Thursday, November 11, 2010

മീന്‍കാരന്‍

റോഡിന്‍റെ
ഞരമ്പുകളിലൂടെ
രക്തം പോല്‍
ഒഴുകിയിട്ടും
മീന്‍കാരന്‍
ധനികനായില്ല.

യാത്ര

തോണിയില്‍ രണ്ടുപേര്‍
അയാളൊരു വടക്കുനോക്കിയന്ത്രം
ഞാന്‍ തെക്കന്‍ കുരിശും.
തോണി രണ്ടായി കീറാം
നിലാവൊളി
രക്തത്തിലൊഴുക്കാം. 

വെളിപാടുകള്‍

വെളിച്ചം എന്നെ 
അടയാളപ്പെടുത്തുമെന്നതിനാല്‍
ഇരുട്ടില്‍ 
ഞാനെന്‍റെ 
വായനാമുറി ഒരുക്കി.

45 comments:

  1. ഇത്തവണയും പ്രതീക്ഷിച്ചത് പോലെ നന്നായി.

    ReplyDelete
  2. അനീസേ ..ഉജ്വലവും ശക്തവും
    ആയ വരികള്‍ ...
    സന്തോഷിപ്പിക്കുന്നു
    ചിന്തിപ്പിക്കുന്നു

    ReplyDelete
  3. നന്നായി. യാത്ര, വെളിപാടുകള്‍. മീന്‍കാരന്‍ - ഈ ക്രമത്തില്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നല്ല വരികൾ!
    ഇഷ്ടപ്പെട്ടു.

    ReplyDelete
  5. രക്തത്തിന് ധനമോഹമില്ല ,നിലാവൊളിയും എന്നാൽ ഇരുട്ടിലും വായിച്ചുമുന്നേറാം...അല്ലേ

    ReplyDelete
  6. എനിയ്ക്കെല്ലാം ഒരേപോലെ ഇഷ്ടം.

    ReplyDelete
  7. ചിന്തിപ്പിക്കുന്നു ഈ വരികള്‍

    ReplyDelete
  8. ഉഗ്രന്‍! എല്ലാം ഒന്നിനൊന്ന് മെച്ചം. 100/100 മാര്‍ക്ക്. മാഷ്‌ക്കും ഇരിക്കട്ടെ മാര്‍ക്ക്. :)

    ReplyDelete
  9. ചെറിയ വരികളെങ്കിലും വളരെ ശക്തം,മനോഹരം

    ReplyDelete
  10. റോഡിന്‍റെ
    ഞരമ്പുകളിലൂടെ
    തോണിയില്‍ രണ്ടുപേര്‍
    ഞാനെന്‍റെ
    വായനാമുറി ഒരുക്കി. ഇതുമൊരു കവിത!. നന്നായെഴുതി.

    ReplyDelete
  11. Nice & Simple Lines. Keep it up :)

    ReplyDelete
  12. nalla varikal, othukkamulla vayanaykku kooduthal bhangi.

    ReplyDelete
  13. ശക്തിയുള്ള വരികളാല്‍ മികച്ചവ എല്ലാം.
    ആശംസകള്‍

    ReplyDelete
  14. മൂന്നാമത്തെ കവിത "വെളിച്ചം ദുഖമാണ് ഉണ്ണീ തമസ്സല്ലോ സുഖപ്രദം " എന്ന് തോന്നി . എനിക്കിതൊന്നും വായിച്ചാല്‍ മനസ്സിലാകില്ല , എങ്കിലും വായിക്കാന്‍ ഒരു രസം തോന്നി

    ReplyDelete
  15. വരികള്‍ വരി വരികളായി കവിതയായി മാറുന്നത് കാണാനും കേള്‍ക്കുവാനും കഴിയുമ്പോള്‍ എന്ത് സുഖം അനീഷേ

    ReplyDelete
  16. ക്ഷമിക്കണം മൂന്നു കവിതകളുടെയും പ്രമേയത്തിനോടു ശക്തമായ വിയോജിപ്പ് . കാരണം എന്തെന്ന് അറിയുവാന്‍ കവിക്ക്‌ വേണമെങ്കില്‍ മെയില്‍ അയക്കാം.

    ReplyDelete
  17. മൂന്ന് കവിതകളും നന്നായ്‌ എല്ലാം ഒന്നിനൊന്ന് മെച്ചം..തുടരുക എല്ലാ ആശംസകളും

    ReplyDelete
  18. നന്നായി, ചെറുകവിതകളിൽ നല്ല തിളക്കം!

    ReplyDelete
  19. വാക്കുകളെന്തിന്നനവധി..?.ഗംഭീരമായി വരികൾ.

    ReplyDelete
  20. assalayittundu..................... aashamsakal........

    ReplyDelete
  21. Super. Keep it up. Preethathonnakkal

    ReplyDelete
  22. അനീസ് മാഷെ നല്ല വരികള്‍ ... മീന്‍കാരന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

    ReplyDelete
  23. വായിച്ചു.
    ഞാനിതാ മീന്‍കാരന്‍ തന്ന വെളിപാടുകളുമായി യാത്രയാവുന്നു...

    ReplyDelete
  24. മാണിക്യം പറഞ്ഞു എന്റെ അഭിപ്രായം .വീണ്ടും എഴുതുക

    ReplyDelete
  25. shaktthmi varikal
    aashamsakal..........

    ReplyDelete
  26. എല്ലാരും നന്നായി എന്നൊക്കെ എഴുതിയെങ്കിലും .. എനിക്കെന്തോ... ഒരു കവിതയായി തോന്നിയില്ല.. ഞാനും എഴുതുന്നത് എങ്ങിനെ തന്നെ എന്നാലും ഒരു പാട് ആവർത്തി വായിച്ച് നോക്കി... ഒന്നും മനസിലാകാത്തപോലെ.. എന്റെ അറിവില്ലായ്മയാകാം കാരണം .. നന്നായി എഴുതാൻ കഴിയട്ടെ... പ്രാർഥനകൾ..

    ReplyDelete
  27. എനിക്കും ഇതില്‍ എന്തൊക്കെയോ കുറവുകള്‍ തോന്നുന്നു..

    ReplyDelete
  28. മീന്‍കാരന്‍, liked the most

    ReplyDelete
  29. velipaad,ettavum nannaayi.meenkaarane kurich ezhuthiyathu kavithayalla,jeevithamaanu.

    ReplyDelete
  30. മീന്‍കാരന്‍ എന്ന കവിത എന്തോ യോചിക്കാന്‍ കഴിയുന്നില്ല.
    വെളിച്ചം എന്നെ
    അടയാളപ്പെടുത്തുമെന്നതിനാല്‍
    ഇരുട്ടില്‍
    ഞാനെന്‍റെ
    വായനാമുറി ഒരുക്കി.
    ഈ കവിത ഇഷ്ടമായി

    ReplyDelete
  31. മീന്‍കാരന്‍റെ
    യാത്രയിലെ
    വെളിപാടുകള്‍

    ReplyDelete
  32. വെളിച്ചം എന്നെ
    അടയാളപ്പെടുത്തുമെന്നതിനാല്‍
    ഇരുട്ടില്‍
    ഞാനെന്‍റെ
    വായനാമുറി ഒരുക്കി.

    ഒത്തിരി ഇഷ്ടമായി.

    ReplyDelete
  33. വെളിപാടിന്റെ ഉജ്വലമായ വരികള്‍. ആത്മാവില്‍ തട്ടുന്നവ.

    ReplyDelete
  34. ഗംഭീരം ...........................നല്ല വയനാ സുഖം

    ReplyDelete