Sunday, February 13, 2011

പഴനിയിലെ ഓട്ടോകള്‍




പഴനിയിലെ ഓട്ടോകള്‍
വെടികൊണ്ട
കാട്ടുമൃഗം;
റോക്കറ്റുപോലെ
പാഞ്ഞാലല്ലാതെ
ജീവിതം ഓടി തീര്‍ക്കാനാവില്ലെന്നു -
കലമ്പല്‍ കൂട്ടുന്നു.


പഴനിമല ഓടിക്കയറിയ 
സ്കൂള്‍പിള്ളേര്‍ 
മുരുകനെ വെക്കം കാണാന്‍ 
കാശുകൂടുതല്‍ 
കൊടുക്കണമെന്നറിഞ്ഞ് 
അന്തംവിട്ട് നിന്നു.


'മുരുകനെ പിന്നെയും കാണാം 
ഇപ്പൊ പോയാല്‍ സെക്കന്റ്‌ ഷോ പടം കാണാം.'


പഴനിമല ഓടിയിറങ്ങി,കുട്ടികള്‍.
ഞ്ചാമൃതം ഡപ്പകള്‍ 
കൈയിട്ടുമാന്തി കാലിയാക്കി.


'മീറ്ററിക്കു മീതേ യേതാവതും
പോട്ടുകൊടുങ്കോ സാര്‍'
ദര്‍ശനം കാത്തു കിടക്കുന്ന 
ഓട്ടോക്കാരന്‍.




തിരുപ്പൂര്‍ 





ഒരു തയ്യല്‍ മെഷീന്‍ കൊണ്ട്
ജീവിതത്തെ
തുന്നിച്ചേര്‍ക്കാം
എന്നാണവള്‍ കരുതിയത്‌.


അവളുടെ പേരില്‍
നാട്ടില്‍ പഴയൊരു
വേശ്യയുണ്ടെന്ന്
ഞങ്ങള്‍ അടക്കം പറഞ്ഞു.


അതുകൊണ്ടായിരിക്കാം
ഒരു തീവണ്ടിയാത്രക്കൊടുവില്‍
മുഷിഞ്ഞ നോട്ടുകള്‍
മുഖത്തേക്കെറിഞ്ഞ്
അവള്‍ പക വീട്ടിയത്.



26 comments:

  1. മഞ്ഞയും പച്ചയും ഓട്ടോ നല്ല ഭംഗിയുണ്ട്.
    കവിത,അതെനിക്കറിയില്ല.

    ReplyDelete
  2. ജീവിതം ഓടിത്തീര്‍ക്കാനാവില്ലെന്നു കലമ്പല്‍ കൂട്ടുന്നു....

    ReplyDelete
  3. ജീവിതം ഓടി തീർക്കുന്ന മുചക്രവണ്ടികൾ...!

    ReplyDelete
  4. രണ്ടു കവിതയിലും പച്ചയായ ജീവിതം തുടിച്ചു നില്‍ക്കുന്നു ..നന്നായി

    ReplyDelete
  5. ഓട്ടോയും തയ്യൽ മെഷിനും ജീവിതവും. ആണ്ടവാ!

    ReplyDelete
  6. പച്ച ചുവയ്ക്കുന്ന കവിതകള്‍.

    ReplyDelete
  7. അവളുടെ പേരില്‍
    നാട്ടില്‍ പഴയൊരു
    വേശ്യയുണ്ടെന്ന്
    ഞങ്ങള്‍ അടക്കം പറഞ്ഞു

    ReplyDelete
  8. ഇവിടെ ഒന്ന് സന്ദര്‍ശിച്ചോളൂ.. താങ്കളുടെ ബ്ലോഗിനെ കുറിച്ച് ചെപ്പില്‍ വന്നത് കാണാം ..
    http://www.facebook.com/photo.php?fbid=194805027214340&set=a.122248737803303.16203.100000545313425&notif_t=photo_comment&pid=665804&id=100000545313425

    ReplyDelete
  9. രണ്ടാമത്തേത് കൂടുതൽ നന്നായി അനീസ്
    :-)
    ഉപാസന

    ReplyDelete
  10. രുചിയില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച്ച

    ReplyDelete
  11. ഉം... രണ്ടാമത്തേത് നന്നായി.

    ReplyDelete
  12. നല്ല കവിത...ഹൃദയത്തെ തൊട്ടുവല്ലോ......സസ്നേഹം

    ReplyDelete
  13. ശരിയാണു അവളുടെ പേരിൽ ഒരു വേശ്യയുണ്ട് നാട്ടിൽ...ജീവന്റെയും ജീവിതത്തിന്റെയും ഇടയിൽ മറ്റ്മാർഗ്ഗങ്ങളില്ലാതായവൾ

    ReplyDelete
  14. കവിതകൾ കൊള്ളാം ആദ്യത്തേത് ഇത്തിരിക്കൂടി ഇഷ്ടായി. തമിഴ് നാട്ടിൽ എവിടേയും ഇങ്ങനെയോ? കാശുള്ളവർക്ക് വേഗം ഈശ്വരദർശനം !

    ReplyDelete
  15. പഴനിയിൽ ഓടിതീരാത്ത ജീവിതമാണോ തിരുപ്പൂരിൽ തുന്നിചേർക്കുന്നത്!!.

    ReplyDelete
  16. മനോഹരമായിരിക്കുന്നു രണ്ട് കവിതകളും.
    ജീവിതത്തിന്റെ നിറം മങ്ങിയ കാഴ്ചകളെ ഏതാനും ചില വരികളിൽ ഹൃദ്യമാക്കി.
    satheeshharipad.blogspot.com

    ReplyDelete
  17. ആദ്യത്തേത് പ്രത്യകിച്ചു ഒന്നും തോന്നിച്ചില്ല.
    രണ്ടാമത്തേതില്‍ ചില കാഴ്ചകള്‍ വെളിവാകുന്നു...

    ReplyDelete
  18. എല്ലാ ആണുങ്ങളും പറഞ്ഞ പോലെ രണ്ടാമത്തേത് എന്നെയും
    വികാരഭരിതനാക്കി.(തെറ്റിദ്ധരിക്കരുതെ.നേര്‍ക്കുനേരെയുള്ള അര്‍ഥം തന്നെയാ ഉദ്ദേശിച്ചത്.)

    അനീസ്‌, എന്നെ വന്നു നോക്കിയതിനു പ്രത്യേകം നന്ദി കേട്ടോ.

    ReplyDelete
  19. ജീവിതം ഇങ്ങനെയുമാവാറുണ്ട്.........കവിതകൾ ഇഷ്ടമായി.

    ReplyDelete