Wednesday, September 15, 2010

പമ്പരം


കറങ്ങി-
ത്തിരിയുമ്പോഴാണ്
പമ്പരം
ലോകം കാണുന്നത് .
തര്‍ക്കം ജീവിതവിജയം
നേടിയവരുടെ
ഉല്ലാസയാത്ര
ഹെയര്‍പിന്‍ വളവിലുടക്കി .
തര്‍ക്കമായി.
ആരുടേതാണ്‌
കുറിയ(കൊടിയ)
വഴി ?
കാമുകിയോട് 


സംസാരിച്ചു കൊണ്ടേ
ഇരിക്കുന്നതിനാല്‍
കാടിന് ,
പുഴയ്ക്ക്,
മരണത്തിന്,
നിനക്ക്
ഭുതകാലമില്ല

44 comments:

 1. പമ്പരം കവിത ഇഷ്ട്ടായി ...പമ്പരം ഇപ്പോഴെങ്കിലും ലോകം കണ്ടല്ലോ ...മറ്റു രണ്ടു കൊച്ചു കവിതകളും എന്നെ പമ്പരം പോലെ കറക്കുന്നു ..അര്‍ത്ഥം പിടിക്കാന്‍ ...

  ReplyDelete
 2. I liked the "Kamukiyodu..." the best

  ReplyDelete
 3. എനിക്കിഷ്ടമായത് പമ്പരം എന്ന കൊച്ചു കവിത...ഒരു വാചകത്തില്‍ ഒരുപാട് അര്‍ഥങ്ങള്‍...

  ReplyDelete
 4. കാമുകിയോട് കവിത കലക്കി :)

  ReplyDelete
 5. സുഹൃത്തുക്കളേ
  ഇത്തവണ കൂടെ മാപ്പാക്കുക ....
  ഇനി മേലാല്‍ കവിത എഴുതില്ല ...  ഇതെത്രാമത്തെ 'കാക്കത്തൌബ'യാണ്?

  ReplyDelete
 6. എന്നെ പമ്പരം പോലെ കറക്കുന്നു ..അര്‍ത്ഥം പിടിക്കാന്‍ ...

  ReplyDelete
 7. എഴുതികൊണ്ടേ
  ഇരുന്നാല്‍ വായനക്കും
  അവസാനമില്ല.

  ReplyDelete
 8. ഇനി കവിതയെഴുതില്ല എന്നു പറയുന്നത് വിശ്വസിക്കുന്നു! ഇനിയും പമ്പരം കറങ്ങാന്‍ വയ്യ!

  ReplyDelete
 9. കറങ്ങിത്തിരിയുമ്പോഴാണ് ഇത്തരം 'ഗവിധ' കാണുന്നതും വായിക്കുന്നതും അര്‍ഥം പിടികിട്ടാതെ പമ്പരമാകുന്നതും പിന്നെ കമന്ടിയിട്ടു പോകുന്നതും!

  ReplyDelete
 10. മൂന്നും നാന്നായി ഇഷ്ടപ്പെട്ടു.
  പമ്പരം കൂടുതല്‍ ഇഷ്ടായി.

  ReplyDelete
 11. പമ്പരം കറങ്ങുമ്പോഴെങ്കിലും ലോകം കാണും. പക്ഷെ അര്‍ത്ഥമറിയാത്ത വാക്കുകള്‍ കാണിച്ച് വായനക്കാരെ പമ്പരം കറക്കുന്നതിനിടയില്‍ കവി ലോകം കാണുന്നേയില്ല.

  ReplyDelete
 12. പക്ഷേ പമ്പരത്തിന്റെ കറക്കം മാത്രമേ ലോകം കാണുന്നൊള്ളു!

  ReplyDelete
 13. "സുഹൃത്തുക്കളേ
  ഇത്തവണ കൂടെ മാപ്പാക്കുക ....
  ഇനി മേലാല്‍ കവിത എഴുതില്ല .."

  അതുശരി. അപ്പോള്‍ "കവിത"യെ കൊണ്ടാണ്‌ ഇതുവരെ എഴുതിച്ചിരുന്നത് അല്ലേ? എന്നാലും അതു മോശമായിപ്പോയി അനീസേ....മാപ്പുതരുന്ന പ്രശ്നമേയില്ല.. :)

  ReplyDelete
 14. മൂന്നു കവിതകളും ഇഷ്ടപ്പെട്ടു. എനിക്ക് കൂടുതല്‍ ഇഷ്ടമായത് "തര്‍ക്കം" ആണ്. കാമുകിയും നന്നായിട്ടുണ്ട്.
  "സംസാരിച്ചു കൊണ്ടേ
  ഇരിക്കുന്നതിനാല്‍
  കാടിന് ,
  പുഴയ്ക്ക്,
  മരണത്തിന്,
  നിനക്ക്
  ഭുതകാലമില്ല"

  അവളുടെ എന്നല്ല ആരുടേയും ഭൂതകാലം അറിയാതിരിക്കുന്നതാണ്‌ നല്ലത്. :)

  ReplyDelete
 15. പമ്പരം പോലെ കറങ്ങിത്തിരിഞ്ഞു ഞാനീ ലോകത്തുമെത്തി. പമ്പരം കാണാന്‍. കവിതകള്‍ ഇഷ്ടമായി

  ReplyDelete
 16. നുള്ളി
  മണപ്പിക്കാതെ
  വാക്കുകള്‍
  തികച്ച്
  ആയിരത്തൊന്നാക്കൂ
  കവീ

  ReplyDelete
 17. പലപ്പോഴും ചെറുതാകുമ്പോൾ കവിത വലുതാവുന്നു!

  ReplyDelete
 18. കറങ്ങുന്ന പമ്പരം ലോകം കാണുന്നില്ല,അനീസ്. ലോകമാണ് പമ്പരത്തെ വീക്ഷിക്കുന്നത്.
  കറക്കം നിറുത്തിയാല്‍ ലോകം കാണാം, അതും ഒരു ദൃഷ്ടികോണില്‍ മാത്രം!

  ReplyDelete
 19. ബൂലോകമാകെ ദുരൂഹതയുടെ കാര്‍മേഘങ്ങള്‍ നിറച്ചു അന്തരീക്ഷം ഇരുളടയുമ്പോള്‍ ആയിരത്തോന്നാം രാവിന്റെ അന്ത്യയാമമെന്ന് പറഞ്ഞു കവി കുളിര്‍ മഴ പെയ്യിക്കുന്നു . മഴയാസ്വാദിക്കുമ്പോള്‍ മനസ്സ് പറയുന്നു ...ഇത് ഒന്നാം രാവാണ്‌ ഇനിയും ആയിരം രാവുകള്‍ ബാക്കി. ഇനി കവിതയെഴുതരുത് പ്ലീസ് . താങ്കളെഴുതിയാല്‍ മതി. അഭിനന്ദനങ്ങള്‍

  ReplyDelete
 20. നല്ല വരികള്‍ ....തുടക്കവും ഒടുക്കവും നന്നായി

  ReplyDelete
 21. കൊച്ചുവരികളിലെ തീവ്രത സുഹൃത്തെ,കണ്ടില്ലെന്നു നടിക്കാനാവില്ല.

  ReplyDelete
 22. ഞാന്‍ വരാന്‍ വൈകി.പമ്പരമാണിഷ്ടപ്പൈട്ടത്..കൂടുതല്‍

  ReplyDelete
 23. ആദില
  Thommy
  ചാണ്ടിക്കുഞ്ഞ്
  നിരക്ഷരന്‍
  ലീല എം ചന്ദ്രന്‍.
  rafeeQ നടുവട്ടം
  lekshmi. lachu
  J I S H A D C R O N I C
  Mohamedkutty മുഹമ്മദുകുട്ടി
  കണ്ണൂരാന്‍ / K@nnooraan
  പട്ടേപ്പാടം റാംജി
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
  അനില്‍കുമാര്‍. സി.പി.
  ഉമേഷ്‌ പിലിക്കൊട്
  Vayady
  പഥികന്‍
  MT Manaf
  ശ്രീനാഥന്‍
  kaithamullu : കൈതമുള്ള്
  ചെറുവാടി
  Abdulkader kodungallur
  MyDreams
  നാട്ടുവഴി
  perooran
  കുസുമം ആര്‍ പുന്നപ്ര
  സോണ ജി

  നന്ദി വായനക്കും തല്ലിനും തലോടലിനും

  ReplyDelete
 24. അതിമനോഹരമായിരിക്കുന്നു!!!
  എല്ലാ ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 25. Iniyum Unaratte...!

  manoharam, Ashamsakal..!!!

  ReplyDelete
 26. കറങ്ങി-
  ത്തിരിയുമ്പോഴാണ്
  പമ്പരം
  ലോകം കാണുന്നത് ....

  ഞാനും :)

  ReplyDelete
 27. njaanum ippolaanu lokam kandu thudangiyathu....
  iny ippol bootha kalam nokkiyittu enthavaanaa ?

  ReplyDelete
 28. അന്ത പമ്പരവും കാമുകിയോടും എനിക്ക് റൊമ്പ പിടിച്ചിരിക്ക്!!! :)

  ReplyDelete
 29. ഈ കറക്കം ഒന്നു നിൽക്കട്ടെ.. എന്നിട്ടെഴുതാം.....!

  ReplyDelete
 30. പമ്പരം ഒരുപാട് അര്‍ഥങ്ങള്‍ നല്‍കുന്നു...
  ഇനിയും ഇനിയും വിടരട്ടെ ആറ്റിക്കുറുക്കിയ കവിതകള്‍....

  ReplyDelete
 31. ഒത്തിരി കാര്യങ്ങൾ, ഇത്തിരി വരിയിലൂടെ കഷായം പോലെ കാണിക്കുന്നത് കൊള്ളാം. ‘ഒരു ധ്യാനത്തിനും ഏകാഗ്രത വാഗ്ദാനം ചെയ്യാനാകില്ല, എന്ന കഴിഞ്ഞ ലക്കത്തിലെ ‘ഒറ്റ’യാണ് കൂടുതൽ ഉത്തമം. പമ്പരം കറങ്ങട്ടെ..ആശംസകൾ....

  ReplyDelete
 32. കൊള്ളാലോ.. ആശംസകള്‍. (ഞാനും കവിത എഴുതുംട്ടോ)

  ReplyDelete
 33. മൌനികൾക്ക് മാത്രമേ ഭൂതകാലമുള്ളോ? അല്ലങ്കിൽ മിണ്ടാത്തവൻ ജീവിക്കുന്നില്ലന്നാണോ?മിണ്ടുന്നവൻ ചിന്തിക്കുന്നില്ലന്നാണോ?

  അല്ല എല്ലാരും പമ്പരത്തിന്റെ മാതിരിയാണല്ലോ. ആരോ കറക്കിവിട്ടാൽ നമ്മളും ലോകം കാണും. അല്ലേ? രണ്ടാമത്തെ കവിത എന്തോ എനിക്ക് ദഹിച്ചില്ല.

  ReplyDelete
 34. ഒന്നും മൂന്നും നല്ലതായി.

  ReplyDelete