Friday, September 24, 2010

IX-Bയില്‍

ക്ലാസ്മുറിയില്‍ 
കളിയാക്കി ചോദിച്ചതാണ് :
ഏട്ടിലെ പശു 
പുല്ലു തിന്നാതായതെങ്ങനെ ?


മെലിഞ്ഞു ചടച്ച പയ്യന്‍ 
പതിഞ്ഞ ഒച്ചയില്‍ പറഞ്ഞു:
അതൊരു ഇലപൊഴിയും 
കാലമായിരുന്നു .
എന്നിട്ടും പശൂന്
തിന്നാന്‍ കിട്ടിയത്
പ്ലാസ്റ്റിക് കവറുകള്‍ മാത്രം.


പ്രാതലായി 
കവറുകള്‍ ചവയ്ക്കുമ്പോള്‍  
ഇനിയൊരിക്കലും 
വിശക്കല്ലേ എന്ന് 
ആമാശയത്തെ
ഭീഷണിപ്പെടുത്തുകയാണ്,പശു.


പൊടുന്നനെ ക്ലാസ്സില്‍ 
കൂട്ടച്ചിരിയായി.
പൊട്ടിക്കരച്ചിലോളമെത്തി
പറഞ്ഞവന്‍:
കീടനാശിനികുടിച്ചാണമ്മ...
       2
സ്ക്കൂളുവിട്ട 
വൈകുന്നേരം 
ഇടവഴിയില്‍ 
ഒരു ശ്വാന മുഖംമൂടിയുമായി 
കാത്തുനിന്നു;
അവന്‍ .


മാഷേ .....
(തീപ്പൊരിയൊരു
പന്തത്തിലെന്നപോല്‍,
ജ്വലിക്കുന്നുണ്ട്
കഴുത്തിന്നു മീതേ,
തലയോട്ടിയോടൊട്ടി
മേല്‍ത്തരം മുഖംമൂടി )


തിരയുകയാണവന്‍ 
എന്‍റെ ചുറ്റിലും ;
പുറപ്പെട്ടുപോയ 
മൃദുവായൊരു  
കാല്പാടുകള്‍ .37 comments:

 1. " തിരയുകയാണവന്‍
  എന്‍റെ ചുറ്റിലും ;
  പുറപ്പെട്ടുപോയ
  മൃദുവായൊരു
  കാല്പാടുകള്‍ ."

  ഞാനും തിരയുകയാണ് ...വടിയല്ല :D....മാഷിന് നല്‍കാന്‍ മൃദുവായ വാക്കുകള്‍ ....അതെ ഇനി പശുക്കള്‍ക്ക് തിന്നാന്‍ പുല്ലുകള്‍ക്ക് പകരം പ്ളാസ്റ്റിക് മാത്രം കാണും ...അത്രയ്ക്ക് കുമിഞ്ഞു കൂടുന്നു Plastics ചുറ്റുപാടും ....നല്ല സന്ദേശം നല്‍കുന്നു വരികള്‍ക്കിടയിലുടെ....

  ReplyDelete
 2. കവിത ഇഷ്ടമായി.. നല്ല വരികള്‍

  ReplyDelete
 3. അര്‍ത്ഥവത്തായ കവിത...വളരെ ഇഷ്ട്ടപ്പെട്ടു...

  ReplyDelete
 4. njan evide new anu
  annalum allam nannayittundu.............

  ReplyDelete
 5. തീപ്പൊരിയൊരു
  പന്തത്തിലെന്നപോല്‍,
  ജ്വലിക്കുന്നുണ്ട്
  കഴുത്തിന്നു മീതേ,
  തലയോട്ടിയോടൊട്ടി
  മേല്‍ത്തരം മുഖംമൂടി

  മുഖം മൂടികള്‍ തുറന്നു വരട്ടെ...
  നമ്മളോര്‍ക്കുക വന്നു ചേരുന്ന ദുഷിപ്പുകള്‍...

  ReplyDelete
 6. നന്നായിരിക്കുന്നു....

  ആശംസകൾ....

  ReplyDelete
 7. പിന്നേം കവിത എഴുതി അല്ലേ...?
  നിന്നെ പടച്ചോൻ കാക്കട്ടെ!

  ReplyDelete
 8. IX-Bയില്‍ ഞാനുമെത്തി ഇഷ്ടമായി ഈ കവിത...

  ReplyDelete
 9. കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് ..
  നല്ലൊരു സന്ദേശമാണ്..

  ReplyDelete
 10. കീടനാശിനികുടിച്ചാണമ്മ...പശു ചത്തു പോയിട്ടാണോ? ആദ്യഭാഗം കിട്ടി, സംഭവം പരിസ്ഥിതി, ചൂടൻ വിഷയം, നന്നായി- പിന്നെ എനിക്ക് ആകെയൊരു സംശയം, ആ മുഖമ്മൂടിയും കാൽ‌പ്പാടുകളും, ഊഹങ്ങളുണ്ടെങ്കിലും...

  ReplyDelete
 11. "പൊടുന്നനെ ക്ലാസ്സില്‍
  കൂട്ടച്ചിരിയായി.
  പൊട്ടിക്കരച്ചിലോളമെത്തി
  പറഞ്ഞവന്‍:
  കീടനാശിനികുടിച്ചാണമ്മ..."

  IX-Bയിലെ ക്ലാസ്മുറിയില്‍ നിന്ന് കിട്ടിയത് നല്ലൊരു സന്ദേശമായിരുന്നു.
  ഒപ്പം ഒരു നീറ്റലും ഉണ്ടാക്കി. അമ്മയെ നഷ്ടപ്പെട്ട മക്ന്റെ കരച്ചില്‍ ഞാന്‍ കേള്‍ക്കുന്നു.

  ഇനിയും ധാരാളം എഴുതു..നല്ല കഴിവുണ്ട്.

  ReplyDelete
 12. സങ്ങതി ജോറായി!. ഈ സ്മൈലിയിട്ടു രക്ഷപ്പെടുന്നവര്‍ക്കെന്താ എന്തെങ്കിലുമെഴുതിക്കൂടെ?

  ReplyDelete
 13. സ്മൈലി ഇട്ടുപോകാന് വിചാരിച്ചതായിരുന്നു. :)

  ReplyDelete
 14. ആ പയ്യനൊരവാര്‍ഡു കൊട്
  ഇമ്മാതിരി മാഷമ്മാരെ സഹിച്ച്
  മെലിഞ്ഞു ചടച്ചു പാവം!

  ReplyDelete
 15. മാഷേ .....
  (തീപ്പൊരിയൊരു
  പന്തത്തിലെന്നപോല്‍,
  ജ്വലിക്കുന്നുണ്ട്
  കഴുത്തിന്നു മീതേ,
  തലയോട്ടിയോടൊട്ടി
  മേല്‍ത്തരം മുഖംമൂടി )


  കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 16. നല്ല കവിത.
  നല്ലൊരു സന്ദേശവും ഒപ്പം ഉള്ളില്‍ നീറ്റലുണ്ടാക്കുന്ന അമ്മയെ നഷ്ടപ്പെട്ട മക്ന്റെ കരച്ചിലും IX-Bയിലെ ക്ലാസ്മുറിയില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നു.

  ReplyDelete
 17. "തീപ്പൊരിയൊരു
  പന്തത്തിലെന്നപോല്‍,
  ജ്വലിക്കുന്നുണ്ട്"
  മാഷും ജ്വലിക്കട്ടെ...
  ഈ ബൂലോകത്ത് ഒരൊന്നൊന്നര കവിയായിട്ട്...
  നന്നായിരിക്കുന്നു..

  ReplyDelete
 18. ക്ലാസ്സ്മുറയില്‍ തല കുത്തി നിന്ന് കൊണ്ട് ഇത് വായിക്കാന്‍ ആഗ്രഹം ......
  പിന്നെ ഞാന്‍ തല തിരിഞ്ഞു പോയി എന്ന് എന്റെ മാഷ് എന്റെ മുഖത്ത് നോക്കി പറഞ്ഞത് കൊണ്ട്
  ഞാന ഇത് തല തിരിച്ചു വായിക്കുന്നു ....കീടനാശിനി കുടിച്ചു പാറ്റ പോലും ചാവില്ലെന്നു അമ്മയോട് ഞാന്‍

  ReplyDelete
 19. പ്ലാസ്റ്റിക്കിന്റെ സൂചന നന്നായി..
  കാലിക പ്രസക്തമായ കവിത.

  ReplyDelete
 20. nice poem
  പ്രാതലായി
  കവറുകള്‍ ചവയ്ക്കുമ്പോള്‍
  ഇനിയൊരിക്കലും
  വിശക്കല്ലേ എന്ന്
  ആമാശയത്തെ
  ഭീഷണിപ്പെടുത്തുകയാണ്,പശു.
  all the very best and congrats

  ReplyDelete
 21. വളരെ ഇഷ്ട്ടപ്പെട്ടു...

  ReplyDelete
 22. ‘ഒറ്റ’ഒരു നല്ല ആശയക്കവിത. അതു കഴിഞ്ഞ് ഇപ്പോൾ ഇതാണ് വളരെ നല്ലത്. മാഷ്, അമ്മ, പശു - ഈ വ്യക്തിത്വങ്ങൾ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.........

  ReplyDelete
 23. :)
  മനോഹരമായിടുണ്ട് മാഷെ ..

  ReplyDelete
 24. കവിത ഇഷ്ടമായി.
  ആശംസകള്‍

  ReplyDelete
 25. ഈ കവിത വായിച്ചപ്പോള്‍ 'പവിത്രന്‍ തീക്കുനി' എന്ന കവിയെയാണ് ഓര്‍മ്മ വന്നത്, അയാളുടെ കവിതയുമായി ഈ കവിതയ്ക്കെന്തു ബന്ധം എന്നൊന്നും എനിക്കറിയില്ല.

  പവിത്രന്‍ തീക്കുനിയെ ആദ്യം കണ്ടത്‌ ടീവിയില്‍.
  ശ്രീരാമന്‍റെ 'വേറിട്ട കാഴ്ചകളില്‍'. കവിയൊരു മീന്‍ വില്‍പ്പനക്കാരന്‍. സൈക്കിളില്‍ മീനുമായി പോകുമ്പോഴും വീടിലെത്തിയാലും നിര്‍ത്താതെ കവിത പാടുന്ന ഒരാള്‍, പിന്നീട് പലയിടത്തും
  അയ്യാളുടെ കവിതകള്‍ വായിക്കാനും കഴിഞ്ഞു.
  കുട്ടിയെ മടിയിലിരുത്തി കൊച്ചു വീടിന്‍റെ കൊലായിലിരുന്നു അയാള്‍ ഇപ്പോഴും കവിത ചോല്ലുന്നുണ്ടാകും..

  ReplyDelete
 26. തമാശയിലൂടെ കാര്യങ്ങള്‍ പറയുന്നുണ്ടല്ലേ

  ReplyDelete
 27. ആദ്യ ഭാഗം ശക്തമായി അവതരിപ്പിച്ചിരിക്കുന്നു... രണ്ടാം പകുതി പക്ഷേ വ്യക്തമായില്ല.

  ReplyDelete
 28. വളരെ നന്നായി... അഭിനന്ദനങ്ങൾ

  ReplyDelete