Friday, October 8, 2010

നാഗരികം



നഗരത്തിരക്കിനിടയിലും
അയാള്‍
ഓഷോയെ
ധ്യാനിക്കുന്നതാകാം.

അല്ലെങ്കില്‍
ഫ്ലാഷ്  മോബ്
പരിശീലിക്കുകയാവും.

അതുമല്ലെങ്കില്‍
മര്‍മ്മത്തില്‍
കടിച്ചൊരു പുളിയുറുമ്പിനോട്
നാഗരികമായി പടവെട്ടുകയാവും.


മെയ്‌ദിനം




ഇച്ചുടില്‍
തളര്‍ന്നൊരു ഏ.സിക്ക് 
ഞാനൊരു 
പ്രളയമാണെന്നു തോന്നി
ആ കൊടുംയന്ത്രമലറി
നിന്നെ ഞാനൊരു 
ചുഴിയായി പുറത്തേക്കുതള്ളാം
പുറത്തൊരു 
കടലിരമ്പുന്നു.

യാത്ര പോകുമ്പോള്‍



ഉറുമ്പുപെണ്ണുങ്ങളുടെ
മൗനമഹാജാഥയൊരു
ജിലേബിത്തുണ്ടിന്മേലുടക്കി  
അതിലൊരു കേമി
പൊടുന്നനെ
ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി.

*ഈ ബ്ലോഗിലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ.Google

34 comments:

  1. "ഠേ"....ആദ്യ വെടി എന്റെ വക....
    കൈയിട്ടു മാന്താന്‍ നാഗരികത തടസ്സമാകുന്നോ :-)

    ReplyDelete
  2. വെടിവീരന്‍ ആരെന്നതിന് ഇനി തര്‍ക്കമില്ല

    ReplyDelete
  3. (:- (ഒരു സംശയം , മാക്സ് പ്ലാങ്ക് തെങ്ങില്‍ കയറിയിരുന്നെങ്കില്‍ എന്താ ..)

    ReplyDelete
  4. കൊള്ളാട്ടോ, ഈ ഓഷോയും ബ്രേക്ക് ഡാൻസും ഒരേ തരത്തിൽ കാണുന്നൊരാൾ!

    ReplyDelete
  5. ഒന്നും തിരിഞ്ഞില്ല...

    ReplyDelete
  6. എല്ലാം ഒന്നുതന്നെ അല്ലെ.

    ReplyDelete
  7. ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
    ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി

    ReplyDelete
  8. "ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
    ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി"


    ഇന്നലെ ഞാന്‍ നോക്കിയപ്പോഴുണ്ട്, ഒരു ഉറുമ്പ് പൗഡറാണെന്നു തെറ്റിദ്ധരിച്ച് നിലത്തു കിടന്നിരുന്ന അരിപ്പൊടിയെടുത്ത് മുഖത്തൊക്കെ പൂശുന്നു! ഈ ടി.വി യിലെ പരസ്യങ്ങള്‍ കണ്ടുകണ്ട് ആ ഉറുമ്പുകള്‍ വരെ നാശമായിന്ന് പറഞ്ഞാല്‍ മതിയല്ലോ.

    ReplyDelete
  9. May dinathil nagarathilekku yaathrapokumpol...!

    Manoharam, Ashamsakal..!!!

    ReplyDelete
  10. വളരെ വ്യത്യസ്തമാണീ കവിതകള്‍... ആശംസകള്‍

    ReplyDelete
  11. ഞാനും ഇവിടെ വന്നു, വായിച്ചു, നന്നായി.

    ReplyDelete
  12. കൊള്ളാം. ആദ്യത്തേതാണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത്. നാഗരികം.!

    ReplyDelete
  13. യാത്ര പോകുമ്പോള്‍
    എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
    യാത്ര പോകുമ്പോള്‍

    ReplyDelete
  14. എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  15. ഞാനും ഇവിടെ വന്നില്ല , വായിച്ചില്ല ,നന്നായില്ല (വായിക്കാതെ നന്നയില്ല്ല എങ്ങനെ പറഞ്ഞു എന്ന് ആരും ചോദിക്കരുത് )

    ReplyDelete
  16. മൂന്നു കുഞ്ഞു കവിതകളും ഇഷ്ട്ടമായി ....യാത്ര പോകുമ്പോള്‍ എന്ന കവിത കൂടുതല്‍ ഇഷ്ട്ടായി ...
    "ഇച്ചുടില്‍
    തളര്‍ന്നൊരു ഏ.സിക്ക്
    ഞാനൊരു
    പ്രളയമാണെന്നു തോന്നി"

    ഈ വരികള്‍ എനിക്ക് ഒത്തിരി ഇഷ്ട്ടമായി .

    ReplyDelete
  17. മൂന്നു കുഞ്ഞു വല്യ കവിതകള്‍ .
    നന്നായിട്ട് ഉണ്ട് .
    ഒത്തിരി ആശംസകള്‍....

    ReplyDelete
  18. മൂന്നാമത്തേത് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  19. ഞാനീവഴി ആദ്യമായെത്തി മൂന്നു കവിതകളും നന്നായി ഏറെ ഇഷ്ട്ടമായത് ആദ്യകവിതയും മെയ് ദിനത്തിലെ ചിലവരികളും ... (വിലയിരുത്താന്‍ മാത്രം അറിവില്ലെങ്കിലും) ഭാവുകങ്ങള്‍..

    ReplyDelete
  20. നഗരത്തിലെ ഉറുമ്പുകളല്ലേ? ജിലേബിയിൽ ലിപ്സിറ്റിക്കിന്റെ കളറു പറ്റും.
    നാട്ടുമ്പുറത്തു അരിയുണ്ടയിലെ ഉറുമ്പുകൾക്കു പോലും മുറുക്കാന്റെ കളർ ഇനി കിട്ടില്ല. അതോ നാട്ടുമ്പുറത്തെ എറുമ്പുകൾ നഗരത്തിലേക്കു ചേക്കേറിയോ?

    ReplyDelete
  21. അതിലൊരു കേമി
    പൊടുന്നനെ
    ജിലേബിയിലേറി
    കടിച്ചൊരുപെണ്ണിൻ
    ചുണ്ടിൽനിറംവരുത്തി.

    ReplyDelete
  22. മൂന്ന് കവിതകളും നന്ന് അതിൽ യാത്ര പോകുമ്പോൾ കൂടുതൽ ഇഷ്ടമയി ആശംസകൾ

    ReplyDelete
  23. തീര്‍ച്ചയായും ജിലേബി കടിച്ചാല്‍ ചുണ്ടില്‍ ലിപ്സ്റ്റിക് ഇട്ട നിറം വരും. കാരണം കളര്‍ ചേര്‍ത്തല്ലേ അതുണ്ടാക്കുന്നത്. ഉറുമ്പ് പെണ്ണിനേയും ചൂടില്‍ തളര്‍ന്ന പാവം ഏ.സി.യേയും നാഗരീകനേയും എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  24. നന്നായി ട്ടോ. എങ്ങനെയാ ഇങ്ങനെയുള്ള കവിത എഴുതുന്നെ എന്ന് പറഞ്ഞു തരണേ.

    ReplyDelete