Saturday, October 2, 2010

കുടിയിറക്ക്കാറ്റേ മിണ്ടുല ഞാന്‍

എന്‍റെയുടുപ്പിലെ
ചുവന്ന പുള്ളികള്‍
ആഞ്ഞാഞ്ഞു വീശി
പടിഞ്ഞാറേ  മാനത്ത്
കൊണ്ടാക്കിയില്ലേ ...

കാറ്റേ
പൊയ്ക്കോ അവിടുന്ന്

ഉമ്മവെക്കാന്‍
വന്നൊരപ്പുപ്പന്‍താടിയെ
വെണ്‍മേഘക്കിടക്കയില്‍
ഒളിപ്പിച്ചില്ലേ.

കാറ്റേ
കൊണിയണ്ട

അമ്മ എണ്ണയിട്ടു
കോതിയ മുടിയില്‍
ഇനി നിന്‍റെ
കൈവേല വേണ്ട

കണ്ടില്ലേ,
നമ്മുടെ
വീടുപൊളിച്ച,വിടെയൊരു
കൂറ്റന്‍ കാറ്റാടി വരുന്നു.

കുന്നിറങ്ങയാണ്
അച്ഛനുമമ്മയും.
എന്‍റെ കയ്യില്‍ പിടിച്ചോ
ഇവിടെ നീയിനി
ഒറ്റയാവില്ലേ..

52 comments:

 1. കാറ്റും കാറ്റാടിയും നന്നായി.

  ReplyDelete
 2. ചില വരികള്‍ക്ക്‌ ഒരു ചേര്‍ച്ചക്കുറവുപോലെ...
  എന്‍റെ തോന്നലാകാം.

  *"കാറ്റേ പൊയ്ക്കോ അവിടുന്ന്.."
  *"കാറ്റേ കൊണിയണ്ട"

  ഈ വരികളിലെ ഭാഷ മറ്റു വരികള്‍ക്ക് ചേര്‍ച്ചയില്ലാത്ത
  പോലെ.
  ചിലപ്പോള്‍ എന്‍റെ മാത്രം തോന്നലാകാം.

  കവിത കവിയുടെ സ്വാതന്ത്ര്യം.
  അഭിപ്രായം വായനക്കാരുടെ സ്വാതന്ത്ര്യം.

  മൊത്തത്തില്‍ നന്നായി.

  ReplyDelete
 3. ഒരു കവിത വിലയിരുത്താൻ തക്ക വിവരമൊന്നുമില്ല,
  എന്നാലും കവിത എനിക്കിഷ്ടമായീട്ടോ.

  ReplyDelete
 4. വരികള്‍ നന്നായി...

  ReplyDelete
 5. സാറെ കവിത സൂപ്പര്‍.

  ReplyDelete
 6. 'കൊണിയണ്ട' എന്താ സാധനം?!

  കവിത കൊള്ളാം :-)

  ReplyDelete
 7. കാറ്റിനോട് പിണങ്ങിയാലും സ്നേഹോണ്ട് അല്ലേ? ഒറ്റക്കാവുമെന്നറിഞ്ഞപ്പോള്‍ കൈ പിടിച്ചോളാന്‍ പറഞ്ഞില്ലേ?

  എനിക്കും ഈ ‘കൊണിയണ്ട’ മനസ്സിലായില്ല. കൊഞ്ചണ്ട എന്നാണോ?

  ReplyDelete
 8. ‘കൊണിയണ്ട’ എന്നാല്‍ കൊഞ്ചണ്ട എന്ന് തന്നെ ...അവളൊരു കൊണിച്ചി എന്ന് പറയില്ലേ അത് പോലെ ....ഇത് പാലക്കാട്ടുകാര്‍ പറയുന്നതാണ്

  ReplyDelete
 9. Ex-പ്രവാസിനി പറഞ്ഞ പോലെ ചേര്‍ച്ചക്കുറവ് അനുഭവപ്പെടുന്നു. അതൊഴിച്ചാല്‍ നല്ല കവിത..

  ReplyDelete
 10. നിഷ്കളങ്കമായ ഒരു കൊച്ചു കവിത! ഇതു വായിച്ചപ്പോള്‍ എനിക്ക് കാറ്റിനോട് പ്രേമം വന്നു. ശ്ശോ! കാറ്റു കൊള്ളാന്‍ കൊതിയാകുന്നു. പുറത്ത് കാറ്റുണ്ടോയെന്ന് പോയി നോക്കിയിട്ടു വരട്ടെ..

  ReplyDelete
 11. പുതിയ കവിത ഇതാ എന്നു പറയട്ടെ, രാവേ, കാറ്റാടി വീടു തകർത്ത് ഉയരുകയും അമ്മയുടെയും അഛന്റെയും കൈപിടിച്ച് കുന്നിറങ്ങുകയും ചെയ്യേണ്ടിവരുന്ന കുഞ്ഞ്, അതിന്റെ സൌഭാഗ്യങ്ങൾ തട്ടിത്തെറുപ്പിച്ച കാറ്റിനോട് (അതോ കാറ്റാടിക്കമ്പനിയോടോ) കെറുവിക്കുന്ന ഈ മണ്ണാർക്കാട് കവിത മലയാളത്തിന്റെ ഇന്നത്തെ കവിതയാണ്.

  ReplyDelete
 12. മോഹനകൃഷ്ണൻ കാലടിയുടെ കവിതയുടെ ഒരു ചൂര്. പന്തുകായ്ക്കുന്ന മരം പോലെ.

  എല്ലാ ഗ്രാമ്യതയും പടിയിറങ്ങി മറ്റൊരു ക്രൌര്യലൊകം വരുന്നതിന്റെ നിഷ്കളങ്ക മിഴിപ്പ്.
  സ്ന്ധ്യാകാശത്തിനും അപ്പൂപ്പതാടിക്കും കുട്ടി കാണുന്ന സാമ്യങ്ങൾ സൌമ്യ സൌന്ദര്യമാണ്.

  കുട്ടികൾ പ്രകൃതിയോട് കൂട്ടുകൂടുന്ന പോലെ ആർക്ക് പറ്റും. ഇടശ്ശേരി പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന കവിതയിൽ പറയുന്ന മാതിരി.

  നമ്മുടെ ഉള്ളിൽ നിന്നും കുട്ടികൾ ഇറങ്ങി നടന്നതല്ലേ പ്രശ്നം.?
  കവിതയുടെ പകുതിമുതൽ അനീസ് സധാരണ പ്രകടിപ്പിക്കുന്ന ക്രിസ്പ്നെസ്സ് നഷ്ടമായി.

  ReplyDelete
 13. വരികളില്‍ ഒരു വശ്യത പറയാമെങ്കിലും അപൂര്‍ണത തെളിവില്‍ കാണാം

  ReplyDelete
 14. എന്തു കുളിര്‍മ്മ ഈ കാറ്റുകവിതയ്ക്കു... ഒത്തിരി ഇഷ്ടമായി.

  ReplyDelete
 15. ഒരു കമന്‍റ് എഴുതിപ്പോയി....മാപ്പാക്കണം.

  ReplyDelete
 16. കവിതയുടെ ആശയം ഗ്രഹിക്കാനും വേണം ഒരു യോഗം! എനിക്കതില്ല എന്നതിനാല്‍ അഭിപ്രായം പറയുന്നില്ല . ഒന്നും എഴുതാതെ പോകാനും തോന്നുന്നില്ല.
  ഭാവുകങ്ങള്‍!

  ReplyDelete
 17. കൊള്ളാം, നന്നായിട്ടുണ്ട്

  ReplyDelete
 18. കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക്‌ കുളിര്മ്മയുള്ള കട്ട് എന്ത് അല്ലെ...
  ഇഷ്ടപ്പെട്ടു.

  ReplyDelete
 19. കുളിർമയൂള്ള തെന്നലേ....പിണങ്ങരുതേ നീയ്യിനിയും

  ReplyDelete
 20. ഈ കുഞ്ഞു കവിതയുടെ ലാളിത്യം അവതരണം എല്ലാം എനിക്ക് നന്നായി ഇഷ്ട്ടായി ...ഒരു കൊച്ചു കുഞ്ഞു കാറ്റിനോട് പരിഭവങ്ങള്‍ പറയുന്നു ....നന്നായി എഴുതി ...ആശംസകള്‍

  ReplyDelete
 21. മനസ്സിനെ തൊട്ടുണര്‍ത്തുന്നു, ഒരു കാറ്റാടി വന്നു കാറ്റിനെ കുട്ടുപിടിച്ചപ്പോള്‍. പാവം കുട്ടിയുടെ കിടപ്പാടം ഇല്ലാതായി. കാലോചിതമായ കവിത ആശംസകള്‍

  ReplyDelete
 22. കാറ്റിനോടുള്ള ഈ കൊച്ചുവര്‍ത്തമാനം നന്നായി.

  ReplyDelete
 23. കാറ്റേ
  കൊണിയണ്ട

  അത് മനസ്സിലായില്ല.

  ReplyDelete
 24. സമകാലിക പ്രശ്നങ്ങളവതരിപ്പിക്കുന്ന ഈ കവിത
  യഥാര്‍ത്ഥത്തില്‍ കൊടുങ്കാറ്റു തന്നെ.

  ReplyDelete
 25. കാറ്റും കാറ്റാടിയും ഒരുപാട് ഇഷ്ടമായി.

  ReplyDelete
 26. കാറ്റ് വിതച്ചു കൊടുംകാറ്റ് കൊയ്യാനാണോ ഈ കുരിയിറക്ക് ഭീഷണി...കൊനിയണ്ട..ആദ്യായി കേള്‍ക്കുകയാണ്..നന്ദി

  ReplyDelete
 27. ആദ്യമായാണിവിടെ...

  കവിത വായിക്കല്‍ തേരേ ഇല്ലാ എന്നു തന്നെ പറയാം.

  ഈ കവിതയുടെ ലാളിത്യം ആകര്‍ഷിച്ചു.

  ആശംസകള്‍...

  ReplyDelete
 28. ഇതിലടങ്ങിയിട്ടുള്ള വിപ്ലവാത്മകതയെ ഞാന്‍ കാണുന്നത് അയ്യപ്പപ്പണിക്കര്‍ ആദ്യകാലങ്ങളിലെഴുതിയ ചില കവിതകള്‍ക്ക് സമാനമാണ് . ചുള്ളിക്കാടും ചില വിഷയങ്ങളോട് മുന്‍പ് പ്രതികരിച്ചിട്ടുള്ളത് ഈ രീതിയിലാണ് . പ്രാദേശിക പ്രയോഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം അടിയില്‍ കൊടുക്കാമായിരുന്നു .

  ReplyDelete
 29. നന്നായിട്ടുണ്ട്

  ReplyDelete
 30. പട്ടേപാടം റാംജി പറഞ്ഞത് തന്നെയല്ലെ സംഭവം ...

  വാക്കുകള്‍ ഒക്കെ എനിക്ക് മനസ്സിലായിട്ടോ ചിലപ്പോള്‍ നമ്മള്‍ നാടന്മാരായതുകൊണ്ടാവും

  ReplyDelete
 31. എന്‍റെയുടുപ്പിലെ
  ചുവന്ന പുള്ളികള്‍
  ആഞ്ഞാഞ്ഞു വീശി
  പടിഞ്ഞാറേ മാനത്ത്
  കൊണ്ടാക്കിയില്ലേ  ഗംഭീരം മാഷെ, ഈ വരികള്‍... സന്ധ്യയെക്കുറിച്ച് വായിച്ച വരികളില്‍ ഒന്നാന്തരമൊന്ന് തന്നെ ഇതിതു വരെ വായിച്ച വരികളില്‍ ഒന്നാന്തരമൊന്ന് തന്നെ ഇത് ... ഇഷ്ടപ്പെട്ടു...

  ReplyDelete
 32. നന്ദി വായനക്കും വിമര്‍ശനങ്ങള്‍ക്കും .....കൊണിയണ്ട എന്ന വാക്കില്‍ കുടുങ്ങിയവര്‍ക്കും
  mini//മിനി
  ~ex-pravasini
  കമ്പർ
  Jishad Cronic
  Dreamzz
  വരയും വരിയും : സിബു നൂറനാട്
  ഗീത
  ഓലപ്പടക്കം
  ചെറുവാടി
  Vayady
  Kunjuss
  ശ്രീനാഥന്‍
  എന്‍.ബി.സുരേഷ്
  പാവപ്പെട്ടവന്‍
  സ്മിത മീനാക്ഷി
  അലി
  ഇസ്മായില്‍ കുറുമ്പടി
  Gopakumar V S (ഗോപന്‍ )
  രാജേഷ്‌ ചിത്തിര
  പട്ടേപ്പാടം റാംജി
  റിയാസ് (മിഴിനീര്‍ത്തുള്ളി)
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  perooran
  ആദില
  ജീ . ആര്‍ . കവിയൂര്‍
  ഉമേഷ്‌ പിലിക്കൊട്
  the man to walk with s
  തെച്ചിക്കോടന്‍
  കുമാരന്‍ | kumaran
  ജയിംസ് സണ്ണി പാറ്റൂര്‍
  കുസുമം ആര്‍ പുന്നപ്ര
  സിദ്ധീക്ക് തൊഴിയൂര്‍
  Thommy
  Anas Usman
  റഷീദ്‌ കോട്ടപ്പാടം
  Abdulkader kodungallur
  Shukoor Cheruvadi
  ഹംസ
  കുഞ്ഞൂട്ടന്‍|NiKHiL

  ReplyDelete
 33. ഇനിയും എഴുതു...
  ആശംസകള്‍..!!

  ReplyDelete
 34. തരക്കേടില്ലാത്ത ഒരു കവിത.... ആശംസകള്‍

  ReplyDelete
 35. thanks
  'മുല്ലപ്പൂവ്
  girishvarma balussery...

  ReplyDelete
 36. മാഞ്ഞു പോകുന്ന ചുവപ്പും, കുടിയൊഴിപ്പിക്കുന്ന കാറ്റാടി യെന്ത്രവും...
  കൊച്ചുകുട്ടിയിലൂടെ പറയുന്നത് വലിയ കാര്യങ്ങള്‍ തന്നെ..

  ReplyDelete
 37. കാറ്റത്തെത്തിയ അപ്പൂപ്പന്‍ താടി പോലെ
  ശുഭ്രമായ ഓമനത്തമുള്ള ഒരു കവിത.
  വരികളില്‍ എഴുതിത്തെളിഞ്ഞ ഒരു കൃത്യതയും.
  തീര്‍ച്ചയായും പതിനാലാം രാവുപോലെ
  മനോഹരമാവേട്ടെ കവിയുടെ ഭാവനകള്‍

  ReplyDelete
 38. എനിക്ക് നല്ല ഇഷ്ടായി ഈ കവിത. കൊണിയണ്ടാന്ന് ഒരു പദവും പഠിച്ചു. നന്ദി :)

  ReplyDelete
 39. innaa kandathu ......nalla kavitha ....

  ReplyDelete
 40. നന്ദി
  MyDreams
  Echmukutty
  നിരക്ഷരന്‍
  സരയൂ
  കലാം
  പ്രവര്‍ത്തകര്‍ ‍, ആനുകാലികകവിത

  ReplyDelete
 41. ഇവിടെ നീയിനി ഒറ്റയാവില്ലെ?

  ഇതിൽ കൂടുതൽ എങ്ങനെ നിഷ്ക്കങ്കമാവാം?
  അഭിനന്ദനങ്ങൾ!

  ReplyDelete