Wednesday, September 8, 2010

ഒറ്റ


ഒരു ധ്യാനത്തിനും
ഏകാഗ്രത
വാഗ്ദാനം ചെയ്യാനാകില്ല.
ഇപ്പോള്‍
ഈ കുന്നുകയറി
കിതച്ചുവരുന്ന
വസന്തത്തിനു
കൊഴിഞ്ഞു പോയൊരീ പൂവിനെ
പുണരാനാകാത്തത് പോലെ.
റോഡുനിയമം
വലതുവശം ചേര്‍ന്നുനടക്കാന്‍
റോഡുമുറിച്ചു
കടക്കവേ 
വണ്ടിതട്ടി 
മരിച്ചു.
പ്രണയപര്‍വ്വം

പ്രണയസാഫല്യം
ഒരു എലിക്കെണിയാണ്
അകത്തായാല്‍
പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.
പെന്‍സില്‍


റബ്ബറുവെച്ച
പെന്‍സിലോരേകാധിപതി
ഒരൊറ്റക്കരണം മറിച്ചിലില്‍
എഴുതിയതൊക്കെയും
മായ്ച്ചുകളയും.

34 comments:

 1. :)
  ഇഷ്ട്ടായി ഈ കാച്ചി കുരുക്കിയ കവിതകള്‍

  ReplyDelete
 2. പ്രണയസാഫല്യം
  ഒരു എലിക്കെണിയാണ്
  അകത്തായാല്‍
  പൂച്ചയെ പേടിക്കേന്ടെന്നുമാത്രം എനിക്കിതാണിഷ്ടപ്പെട്ടത്...ലിങ്കു തരാന്‍ മറക്കരുത്..പുതിയത് ഇടുമ്പോള്‍..
  പെരുന്നാള്‍ ആസംസകള്‍

  ReplyDelete
 3. ഒരു ധ്യാനത്തിനും
  ഏകാഗ്രത
  വാഗ്ദാനം ചെയ്യാനാകില്ല.
  ഇപ്പോള്‍
  ഈ കുന്നുകയറി
  കിതച്ചുവരുന്ന
  വസന്തത്തിനു
  കൊഴിഞ്ഞു പോയൊരീ പൂവിനെ
  പുണരാനാകാത്തത് പോലെ.

  കാച്ചിക്കുറുക്കിയ നാലെണ്ണവും വളരെ നന്നായി.
  കൂടുതല്‍ ഇഷ്ടപ്പെട്ടത് ഒറ്റ തന്നെ.

  ReplyDelete
 4. പ്രണയസാഫല്യം
  ഒരു എലിക്കെണിയാണ്
  അകത്തായാല്‍
  പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.

  പറഞ്ഞതത്രയും ശരി.

  ReplyDelete
 5. ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പെൻസിലിന്റെ കരണം മറിച്ചിൽ തന്നെ :)

  ReplyDelete
 6. പ്രണയസാഫല്യം
  ഒരു എലിക്കെണിയാണ്
  അകത്തായാല്‍
  പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.

  പൂച്ചയെ പേടിക്കാതെ കഴിയാം എന്നത് ഒരു ആസ്വാസമല്ലേ. ആറ്റിക്കുറുക്കിയ കവിതകള്‍ നന്നാകുന്നുട് കേട്ടോ.

  പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 7. കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  ReplyDelete
 8. കവി കുലോത്തമാ..നമിച്ചു.

  കവിത വായിച്ചു ഇതിനു മുന്നേ ഞാന്‍ ഇങ്ങനെ ചിരിചിട്ടില്ലാ..സത്യം..!!

  ReplyDelete
 9. കവിത വായിച്ചു. കമന്റ് ആറ്റിക്കുറുക്കിയപ്പോള്‍ ഒന്നും കണ്ടില്ല!

  ReplyDelete
 10. എല്ലാ‍ം ഒന്നിനൊന്ന് മെച്ചം

  ReplyDelete
 11. നല്ലൊരു ശൈലി, വരികളും ചിന്തയും വളരെ നന്ന്

  ReplyDelete
 12. എല്ലാം കണ്ടപ്പോൾ വൈദ്യൻ പറഞ്ഞതുപോലെ..... ഇതെന്റെ പോക്കറ്റിലേയ്ക്കെടുക്കുന്നു.

  ReplyDelete
 13. ഇഷ്ടമായി..
  ഈ കാപ്സ്യൂള്‍ കവിതകള്‍,
  ചിത്രങ്ങളും....

  ReplyDelete
 14. പറഞ്ഞതത്രയും ശരി

  ReplyDelete
 15. റോഡു നിയമം നന്നേ ഇഷ്ടപ്പെട്ടു.

  ReplyDelete
 16. കവിത നമ്മെ തത്വചിന്തയിലേക്ക് നയിക്കുന്നു എന്ന് പ്ലൂട്ടാർക്ക് പറഞ്ഞത് പോലെ,
  ജീവിതത്തിന്റെ ഒരുപാട് അവസ്ഥകൾ ചേരുന്ന ഒരു നീണ്ട വര വരയ്ക്കാൻ ഉതകുന്ന ചെറിയ ബിന്ദുക്കളാണ് ഈ കവിതകൾ.

  എല്ലാം ആപേക്ഷികമാണെന്നു മാത്രം.

  ReplyDelete
 17. പ്രണയസാഫല്യം
  ഒരു എലിക്കെണിയാണ്
  അകത്തായാല്‍
  പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.

  അതങ്ങ്ന്‍ കൊത്തി.

  ReplyDelete
 18. ഓരോവരിയിലും ആയിരം പാരകള്‍;പരമാര്‍ഥങ്ങള്‍!

  ReplyDelete
 19. പെന്‍സിലിന്റെ കരണം മറിച്ചില്‍ ഇഷ്ടായി ...കൊച്ചു കവിതകള്‍ക്ക് പലതും ഉള്‍കൊള്ളാന്‍ ആകുന്നു ..ആശംസകള്‍

  ReplyDelete
 20. നുറുങ്ങു വരികളിലെ ചിന്തകള്‍ കൊള്ളാം..ഏകാധിപതി പെന്‍സില്‍ കലക്കി..

  ReplyDelete
 21. ഒറ്റയും പെന്‍സിലും ഇഷ്ടായി. ആ റോഡ് നിയമം അങ്ങനെ വേണ്ടാര്‍ന്നു.....
  ആ എലിക്കെണിക്കകത്തു പെട്ട അനുഭവസ്ഥനാണോ ആയിരത്തൊന്നാം രാവേ? :)

  ReplyDelete
 22. പ്രണയസാഫല്യം
  ഒരു എലിക്കെണിയാണ്
  അകത്തായാല്‍
  പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.

  very nice

  ReplyDelete
 23. സത്യമായും പറയട്ടെ..4 കവിതകളും ഇഷ്ടമായി .ഒറ്റ , റോഡ്‌.. ഇവ ഗംഭീരം . ഒന്ന് ചോദിച്ചോട്ടെ..ഞങ്ങള്‍ക്ക് ഒരു print മാഗസിന്‍ ഉണ്ട് ചിലത് അതില്‍ കൊടുക്കനേടുതോട്ടെ .? if you agree plz give a confirmation mail to harisnenmeni@gmail.com

  ReplyDelete
 24. @MyDreams
  @കുസുമം ആര്‍ പുന്നപ്ര
  @ പട്ടേപ്പാടം റാംജി
  @ താന്തോന്നി/Thanthonni

  @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  @Akbar

  @ ശ്രീനാഥന്‍
  @ ഉമേഷ്‌ പിലിക്കൊട്

  @വരയും വരിയും : സിബു നൂറനാട്

  @Mohamedkutty മുഹമ്മദുകുട്ടി
  @ഒഴാക്കന്‍. said...

  @ ലീല എം ചന്ദ്രന്‍..

  @ mini//മിനി

  @സ്മിത മീനാക്ഷി
  @വി.എ || V.A
  @ചെറുവാടി
  @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
  @ കൊട്ടോട്ടിക്കാരന്‍
  @ലിഡിയ
  @Areekkodan | അരീക്കോടന്‍
  @എന്‍.ബി.സുരേഷ്.

  @ കുമാരന്‍ | kumaran

  @rafeeQ നടുവട്ടം

  @ വഷളന്‍ ജേക്കെ ★ Wash Allen JK

  @ ആദില

  @Rare Rose

  @ ഗീത

  @ManzoorAluvila
  @ ഹാരിസ് നെന്മേനി
  നന്ദി സുഹൃത്തുക്കളെ

  ReplyDelete
 25. എല്ലാം വളരെ ഇഷ്ടമായി.

  ReplyDelete
 26. വളരെ നന്നായി.

  ReplyDelete