Thursday, October 14, 2010

നിലാവുള്ള രാത്രിയില്‍ജെസിബിയാണ്
കുതിരയെക്കാള്‍  നല്ല
ലൈംഗിക ചിഹ്നം.

ഒന്നരയേക്കര്‍
പറമ്പ് കിളക്കാന്‍ വന്ന
ജെസിബി ജന്നലിനപ്പുറത്ത്
നിലാവില്‍ കുളിച്ചുതിളങ്ങുന്നു.


പ്രിയനേ, നീയെന്നില്‍
യന്ത്രകൈകളാവൂ
ഞാന്‍ നിന്‍റെ കുതിപ്പിനെമയപ്പെടുത്താന്‍
ആകാശത്തെ പുതച്ചവള്‍.
സായന്തനം


മുച്ചനെലി കയറിയ വീട്ടില്‍
കലപില ശബ്ദം.

അയാളവളുടെ
നുണക്കുഴിയോടൊട്ടി പറഞ്ഞു:
ചില്‍ ..ചില്‍...

രക്തവാതക്കിടക്കയില്‍ നിന്നവള്‍
സ്വപ്നവേഗം വാരിപൂശി
ഓടിയൊളിച്ചു.

തിരയുക
ഞാന്‍ ഒളിച്ചിരിക്കാം  .മഴക്കാറ്


പുലി മടയിലൊളിച്ചു
മട പാറയിലൊളിച്ചു  
പാറ നിന്നിലൊളിച്ചു.

ഞാന്‍ അടുത്തുവരവേ
പാറപോലുറച്ച്
എന്തേ നിനക്കൊരു
പെണ്‍പുലിതന്‍  ചീറ്റല്‍.

37 comments:

 1. ആദ്യത്തേത് എനിക്ക് മനസ്സിലായി. മറ്റു രണ്ടും എന്തോ എനിക്ക് അത്ര ദഹിച്ചില്ല.. എന്റെ കുഴപ്പമാവും..

  ReplyDelete
 2. ചെറുശ്ശേരിയുടെ എരിശ്ശേരി പോലെ . ജെ.സി. ബി വെച്ച് ഇളക്കിയാല്‍ കഷണങ്ങള്‍ കാണാം . മൂന്നും ചിന്തോദ്ദീപകം .ആദ്യത്തെ കാലോചിതം . ഭാവുകങ്ങള്‍

  ReplyDelete
 3. വിശദീകരണം കൂടി കൊടുക്കാമായിരുന്നു. എന്നെപ്പോലുള്ള ചിന്ന ബുദ്ധിക്കാര്‍ക്ക് വേണ്ടി.

  ReplyDelete
 4. ആയിരത്തിയൊന്നാമത്തെ ഒട്ടും നിലാവില്ലാത്ത രാത്രിയിൽ കണ്ണുകാണാതെ നട്ടംതിരിയുകയാണീ പള്ളിക്കര... !!

  ReplyDelete
 5. അവളും അവനും
  എല്ലായിടത്തും/ഒരിടത്തുമില്ല താനും

  ReplyDelete
 6. പുലി മടയിലോളിച്ചു
  മട പാറയിലോളിച്ചു
  പാറ നിന്നിലൊളിച്ചു.

  ഞാനൊന്നും കണ്ടില്ലേ.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 7. പുലി മടയിലോളിച്ചു
  മട പാറയിലോളിച്ചു
  മടയൻ എവിടെയൊളിക്കും ?

  ReplyDelete
 8. കാല്‍പ്പനികതയുടെ അതിഭാവുത്വം...ആശയം അസ്സലായി...

  ReplyDelete
 9. ജെസിബിയാണ്
  കുതിരയെക്കാള്‍ നല്ല
  ലൈംഗിക ചിഹ്നം.


  ഇത് ഒരു ഒന്ന് ഒന്നര കവിതയായി തോന്നി. ഇഷ്ടപ്പെട്ടു

  ReplyDelete
 10. ജെസിബിയാണ്
  കുതിരയെക്കാള്‍ നല്ല
  ലൈംഗിക ചിഹ്നം.
  -- ഹൊ..ജയന് അത് തഴുകാനുള്ള യോഗമുണ്ടായില്ല..!!

  മൂന്നിന്‍റെയും ആശയവും ആവിഷ്കാരവും കൊള്ളാം..

  ReplyDelete
 11. ജെസിബി ... ആ, ഒന്നും പിടി കിട്ടീയില്ല!
  മറ്റതും രണ്ടും ഇഷ്ടമായി കേട്ടോ.

  ReplyDelete
 12. "ഞാന്‍ അടുത്തുവരവേ
  പാറപോലുറച്ച്
  എന്തേ നിനക്കൊരു
  പെണ്‍പുലിതന്‍ ചീറ്റല്‍."

  ഹും! അപ്പുറത്തെ വീട്ടിലെ സരോജനിയുടെ കഴുത്തില്‍ കിടക്കണ പോലത്തെ ഒരു കരിമണി മാല വാങ്ങിത്തരാന്‍ പറഞ്ഞിട്ട് വാങ്ങിത്തന്നോ?

  മൂന്നു കവിതകളും ഇഷ്ടമായി. കൊള്ളാം.

  ReplyDelete
 13. ഉത്തരാധുനികകാലത്തെ രതിബിംബങ്ങൾ എന്ന തലക്കെട്ടിൽ ആലോചിച്ച് സുഖിച്ചു ആദ്യകവിത. രക്തവാതം സ്വപ്നം കാണുന്നതോ ർത്തു വിഷാദിച്ചു രണ്ടാമത്, തത്കാലം മാറി നിൽക്കുന്നതാ അനീസെ നല്ലത് എന്നു മൂന്നാ‍മത്തേത്! കൊള്ളാട്ടോ!

  ReplyDelete
 14. ചിലര്‍ക്ക് എല്ലാം മനസ്സിലായി.ചിലര്‍ക്കു മൂന്നും മനസ്സിലായി. ഒന്നും മനസ്സിലാവാത്തവരുമുണ്ടല്ലോ? അതു തന്നെയല്ലെ എഴുത്തുകാരന്റെയും ചിത്രകാരന്റെയും സിനിമാകാരന്റെയുമൊക്കെ മിടുക്ക്!. എന്നാലും ജേസീബീ കൊള്ളാം. അടുത്തു തന്നെ മരുന്നു കമ്പനിക്കാര്‍ പരസ്യത്തില്‍ ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്!( അപ്പോഴേക്കും മരുന്നും വ്യാജനാണെന്ന് തെളിഞ്ഞു വരുന്നു!)

  ReplyDelete
 15. ചിലര്‍ക്കു മൂന്നും എന്നത് ഒന്ന് എന്നു തിരുത്തിക്കോളൂ ( ആധാരത്തില്‍ തിരുത്ത് എഴുതുന്ന പോലെ!)

  ReplyDelete
 16. ജെ സി ബി ക്ക് രതിമൂർച്ച വന്നാൽ കാര്യം കഷ്ടാവും കേട്ടൊ?.

  ReplyDelete
 17. ആകെ കണ്ഫ്യൂഷനായല്ലോ!!

  ReplyDelete
 18. ബുദ്ധിയെ മാന്തി പറിച്ചു
  ശക്തിയെ തള്ളി തെറിപ്പിക്കുന്ന
  കായും വിതയും ഉള്ള കവിത
  ആയിരത്തിലോരുവനായ രാവേ
  ആശംസകള്‍

  ReplyDelete
 19. ആദ്യ കവിത ഏറെ ഇഷ്ടമായി..ഒന്ന് ചോദിച്ചോട്ടെ ഇത്തവണത്തെ യുറീക്കയില്‍ ഭൂബാങ്ക് എഴുതിയത് ഈ രാവ് ആണോ?..

  ReplyDelete
 20. കാലം മാറുന്നു ബിംമ്പങ്ങളും...കവിതകൾ നന്നായി...

  ReplyDelete
 21. "ജെസിബിയാണ്
  കുതിരയെക്കാള്‍ നല്ല
  ലൈംഗിക ചിഹ്നം"

  സത്യം...ഇനി വാജീകരണ മരുന്നുകളുടെ പരസ്യങ്ങളില്‍ ഇതൊക്കെ കാണേണ്ടി വരുമോ ആവോ...

  ReplyDelete
 22. പൂനിലാവും, നക്ഷത്രങ്ങലും , നീലാകാശവും,കോരിചൊരിയുന്ന മഴയുടെ താളവും കാണ്ടു കൊണ്ടിരിക്കാന്‍ വീടൊരുക്കന്ന ഈ കാലത്ത് .... കുതിരക്ക് പകരം ജെ സി ബി വന്നതില്‍ എന്താണ്‌ പുതുമ......

  ReplyDelete
 23. ഒന്നും മനസ്സിലാവാതതിനാല്‍ മനസില്ലാമനസ്സോടെ തിരിച്ചു പോകുന്നു.

  ReplyDelete
 24. പ്രിയ അനീസേ, ഇത്ര അത്യന്താധുനികക്കവിത എത്ര ഡിഗ്രി ആവിയിൽ വേവിച്ചെടുക്കണം? താങ്കളുടെ ആശയം നല്ലതുതന്നെ, പക്ഷേ- ഈ മുഴുത്തേങ്ങകൾ പൊതിച്ച്- ഉടച്ച്- അതിന്റെ പരിപ്പ് കഷണമാക്കിത്തന്നാൽ കഴിക്കാനെളുപ്പമാവും പലർക്കും. ചില ചെറിയ അക്ഷരത്തെറ്റുകളാൽ താങ്കളുദ്ദേശിച്ച അർഥം മാറിയപ്പോൾ ,നല്ല ആശയം പാറമടയിലൊളിച്ചു. അതിനെയിങ്ങോട്ടു തുറന്നുവിട്, മുമ്പ് തന്ന കവിതകളൊക്കെ കടിച്ചുകൊറിക്കാൻ എളുപ്പമായിരുന്നു. ഒഴുക്കും ലളിതവുമായ ആ പഴയ ശൈലി തന്നെയാണ് ഉത്തമം. അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു. ആശംസകൾ................

  ReplyDelete
 25. സിദ്ധിക്ക് പറഞ്ഞത് പോലെ കല്പനികതയല്ല ഈ കവിതകളില്‍ കാണുന്നത്
  ആധുനികതയാണ് ..കുതിര എന്ന പ്രാചീന കാവ്യബിംബത്തെ അടര്‍ത്തിമാറ്റി ലൈന്‍ഗികതാ പ്രതീകമായി ജെ സി ബി യെ പ്രതിഷ്ടിച്ചത്
  ഉജ്വലമായി.മനുഷ്യ കാമനകള്‍ അടങ്ങാന്‍ ജെ സി ബി പോലും മതിയാകാത്ത കാലമാണിത്:)
  അതെ സമയം രണ്ടാമത്തെ കവിത വെറും വാചക കസര്‍ത്ത് മാത്രമായി ..ഒട്ടും തന്നെ സംവേദന ക്ഷമമല്ല...
  അതിന്റെ കേടു തീര്‍ക്കുന്നതാണ് മൂന്നാമത്തെ കുഞ്ഞന്‍ കവിത.
  സുന്ദരമായ ക്ലൈമാക്സ് ..പാറ പോലുറച്ച പെണ്ണ് .. ..അവളില്‍ പുലിയും മടയും പാറയും ഉണ്ട് .. നിന്റെ കിണ്‌ങ്ങല്‍ അവിടെ ചെലവാകില്ല മോനെ

  ReplyDelete
 26. ജെ.സി.ബി കവിത ഏറെ ഇഷ്ടായി.
  മറ്റുള്ളത് ഉം.............

  ReplyDelete
 27. എനിക്കൊന്നും തിരിഞ്ഞില്ല തിരിയാതെ കമെന്റും ഇല്ല അതാ എന്റെ പോളിസി

  ReplyDelete
 28. കുതിര ശക്തി എന്ന് ഒക്കെ കേട്ടിട്ടുണ്ട്
  ശക്തിയുടെ പരിയായം ..ആദ്യമായിട്ട് ആണ്
  ലൈംഗിക ചിഹ്നം എന്ന് കേട്ടത് ...കൊള്ളാം

  ReplyDelete
 29. നന്നായിട്ടുണ്ട്

  ReplyDelete
 30. ഒരു കാര്യം മനസ്സിലായി ...മരണം വരെ ഞാന്‍ പാടുപെട്ടലും ഇങ്ങനൊന്നും എഴുതാന്‍ പറ്റില്ല . (ആ മാക്സ് പ്ലാങ്കിനെ താഴെ ഇറക്കൂന്നെ ...പാവം . ഞാന്‍ പുള്ളിയുടെ ഫാന്‍ ആണ് )

  ReplyDelete
 31. വാക്കുകള്‍ പരാജയപ്പെടുന്നിടത്താണ് ചില ചിത്രങ്ങള്‍ രംഗം കീഴടക്കുന്നത്‌.
  'പൌരുഷ ലൈംഗികത'ക്കപ്പുറം ജെ.സി.ബി. ക്ക് പറയാനുള്ളത് അനീസ്‌ പറഞ്ഞിട്ടില്ലെങ്കിലും എല്ലാ വായനക്കാരനും അവന്‍റെ ജീവിത പരിസരങ്ങളില്‍ നിന്ന് അതൊക്കെ പഠിച്ചെടുതിട്ടുണ്ട.
  ശക്തമായ രചന. ഇങ്ങനെ കാമ്പുള്ളവ ഇനിയും വരട്ടെ.

  ReplyDelete
 32. " തിരയുക
  ഞാന്‍ ഒളിച്ചിരിക്കാം "
  ഞാന്‍ ഈ കവിതകളില്‍ അര്‍ഥങ്ങള്‍ തിരയുന്നു ..പക്ഷെ താങ്കള്‍ നല്‍കിയ അര്‍ത്ഥം ഇപ്പഴും ഒളിച്ചു തന്നെ ഇരിക്കുന്നു ....എവിടെയൊക്കെ ഒളിച്ചു ???
  " പുലി മടയിലൊളിച്ചു
  മട പാറയിലൊളിച്ചു
  പാറ നിന്നിലൊളിച്ചു"...
  ഇത്രയും തകര്‍ത്തു അര്‍ത്ഥം ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി താങ്കളെ അറിയാന്‍ ശ്രമിച്ച്
  "ഞാന്‍ അടുത്തുവരവേ
  പാറപോലുറച്ച് "...

  ReplyDelete
 33. നന്ദി .....പ്രിയപ്പെട്ടവരേ ...എന്‍റെ കവിതകള്‍ വായിച്ചതിന്

  ReplyDelete
 34. കവിതകൾ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  ReplyDelete