelete
  21. മതിയാശാനേ ഉണക്കിയത്. ഇനി അതെല്ലാംകൂടി വാരിക്കെട്ടി ഇങ്ങു കൊണ്ടുപോര്, നമുക്ക് ‘ഉഗാണ്ട’യിലേയ്ക്ക് കയറ്റിവിടാം. വീണ്ടും മനസ്സിൽ കിടന്നു പിടയ്ക്കുന്ന ഒരു വമ്പൻ സ്രാവിനെ ഇങ്ങോട്ടിറക്കിവിട്, പിന്നെ അതാണ് ‘കവിത’യെന്ന് ഞങ്ങൾ ശൈത്താന്മാര് പറഞ്ഞോളാം. അഭിനന്ദനങ്ങൾ.........

    ReplyDelete
  22. എന്നെകൊണ്ട് വയ്യെ... :)

    ReplyDelete