Tuesday, November 2, 2010

പൂമരത്തണലില്‍


അനിവാര്യമായ
യാത്രയായിരുന്നു അത്.

സ്വപ്നവേഗത്തില്‍
മുന്നില്‍ നടക്കുന്നു,ഗുരു.

ഗുരോ,
അങ്ങയോടൊപ്പം 
എത്താന്‍ എനിക്കാവുന്നില്ല
തളര്‍ച്ചയോടെ ശിഷ്യന്‍ പറഞ്ഞു.

ശിഷ്യാ,
തിരിഞ്ഞു നോക്കുക
ഗുരു മൊഴിഞ്ഞു:

നടന്നു തീര്‍ത്ത
വഴികളിലത്രയും
നിന്‍റെ 
കാല്പാടുകള്‍ മാത്രം.

കാലം എന്നെ മാത്രം 
തിരഞ്ഞുപിടിച്ച് 
മായ്ച്ചുകൊണ്ടിരിക്കുകയാണ്.

ഇനി ഞാന്‍
ഒരു പൂമരമാകും.
എന്‍റെ തണലില്‍ 
വിശ്രമിക്കുക.

ഈ യാത്രയില്‍
നീ ഏകനാണ്.


38 comments:

  1. കാലം എന്നെ മാത്രം
    തിരഞ്ഞുപിടിച്ച്
    മായ്ച്ചുകൊണ്ടിരിക്കുകയാണ്.

    ശിഷ്യന്‍റെ മനസ്സില്‍ നിന്നോ..?

    ReplyDelete
  2. ഗുരുശിഷ്യ ബന്ധം എന്ന് ഒന്ന് ഇന്നുണ്ടോ?.

    ReplyDelete
  3. യാത്രയിൽ നാം ഏകനാണ്. ലോകഗുരുവിന്റെ പാത യഥാവിധി പിൻപറ്റുക. പൂമരതണൽ പ്രതീക്ഷിക്കാം.

    ReplyDelete
  4. look at the flight of the eagle, it leaves no trace -j. krishnamoorthy, ഗുരു അടയാളങ്ങൾ മായ്ക്കപ്പെട്ടവൻ, ശിഷ്യനു തണലേകിയവ്ൻ, ശിഷ്യൻ ഏകനായി ജീവിത രഥ്യയിൽ - നല്ല കവിത.

    ReplyDelete
  5. :)
    ഇഷ്ടായി,
    ആശംസകള്‍

    ReplyDelete
  6. എല്ലാം സ്വന്തം കാര്യത്തിന് മാത്രമാകുമ്പോള്‍ ബന്ധങ്ങള്‍ വെറും താല്‍ക്കാലികം മാത്രമാകുന്നു.

    ReplyDelete
  7. പൂമരം ഒരിക്കല്‍ ഇല കൊഴിയുകയും, പിന്നെ കട പുഴകുകയും, ശിഷ്യന്‍ ഗുരുവാകുകയും ചെയ്യും...പ്രകൃതിയിലെ അനിവാര്യത...

    ReplyDelete
  8. മരത്തില്‍ പൂ പോയിട്ട് ഇലപോലുമില്ലല്ലോ..

    ReplyDelete
  9. പൂമരങ്ങള്‍ ഉണ്ടാവട്ടേ
    ആലസ്യങ്ങളുടെ വഴികളില്‍
    പ്രതീക്ഷകളെങ്കിലും ബാക്കി നില്‍ക്കട്ടെ..

    ReplyDelete
  10. എല്ലാം മായ്ച്ചു കളഞ്ഞിട്ട്
    ആദ്യം മുതല്‍ എഴുതി ത്തുടങ്ങണം

    ReplyDelete
  11. എഴുതി എഴുതി എന്നെ ഒഴുക്കികളയുന്നു

    ReplyDelete
  12. കാലം എന്നെ മാത്രം
    തിരഞ്ഞുപിടിച്ച്
    മായ്ച്ചുകൊണ്ടിരിക്കുകയാണ്...........nalla kavitha

    ReplyDelete
  13. തണല്‍ നല്‍കുന്ന പൂമരങ്ങള്‍ ഒരുപാട് ഉണ്ടാവട്ടെ..

    ReplyDelete
  14. കാലം എന്നെ മാത്രം
    തിരഞ്ഞുപിടിച്ച്
    മായ്ച്ചുകൊണ്ടിരിക്കുകയാണ്.....
    kollam nallavarikal

    ellavareyum maykkumm kalam

    ReplyDelete
  15. മുകളില്‍ എല്ലാവരും പറഞ്ഞതിനോട് ഞാനും യോചിക്കുന്നു,അല്ലാതെ ഞാനെന്തു പറയാന്‍!

    ReplyDelete
  16. യാത്രയില്‍ എല്ലാവരും ഒറ്റക്കാണെന്ന സത്യം ഉറക്കെ പറയുന്നുണ്ട്...

    ReplyDelete
  17. "ഇനി ഞാന്‍
    ഒരു പൂമരമാകും.
    എന്‍റെ തണലില്‍
    വിശ്രമിക്കുക."
    ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്!

    ReplyDelete
  18. ഗുരുവിന്റെ പാത മുദ്രകള്‍ മായുന്ന ഇടത്തു നിന്നു തുടങ്ങട്ടെ യഥാര്‍ത്ഥ ശിഷ്യന്റെ
    കാല്പാടുകളുടെ കഥ.നല്ല ചിന്ത.അഭിനന്ദനങ്ങള്‍

    ReplyDelete
  19. കാലചക്രം ഉരുണ്ടു ഇനി ശിഷ്യകാലടികളും മായ്ച്ചു കളയുമല്ലോ..

    ReplyDelete
  20. മറ്റൊരു ഗുരുവാകാന്‍
    പിന്‍ തലമുറയുടെ
    കാല്‍പ്പാടുകള്‍ തെളിയിച്ചെടുക്കുവാന്‍
    നീ നടക്കുക
    ഗുരുവിന്നു പിന്‍പേ നീ നടക്കുക
    തളരാതെ തളരാതെ
    നീ നടക്കുക

    ReplyDelete
  21. വളരെ നല്ല കവിത

    ReplyDelete
  22. നല്ല ശിഷ്യന്മാരെ കിട്ടാനില്ല നല്ല ഗുരുക്കന്മരെ കണാനുമില്ല..നന്മയുടെ കാലാടികൾ മാഞ്ഞുകൊണ്ടിരിക്കുന്നു..നല്ല കവിത..എല്ലാ ആശംസകളും.

    ReplyDelete
  23. ഇതൊരു സ്വപ്നമായിരുന്നുവല്ലെ...?
    സ്വപ്നം നന്നായിട്ടുണ്ട്...
    ആശംസകള്‍.....

    ReplyDelete
  24. ഇന്ന് ഗുരു ശിഷ്യ ബന്ധം എന്നൊന്നില്ല. മായുന്ന കാല്‍പടുകള്‍, തെളിയുന്ന കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും എവിടെ... ഈ ഓര്‍മ്മപ്പെടുത്തലില്‍ എല്ലാം നഷ്ടപ്പെടുന്നതിന്റെ ആദിയുണ്ട്...നമുക്ക് മാതൃകയാക്കാന്‍ ജീവിക്കുന്ന സമൂഹത്തില്‍ ആരുണ്ട്

    ReplyDelete
  25. കാലത്തിന്റെ ചുവരെഴുത്തില്‍ ഇപ്പോള്‍ നിന്‍റെ കയ്യൊപ്പുകള്‍ . ഇനി ആ കയ്യൊപ്പുകള്‍ മായ്ച്ച് കാലം കാത്തിരിക്കും പുതിയതിനായ്. കവിത കാലാതീതം

    ReplyDelete
  26. യാത്ര തുടരുക, പൂമരത്തണല് തേടി.

    ReplyDelete
  27. ഒരു മരം പോരെ തണലിനു പൂ മരം തന്നെ വേണോ :)

    ReplyDelete
  28. പൂമര തണലിൽ തണൽ മാത്രമല്ലേ ഉള്ളൂ...അതേ സമയം കായ് മരമാണെങ്കിൽ...

    ReplyDelete
  29. "കാലം എന്നെ മാത്രം
    തിരഞ്ഞുപിടിച്ച്
    മായ്ച്ചുകൊണ്ടിരിക്കുകയാണ്."

    അതു വെറും തോന്നലാണ്‌. കാലം എല്ലാവരേയും മായ്ച്ചുകളയും..

    നല്ല കവിത.

    ReplyDelete
  30. പിന്നാലെ നടക്കുന്നവന്റെ കാല്‍പ്പാടുകള്‍ മുന്നില്‍ നടന്നവന്റെ കാല്‍പ്പാടുകളെക്കാള്‍ തെളിഞ്ഞിരിക്കും. എന്നാല്‍ മുന്നില്‍ വഴിതെളിച്ചവന്‍ ഒരിക്കലും അപ്രസക്തനാകുന്നില്ല.

    ReplyDelete
  31. Albert Einstein ന്റെ ടൈം മിഷിനില്‍ ഏറി ഒന്ന് പോയാല്‍ ഇനിയും ഈ ഗുരു ശിഷ്യ ബന്ധത്തില്‍ എത്താം കവിത യുടെ ആശയം ഇഷ്ടമായി ഗുരോ

    ReplyDelete
  32. കവിത നന്നായിരിക്കുന്നു. അടുത്ത് ബ്ലോഗിലേക്ക് പോകുവാണ് ..... ഈ യാത്രയില്‍
    നീ ഏകനാണ്.

    ReplyDelete
  33. കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ എന്നെങ്കിലും നമ്മെ ഒറ്റയ്ക്കാക്കി പോകും.എല്ലാ കാല്‍പ്പാടുകളും കാലം മായ്ച്ചു കളയുകയും ചെയ്യും . കവിത നന്നായിട്ടുണ്ട് .

    ReplyDelete
  34. പൂമരത്തണലിന്റെ ഭംഗി...

    ReplyDelete