Monday, February 21, 2011

അല്‍ഷിമേഴ്സ്‌


ഒരു വേനല്‍ നീന്തിക്കടക്കാന്‍ 
മാര്‍ഗം  ചോദിച്ചപ്പോള്‍ ,
പകലുകളുടെ നീളം
കത്രിച്ചുകളയാന്‍പോന്ന
ഓര്‍മ്മക്കുറവുമായി
ചിരിച്ചുനില്ക്കുകയാണവള്‍.

വേനല്‍ക്കാല രാത്രികളിലെ 
ഉഷ്ണം 
അവളെ തീക്കാറ്റുപോല്‍
പൊള്ളിച്ചു.

സമശീതോഷ്ണങ്ങളുള്ള ,
അവള്‍ക്കു പുതപ്പാകാന്‍ മാത്രം 
കനമുള്ളോരാകാശത്തെ 
പാചകം ചെയ്യാനറിയാമെന്ന്
ഞാന്‍ കളവുപറഞ്ഞു . 


പണ്ടെന്നോ 
ആകാശത്തേക്ക് ചാരിവെച്ച്
എടുക്കാന്‍മറന്ന 
പിരിയന്‍ കോണിയുണ്ട് ,
തൊടിയില്‍.

31 comments:

 1. എനിക്കൊന്നും മനസ്സിലായില്ല.
  അല്‍ഷിമേഴ്സ് വല്ലാത്തൊരു അവസ്ഥയാണെന്ന് അറിയാം..മറവി,,അത് ഏതു പ്രായത്തിലും വരാം..

  ReplyDelete
 2. വേനല്‍ക്കാല രാത്രികളിലെ ഉഷ്ണം
  ആകാശത്തേക്ക് ചാരിവെച്ച്
  പകലുകളുടെ നീളം
  കത്രിച്ചുകളയാന്‍പോന്ന
  ഒരു കത്രിക തേടുന്നു ഞാന്‍ ..
  നാളെ ലോകം അവസാനിക്കുമെന്ന് പറഞ്ഞാലും ഞാനീ
  കമന്റ് ഇവിടെ ഇടും..

  ReplyDelete
 3. എനിക്ക് അല്ഷിമേഴ്സ് ബാധിച്ച പോലെ വാക്കുകള്‍ ഒന്നും ഓര്‍മയില്‍ വരുന്നില്ല !!

  ReplyDelete
 4. പകലുകളുടെ നീളം
  കത്രിച്ചുകളയാന്‍പോന്ന
  ഓര്‍മ്മക്കുറവ്- അതു കൊള്ളാലോ, പിന്നെ കവിതയുടെ ആകാശകോണി മതിയെങ്കിൽ അനിൽകുമാറെന്ന കവിയോട് ചോദിക്കുക, ജനിതകത്തിന്റെ പിരിയൻ ഗ്ഗോവണിയിൽ എവിടെയോ ഉള്ള അത്ഷിമേഴ്സ് ജീനുകളെക്കുറിച്ചാണെങ്കിൽ, ഓ, അതായിരിക്കും അല്ലേ അനീസ്, ഒളിഞ്ഞിരിപ്പുണ്ടായിരിക്കാമല്ലേ? ഭയം.

  ReplyDelete
 5. എനിക്ക് മറവിരോഗം ബാധിച്ചു. അല്പം കടുപ്പമായിപ്പോയി..

  ReplyDelete
 6. വായിച്ചു പ്രാന്തായി പോയ വിവരം സന്തോഷത്തോടു കൂടി അറിയിച്ചു കൊള്ളുന്നു.
  പൂർവ്വ സ്ഥിതിയിലാകുമ്പോൾ തിരികെ വരാം..
  അല്ലാ..എന്താണ്‌ പറഞ്ഞു വന്നത്‌?...

  ReplyDelete
 7. ആര് പറഞ്ഞു അനീഷേ കവിത തന്നേ വിട്ടകന്നു എന്ന്
  കണ്ടിലെ അതി ശക്തമായി തിരികെ വന്നത്
  എഴുത്ത് ഇനിയിയും നിങ്ങളുടെ കൈയ്യുകളില്‍
  മലയാള കവിത വളരട്ടെ നല്ല കവിത ഇഷ്ടമായി

  ReplyDelete
 8. ഒരു വേനല്‍ നീന്തിക്കടക്കാന്‍
  മാര്‍ഗം ചോദിച്ചപ്പോള്‍ ,
  പകലുകളുടെ നീളം
  കത്രിച്ചുകളയാന്‍പോന്ന
  ഓര്‍മ്മക്കുറവുമായി
  ചിരിച്ചുനില്ക്കുകയാണവള്‍.

  ReplyDelete
 9. കവിതകളെല്ലാം ഒന്നിനൊന്ന് മെച്ചം.

  ReplyDelete
 10. അല്ഷിമെഴ്സിന്റെ ലക്ഷണം ഇത് തന്നെ. ചില വരികള്‍ കലക്കി.

  ReplyDelete
 11. കോണിപ്പടിയിറങ്ങുന്ന ഓർമ്മകളുടെ വേദന...ഭാരം കുറഞ്ഞ് അപ്പൂപ്പൻ താടിയായ്...അങ്ങനെ അങ്ങനെ..നല്ല കവിത..
  എല്ലാ ആശംസകളും

  ReplyDelete
 12. ആകാശത്ത് ചാരി വെച്ച ആ “പിരി”യൻ കോവിണിയല്ലേ തൊട്ട് അപ്പുറത്ത് ചാരി വെച്ച് ആ അമ്മാവൻ പുസ്തകം വായിക്കുന്നത്

  ReplyDelete
 13. കവിത തുടക്കത്തില്‍ നിന്ന് ഒടുക്കം എത്തിയപ്പോള്‍ തുടക്കം മറന്നു പോയി.

  ReplyDelete
 14. ഇതു വായിക്കുന്നവര്‍ക്കും ഒരു പക്ഷെ ഈ രോഗം വന്ന പോലെ!എസ്സെം സാദിഖ് പറഞ്ഞ പോലെ അപ്പുറത്തൊരു കോണിയും ചാരി വെച്ചിട്ടുണ്ടല്ലോ?,കവിതയിലുമുണ്ടൊരു കോണി!

  ReplyDelete
 15. വളരെ നല്ല വരികൾ… ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും മറവിയാണല്ലോ ഇതു പകരുന്ന രോഗമാണൊ …പണ്ടെന്നോ
  ആകാശത്തേക്ക് ചാരിവെച്ച്
  എടുക്കാന്‍മറന്ന
  പിരിയന്‍ കോണിയുണ്ട് ,
  തൊടിയില്‍
  അതെടുക്കാൻ മറന്നതു നന്നായി .. എവിടെയാ വെച്ചതെന്നു ഓർത്തെടുക്കേണ്ടല്ലോ… .

  ReplyDelete
 16. ഈ കവിതയൊന്നും മനസ്സിലായില്ലെങ്കിലും മറ്റ് പോസ്റ്റുകള്‍ വായിച്ചു. പ്രത്യേകിച്ച് ഭൂബാങ്ക്. അതെന്നെ ഒത്തിരി ആകര്‍ഷിച്ചു. ഫോളോ ചെയ്യാന്‍ ആ ഒരൊറ്റ പോസ്റ്റ് ധാരാളം

  ReplyDelete
 17. ഞാനല്‍പ്പം ജ്യോതിഷ് ബ്രഹ്മി കഴിച്ചിട്ടു വരാം....ബുദ്ധിയൊന്നു തെളിഞ്ഞിട്ടു വേണം കവിത വായിച്ചു മനസ്സിലാക്കാന്‍....

  ReplyDelete
 18. അനിസ്..... ഇവിടെയാണ് ബ്ലോഗെഴുത്തുകാരുടെയും,വയനക്കാരുടേയുംകുഴപ്പം.. ചിന്തിക്കാനോ,ചിന്തിക്കാൻ സമയം കണ്ടെത്താനോ ,സമയനില്ലെന്നായിരിക്കുന്നൂ...സാരമില്ല...താങ്കൾ എഴുത്ത് തുടരുക.ഭാവുകങ്ങൾ.http://chandunair.blogspot.com/

  ReplyDelete
 19. എഴുത്തിന്‍റെ കട്ടിയോ
  എന്‍റെ കുഴപ്പമോ...?
  രണ്ടാലൊന്ന് !

  ReplyDelete
 20. അത്ഷിമേഴ്സിന്റെ ജീനുള്ളത് പിരിയൻ ഗോവണിയിലാണെങ്കിലും മുന്നിൽ വരുമ്പോഴേയ്ക്കും അതെന്താണെന്ന് തന്നെ അറിയാതെയായി.

  അഭിനന്ദനങ്ങൾ.

  ReplyDelete
 21. പകലുകളുടെ നീളം
  കത്രിച്ചുകളയാന്‍പോന്ന
  ഓര്‍മ്മക്കുറവുമായി
  ചിരിച്ചു

  ReplyDelete
 22. കുറച്ചു കട്ടി കൂടിയെങ്കിലും കൊള്ളാം.
  ചിന്തിച്ചു കണ്ടു പിടിക്കണമെന്നു മാത്രം.

  ReplyDelete
 23. എന്തോ പറയാന്‍ വന്നതാണ്.....ഹാ...മറന്നുപോയി.....പോകട്ടെ ആകാശത്തിലേക്കു ചാരിവെച്ച ഏണിയെടുക്കണം

  ReplyDelete
 24. irunn chinthikkatte.
  kamntethaayaalum aadyam idaam.
  nannayo ?!

  ReplyDelete
 25. വായ്ച്ചുവന്ന വഴി മറന്ന കാരണം ഇവിടെ പകച്ചു നില്ക്കുന്നു.

  ReplyDelete