Wednesday, October 27, 2010

കറുപ്പ്



ആകാശത്ത്
വിരിയുവാന്‍
വൈകിയെന്ന
ആവലാതിയോടെ
ഒരു മഴവില്ല്
ഓടിപ്പോകുന്നു.

കൂടെ
ഞാനും വരാ,മെന്ന്
ചിണുങ്ങിക്കൊണ്ട്
കറുകറുത്തൊരു കറുപ്പ്
പിന്നാലെ.


സ്കൂള്‍പറമ്പ്

See full size image


കണക്കുപുസ്തകം ഇനിമേല്‍
ചതുരവടിവില്‍ വേണ്ടെന്‍റെ  ടീച്ചറേ
അതൊരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ
                                                
എട്ടാംപാഠം
മുന്നാംപാഠത്തിലുമ്മവെക്കുമപ്പോള്‍ .

പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപ്പായവേ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍.

പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു പമ്പകടത്താം.

38 comments:

  1. അനീസ്‌... കറുപ്പ്‌ കൂടുതൽ നന്നായി..

    നല്ല വരികൾ

    ആശംസകൾ

    ReplyDelete
  2. കറുപ്പിനും ഏഴഴകു തന്നെയാണല്ലോ...അല്ലേ

    പമ്പ കടന്നാലും കണക്കാവും...കേട്ടൊ

    ReplyDelete
  3. ഈ കുഞ്ഞിക്കവിതകളിലൂടെ അനീസ് ഒരുപാടു വരച്ചുകാട്ടുന്നു, നല്ല ഭംഗിയുള്ള ചിത്രങ്ങള്‍...

    ReplyDelete
  4. Poorapparambinu mukalile akaasham...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. കുഞ്ഞിക്കവിതകള്‍ വിശാല ആശയത്തോടെ അവതരിപ്പിച്ചു.

    ReplyDelete
  6. മഴവില്ലുപോലെ മനോഹരം നിന്റെ വരികളും.

    ReplyDelete
  7. ആ കറുപ്പിന്റെ ചിണുങ്ങല്‍ പിന്നെ വിലാപമായ് പെയ്തോഴിയട്ടെ. കണക്ക് കണക്കില്‍ തന്നെ കൊള്ളിച്ചു .
    നന്നായിരിക്കുന്നു രണ്ടും

    ReplyDelete
  8. സ്കൂൾ പറമ്പിൽ വിരിഞ്ഞ കറുത്ത മഴവില്ല് കണക്ക് പുസ്ത്തകത്തിൽ കാണാൻ കഴിയില്ല.
    നല്ല മനോഹരമായ മഴവില്ലിൽ ചിലത് കാണാം…..
    ഈ കവിതയിലും.

    ReplyDelete
  9. മനോഹരങ്ങളായ കുഞ്ഞി കവിതകള്‍ ..
    ഒതുക്കി പറയാന്‍ നന്നായി വഴങ്ങും അനീസിന്
    ഭാവുകങ്ങള്‍ :)

    ReplyDelete
  10. മഴവില്ലു പോലെ മനോഹരമായ കുഞ്ഞി കവിത! എനിക്ക്‌ രണ്ട് കവിതയും ഇഷ്ടമായി. കൂടുതല്‍ ഇഷ്ടമായത് "കറുപ്പാണ്‌"

    ReplyDelete
  11. ആയിരത്തൊന്നാരാവിൽ മുഖം കാണിക്കാൻ വൈകിയെന്നും പറഞ്ഞ് ഒരു ബ്ലോഗ് പിന്നാലെ പാഞ്ഞു.. കൂടെ ഞാനും വരാമെന്നു ചിണുങ്ങിക്കൊണ്ട്. ചില വാക്കുകൾ കൂടെ പോന്നു... നന്നായിരിക്കുന്നു, അസ്സലായിരിക്കുന്നു,അങ്ങിനെയങ്ങിനെ...കുറെ വാക്കുകൾ

    ReplyDelete
  12. കുഞ്ഞു കവിത :)

    ReplyDelete
  13. കണക്കിങ്ങനെ ആക്കിയാൽ, നമ്മുടെ ഭൂമിയുടെ സ്പന്ദനം ?...

    ReplyDelete
  14. കണക്കുകള്‍ കറുക്കാതെ നോക്കണം ...

    ReplyDelete
  15. സത്യം പറഞ്ഞാല്‍ മറ്റുള്ളവരുടെ കമന്റ് നോക്കിയ ശേഷമേ ഞാന്‍ കവിതയ്ക്ക് കമന്റെഴുതാറുള്ളൂ. ചിലര്‍ സ്മൈലിയിട്ട് രക്ഷപ്പെട്ടു!.ഒരു കാര്യം മനസ്സിലായി,കണക്കു പുസ്തകം കൊണ്ട് പന്തുണ്ടാക്കാന്‍ കഴിയും . ഞാനൊക്കെ എത്ര കഷ്ടപ്പെട്ടാ ഹോം വര്‍ക്കൊക്കെ ചെയ്തിരുന്നത്. അതു കൊണ്ടെനിക്കു പന്തു കളിയറിയില്ല.ഇവിടെ നോക്കിയാല്‍ കാണാം ചിലതൊക്കെ.http://mohamedkutty.blogspot.com/2010/10/blog-post_26.html

    ReplyDelete
  16. പന്തെന്‍ കാലിലേക്കു
    പകരുകെന്‍ ടീച്ചറേ
    ഞാനിതിനെയടിച്ചു പമ്പകടത്താം.

    ReplyDelete
  17. ആദ്യത്തേത് മനസ്സിലായത്‌ കൊണ്ട് തന്നെ ഇഷ്ട്ടമായി. രണ്ടാമത്തേത്... സോറി. ഞാന്‍ ഒന്ന് കൂടി നോക്കട്ടെ...

    ReplyDelete
  18. രണ്ടും ഇഷ്ടമായി .മഴവില്ല് കൂടുതല്‍ ഇഷ്ടമായി...

    ReplyDelete
  19. എങ്കിലും ആ കണക്കു പുസ്തകം !

    ReplyDelete
  20. കുഞ്ഞു കവിതകള്‍ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  21. നല്ല വരികൾ...

    ആശംസകൾ...

    ReplyDelete
  22. ഇഷ്ടമായത് "കറുപ്പാണ്‌"

    ReplyDelete
  23. എനിക്കും മനസ്സിലായത്‌ "കറുപ്പാണ് "...കണക്കു പണ്ട് മുതലേ എനിക്ക് വെറുപ്പാണ് ...അതുകൊണ്ടുതന്നെ ആ കണക്കു കവിത ഒരു പന്ത് പോലെ തലയില്‍ അങ്ങോട്ടും ഇങ്ങോട്ടും ആരൊക്കെയോ തട്ടുന്ന പോലെ ...പിടിതരുന്നില ....:(

    ReplyDelete
  24. കുഞ്ഞു കവിതകള്‍ ഇഷ്ടമായി.

    ReplyDelete
  25. പുതിയ വഴികളിലുടെ
    കണക്കെല്ലാം മണ്ടിപ്പായവേ
    ഇടത്തേ കോര്‍ണറില്‍
    ആരാലും വളയാത്ത ഞാന്‍.

    ReplyDelete
  26. കുട്ടിക്കവിതകള്‍ കൊള്ളാട്ടോ :)

    ReplyDelete
  27. "പന്തെന്‍ കാലിലേക്കു
    പകരുകെന്‍ ടീച്ചറേ
    ഞാനിതിനെയടിച്ചു പമ്പകടത്താം."

    കൊള്ളാം അനീസ്‌....

    ReplyDelete
  28. മഴവില്ലിന്റെ പിറകെ പോയ കറുപ്പിഷ്ടപ്പെട്ടു.

    ReplyDelete
  29. കണക്ക് 'കണക്കാണ്'
    റിസള്‍ട്ട് ദിനം
    ഖല്‍ബില്‍ തീയാണ്.
    അതിനാല്‍ തന്നെ സ്ക്കൂള്‍ പറമ്പ് വല്ലാതെ പിടിച്ചു അനസേ.സുന്ദര വരികള്‍.കുഞ്ഞു വരികള്‍ ഒരുപാട് പറയുന്നു.മറ്റു പോസ്റ്റുകളും ഒഴിവനുസരിച്ച് വായിക്കണം.അഭിനന്ദന്‍സ് :)

    ReplyDelete
  30. arthavathaya varikal, aashamsakal......

    ReplyDelete