Tuesday, October 19, 2010

ഭൂബാങ്ക്

          
                     2050-) മാണ്ടിലെ ഒരു പത്രമുണ്ടാക്കുകയാണ് ഏട്ടന്‍ .ഭ്രാന്തായീന്നാ തോന്നുന്നത്. നാളത്തെ പത്രമാവാം. നാല്പതുകൊല്ലം കഴിഞ്ഞുള്ള പത്രം ഇന്നുണ്ടാക്കണോ?

 കല്യാണിക്ക് ഏട്ടന്റെ പരിപാടി അത്രയ്ക്ക് ഇഷ്ട്ടമാകുന്നില്ല.
അവള്‍ തയ്യാറാക്കി മാറ്റിവെച്ച ഒരു പേജെടുത്തു.

"കൃഷിയിടത്തിനായി ഭൂബാങ്കിലേക്ക്..."


ഇത് വട്ടു തന്നെ. പണവും മറ്റും ബാങ്കിലിടും പോലെ ഭൂമിയെടുത്തു ബാങ്കിലിടാന്‍ പറ്റ്വോ? അവള്‍ ആലോചിച്ചു .


പക്ഷെ, ചോദിച്ചത് ഇങ്ങനെ :

" അതെന്താണ് ഈ ഭൂബാങ്ക് ?"
"കല്ലൂസ് , ആ ദൂരെ കാണുന്ന പുഴ ആരുടേതാ?"


ഇതാ ഈ ഏട്ടന്റെ കുഴപ്പം. ചോദിച്ചതിനുത്തരം പറയില്ല പകരം മറുചോദ്യം ചോദിക്കും.
"പുഴയാരുടെയാ? എല്ലാരുടേം  കൂടി."


"അതിനപ്പുറത്തുള്ള മലയോ ?"


"അതും" ഇനി വേറൊരു ചോദ്യം വേണ്ട വിസ്തരിച്ചുകളയാം:
"മനുഷ്യരുടെ ,കിളികളുടെ ,ഓന്തിന്റെ ,പഴുതാരയുടെ,കുറുക്കന്റെ ...."

"മിടുക്കി.ബാക്കി വേണ്ട .ഇനിയൊരു ചോദ്യം ഈ പുരയിടം, ആരുടെതാ?"


ദാ പിന്നേം വരുന്നല്ലോ മണ്ടന്‍ ചോദ്യം.
"ന്താ, സംശയം ,നമ്മുടെ ."
"ന്നുവച്ചാല്‍ നമ്മടെ മാത്രം .കിളികളുടെതല്ല ;മറ്റു ജീവികളുടെതല്ല."


കല്യാണി നാവുകടിച്ചു. പെട്ടിരിക്കുന്നു.
                              
അപ്പൊ , എന്താണാവോ ഈ ഭുമിയുടെ ഉടമസ്ഥത? ഉടമസ്ഥത യുള്ളതാകുമ്പോള്‍ എന്തുമാകാം എന്നോ ? കിളികളെ അങ്ങനെ തടയാമോ?"

"കല്ലൂസ് , അതാണ് പ്രധാന കാര്യം. ഉടമസ്ഥാവകാശമുണ്ടെങ്കിലും ഭൂമിയെ ഇഷ്ടം പോലെ ആക്രമിച്ചു കൂടാ. കുന്നിടിച്ച്‌, വയലുനികത്തി റിസോര്‍ട്ടുകള്‍ പണിയുന്നത് അക്രമമാണ്.ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കണം.ഖനനം ചെയ്യുന്നതും , കൃഷി ചെയ്യുന്നതും, വ്യവസായമുണ്ടാക്കുന്നതും ഭൂമിക്ക് കോട്ടം തട്ടാതെ വേണം . മണ്ണ് ഉപയോഗിക്കുവാനുള്ളതാണ് . വില്‍പനചരക്കാക്കുവാനുള്ളതല്ല. മണ്ണിനെ ശരിയായി വിനിയോഗിക്കാനുള്ളതാണ് ഭൂബാങ്ക് ....


അടുത്ത തലമുറയുടെ കയ്യില്‍ നിന്നും നാം കടം വാങ്ങിയതല്ലേ ഈ ഭൂമി ...ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചു കൊടുക്കണ്ടേ ......"
 
                                     ഏറെയൊന്നും മനസ്സിലായില്ലെങ്കിലും മനുഷ്യര്‍ മണ്ണിന്റെ ഉപയോഗത്തിന് ഭൂബാങ്കിനെ സമീപിക്കുന്നതും അവരത് തരംനോക്കി നല്‍കുന്നതും വെറുതെ സങ്കല്‍പിച്ചു.
               
 സങ്കല്പങ്ങളാണ് ചിലപ്പോള്‍ സത്യമായി മാറുക .അവളോര്‍ത്തു.
****************************************************************
2050 ലെ പത്ര വിശേഷങ്ങള്‍ തുടരും.ഭാവിയിലെ നല്ലതും ചീത്തയും ആയ വാര്‍ത്തകള്‍ ഏട്ടനും കല്യാണിയും ചേര്‍ന്ന് ഉണ്ടാക്കുന്നു. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കുക.ഈ പോസ്റ്റ്‌ 2010 October 1 ലെ യൂറീക്കയില്‍(Kerala Sasthra Saahithya Parishath പ്രസിദ്ധികരണം ) വന്നത്.ഒരു തുടരന്‍ ആണ് ആലോചന. എന്‍റെ മടികൊണ്ട് നടക്കുമോ എന്ന് സംശയം.
അടുത്ത പോസ്റ്റ്‌ :
ഭൂമിക്ക് പനിക്കുന്നു ...വെള്ളപ്പൊക്കവാര്‍ത്തകള്‍   
(കൂട്ടരേ ഓടി രക്ഷപ്പെട്ടോളൂ.........ആയിരത്തിയൊന്നാംരാവിപ്പോള്‍ ബാലസാഹിത്യവും എഴുതുന്നു ) 

53 comments:

 1. ഭൂമിയുടെ അവകാശികള്‍..

  ReplyDelete
 2. അപ്പോൾ ബലമുള്ള മിനിക്കവിതകൾ മാത്രമല്ല അല്ല അല്ലേ,,,
  ഒരു ബാലസാഹിത്യക്കാരൻ കൂടിയാണ് അല്ലേ

  ഭാവിയെ കുറിച്ച് നല്ല തന്മയത്തത്തോടെ കുഞ്ഞൂങ്ങൾക്ക് പറഞ്ഞു കൊടുത്തിരിക്കുന്നു കേട്ടൊ അനീഷ്
  അഭിനദനങ്ങൾ...

  ReplyDelete
 3. ഹ ഹാ , തമാശ. ബഷീറിന്‍റെ ചെറിയൊരു മണം വരുന്നു.

  ReplyDelete
 4. നല്ലതായാട്ടുണ്ട് കേട്ടോ.തുടരുക

  ReplyDelete
 5. അടുത്ത തലമുറയുടെ കയ്യിൽ നിന്നും കടം വാങിയതാണെന്ന വിചാരം ആർക്കെങ്കിലും വേണ്ടെ... അടുത്ത തലമുറയുടെ ശാപം നമുക്കു തന്നെ ... തുടരട്ടെ ഈ നല്ല വാചകങ്ങൾ... അവരെങ്കിലും ദൈവം തന്ന അനുഗ്രഹങ്ങൾ നല്ല രൂപത്തിൽ വിനിയോഗിക്കാൻ പഠിക്കട്ടെ .. അഭിനന്ദനങ്ങൾ..

  ReplyDelete
 6. മടി കളഞ്ഞ് ഉഷാറാക് മാഷേ,, ഇങ്ങളന്നല്ലേ പറഞ്ഞത് “സങ്കല്പങ്ങളാണ് ചിലപ്പോള്‍ സത്യമായി മാറുക“ എന്ന്..?

  ReplyDelete
 7. നന്നായിട്ടുണ്ട്ട്ടോ തുടരുക

  ReplyDelete
 8. സംഗതി കൊള്ളാട്ടോ,മുന്നേറുക ഇനിയും,ബഹുദൂരം.ആശംസകള്‍...

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. വന്നപ്പോഴൊന്നും പേര് ശ്രദ്ധിച്ചില്ല.
  ഇപ്പഴാ ആളെ പിടികിട്ടിയത്.

  നന്നായിട്ടുണ്ട്..

  ReplyDelete
 11. ഷുക്കൂര്‍ ചെരുവാടി പറഞ്ഞ പോലെ ഒരു ബഷീര്‍ മണം വരുന്നുണ്ട്. നടക്കട്ടെ. ചിലര്‍ക്കു വിഷയ ദാരിദ്ര്യം.ഈ ബ്ലോഗര്‍മാരുടെ ഒരു ഗതികേട്!

  ReplyDelete
 12. ആശയവും അവതരണവും നന്നായി.

  ReplyDelete
 13. രാവുപോലെ തന്നെ നാക്കും ആയിരം ആണല്ലോ

  ReplyDelete
 14. അല്ല ഈ 2050ൽ ഈ ഭൂമി ഇങ്ങനെ ഉരുണ്ട്‌തന്നെ കറങ്ങുമോ?

  ReplyDelete
 15. Ente Bhoomi...!

  Manoharam, Ashamsakal...!!!

  ReplyDelete
 16. കൊള്ളാം കേട്ടോ. ആർക്കറിയാം. ഭൂമിയിൽ മനുഷ്യരെല്ലാവരും ഭാവിയിൽ നന്നായാലോ! സ്വപ്നം കാണാലോ അങ്ങനെ.
  എന്തായാലും, എല്ലാം നന്നായി വരട്ടെ.
  എഴുത്തു തുടരൂ. ചിന്തിക്കാൻ വകയൂണ്ടാവട്ടെ നമുക്ക്.

  ReplyDelete
 17. നന്നായി മാഷേ.
  അപ്പോള്‍ കവിത മാത്രമാല്ല. ഇത്തരം കിടിലന്‍ സാധനങ്ങള്‍ കൈവശം ഉണ്ടല്ലേ?
  കാത്തിരിക്കുന്നു ഇനിയുല്ലതിനു

  ReplyDelete
 18. ഹലോ ..അനീസ്‌ ,,ബ്ലോഗുകളില്‍ ഇത്തരം ഗൌരവമുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആശയക്കാരനാണ് ഞാനും...
  തമാശകളും നേരമ്പോക്കുകളും ധാരാളമുണ്ടല്ലോ ...ഇത് നല്ല ആശയം ..നല്ല അവതരണവും ,,ആശംസകള്‍ ..

  ReplyDelete
 19. അടുത്ത തലമുറയുടെ കയ്യില്‍ നിന്നും നാം കടം വാങ്ങിയതല്ലേ ഈ ഭൂമി ...ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചു കൊടുക്കണ്ടേ ......"
  :)

  ReplyDelete
 20. മടി കളയ്യ്...മടി കളയ്യ്...ഭാവിക്ക് വേണ്ടി എഴുത്.
  ആശംസകള്‍.

  ReplyDelete
 21. പ്രകൃതി നമുക്ക് കനിഞ്ഞ് നല്‍കിയിട്ടുള്ള സമ്പത്തെല്ലാം നമ്മള്‍ ആര്‍ത്തി പിടിച്ച് ഉപയോഗിച്ചു തീര്‍ക്കുന്നു. ഈ ഭൂമി നമ്മുടേത് മാത്രമല്ലെന്നും അതു വരും തലമുറകള്‍ക്കു കൂടി ഉപയോഗിക്കേണ്ടതാണെന്നും നാം മറക്കുന്നു.
  നല്ല ആദര്‍ശം. ഇഷ്ടമായി.

  ReplyDelete
 22. ഭൂമിക്കു ചരമഗീതം എഴുതിയ കവിയും ഭൂമിയുടെ അവകാശികളെ കുറിച്ച് പറഞ്ഞ സുല്‍ത്താനെയും ഓര്‍ത്തുപോയി . കവിതയില്‍ നിന്നും ഇങ്ങനൊരു മാറ്റം നന്നായിരിക്കുന്നു. യുറീക്ക വായിച്ചതുപോലെ .

  ReplyDelete
 23. അത് ശരി...അപ്പോ ആളൊരു പുലിയാ...
  ഈ യുറീക്കയൊക്കെ ഇപ്പോഴും ഉണ്ടല്ലേ...

  ReplyDelete
 24. സാമൂഹിക വിഷയങ്ങളിലുള്ള പ്രതികരണം വളരെ നന്നായി.

  ഉടമസ്ഥ്‍ാവകാശമില്ലെങ്കിലും ഉടച്ച് തകർക്കുന്നതിനൊരു കുറവുമില്ല
  ഇടയ്ക്ക് ഭൂമി അതിന്റെ വല്ലായ്മകൾ മനുഷ്യനു കാണിച്ച് കൊടുക്കുന്നുണ്ടെങ്കിലും അതിലൊന്നും പാഠമുൾക്കൊള്ളാത്തവരായി നമ്മൾ

  ReplyDelete
 25. മടിക്കണ്ട............. നല്ലകാര്യം തന്നെ......ഇനിയും വൈകാണ്ടെയായിക്കോട്ടെ.......ആശംസകള്‍

  ReplyDelete
 26. ഭൂമിയുടെ എല്ലാ അവകാശികള്‍ക്കും വേണ്ടി തുടര്‍ന്നും എഴുതുക.

  ReplyDelete
 27. നടക്കട്ടെ.... തോന്നുംപോലെ എഴുതൂ........

  ReplyDelete
 28. നന്നായിരിക്കുന്നു ട്ടോ..
  പറഞ്ഞപോലെ ഈ യുറീക്കയൊക്കെ ഇപ്പോഴും ഉണ്ടല്ലേ?

  ReplyDelete
 29. നല്ലൊരുദ്യമം, നമ്മുടെ കുട്ടികൾ ഇതെല്ലാം വായിക്കട്ടെ, മടിക്കേണ്ടാ, അനീസ് ആയിരത്തൊന്നു രാവു പറഞ്ഞാലും.

  ReplyDelete
 30. ബ്ലോഗൊരു ആധുനിക മാദ്ധ്യമമാണെന്ന
  തിരിച്ചറിവു നല്കുന്ന അവതരണം. ഈ ജെസിബി
  കാണുന്നതു തന്നെ എനിക്കു ഭയമാണ്. ഈ
  ഭൂമി ആരുടേയും സ്വന്തമല്ല. താമസിക്കാന്‍ കുറച്ചിടം
  അതു പോരെ ബാക്കി കൃഷിക്കും പ്രകൃതിക്കുമായി
  വിട്ടു കൊടുക്കണം.

  ReplyDelete
 31. നന്നായിട്ടുണ്ട്..

  ReplyDelete
 32. വളരെ നല്ല അവതരണം അനീസ്‌..
  എഴുത്ത്‌ തുടരട്ടെ..എല്ലാ ആശംസകളുമായ്‌ ഞങ്ങളെല്ലാവാരും കാണും..

  ReplyDelete
 33. രസകരം.ഇനിയും എഴുതുക.

  ReplyDelete
 34. മണ്ണിന്റെ മണമുള്ള എഴുത്ത്...
  ഇതു തുടരൂ.
  ആശംസകൾ!

  ReplyDelete
 35. നല്ല ഭാഷ, നല്ല അവതരണം... പിന്നെ യുറീക്ക എന്ന പേരു എനിക്ക് ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയുമായി. നന്ദി.

  ReplyDelete
 36. സങ്കല്‍പങ്ങളെല്ലാം സത്യങ്ങളാവട്ടെ..നമുക്ക് പ്രാര്‍ഥിക്കാം.

  ReplyDelete
 37. എല്ലാം നമ്മുടെ കാലത്ത് തന്നെ ഇല്ലാതാവണം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. മണല്‍ വാരി പുഴ ഇല്ലാതാക്കി. ഇപ്പോള്‍ കുന്നിടിച്ച് കുണ്ടുകള്‍ തൂര്‍ക്കുന്നു. നല്ല പ്രമേയം.

  ReplyDelete
 38. എഴുത്ത് തുടരുക. ആസ്വദിക്കുന്നുണ്ട്.
  ആശംസകള്‍.

  ReplyDelete
 39. നല്ലതൊക്കെ നഷ്ടമായികൊണ്ടിരിക്കുന്ന
  ഈ ഭൂമുഖത്തില്‍ ആയിരത്തൊന്നു രാവുകള്‍ കിനാകണ്ട്‌ സത്യത്തിലേക്കുള്ള പാതയിലയെക്കു മുന്നേറട്ടെ എല്ലാ വിധ നന്മകളും പ്രോത്സാഹനവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കും മുന്നേറുക

  ReplyDelete
 40. നല്ല ശ്രമം .യുറീക്ക വളരെ നല്ലൊരു പ്രസിദ്ധീകരണമാണ് .പക്ഷേ അതിനു പബ്ലിസിറ്റി അല്പം കുറവാണെന്നു തോന്നുന്നു .അതോ “ബാല” പ്രസിദ്ധീകരണങ്ങളുടെ അതിപ്രസരമോ .കുട്ടികള്‍ക്ക് വായിക്കാന്‍ സമയവും കുറവാണല്ലോ അല്ലേ .എന്തായാലും മടിപിടിച്ചിരിക്കണ്ട...

  ReplyDelete
 41. thanks dear friends for ur support

  ReplyDelete
 42. മണ്ണിനു വേണ്ടിയുള്ള എഴുത്ത് ...നന്നായി ഇതിലെ ചോദ്യങ്ങളും ഉത്തരങ്ങളും ...അവ നമ്മുക്ക് നേരെ തൊടുത്തു വിടുന്ന ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഇന്യും ഉത്തരം കണ്ടതേണ്ടിയിരിക്കുന്നു എന്ന് സാരം ....ആശംസകള്‍ !!!

  ReplyDelete
 43. ബാല സാഹിത്യം ആണ് എല്ലാത്തിന്റെയും ആധാരം.
  നന്നായിട്ടുണ്ട് ചിന്തകള്‍ സുഹൃത്തേ..ആശംസകള്‍..

  ReplyDelete
 44. when started reading i thought its similar to 'ureka' style....ath ial thaney ayyiruno?well..keep writing

  ReplyDelete
 45. All the best ..............njaan ippo aanu ithu kandathu

  ReplyDelete