Friday, October 14, 2011

ഹൃദയത്തിലെ രക്തം: ഹൈക്കു കവിതകള്‍


വസന്തം
പുറത്തേക്കു തുറക്കുന്ന 
പ്രണയജലം.
എത്തിനോക്കിയപ്പോള്‍ 
വീണതാണ് 
ഉത്തരത്തിന്റെ 
മേലേക്ക് 


ഒരില 
അതിന്റെ കനം
മഴത്തുള്ളിക്കു കൊടുത്തു 

കാ 
ട്ട
രു 
വി 
മലയിലുറഞ്ഞു പോകില്ല .


കുറിച്ചു വെക്കേണ്ടതില്ല
ഹൃദയത്തിലെ രക്തം.

ചില്ലുകൊണ്ടടച്ചു വെക്കരുത് 
വെളിച്ചത്തിന്റെ 
ഉന്മാദം.




 

ഒരേ പാളത്തില്‍
ഒരേ താളത്തില്‍
പ്രണയവും വിരഹവും
ഓടിക്കുന്നു എഞ്ചിന്‍ ഡ്രൈവര്‍