Wednesday, September 1, 2010

    റേഡിയോ ജോക്കികളുടെ
മലയാളംക്ലാസില്‍
'ഴ 'യുടെ പ്രസക്തി
മനസ്സിലാകാതൊരു പെണ്ണ്  
വഴക്കിട്ടുപോയി


വീടുപണി
മാസശമ്പളക്കാരന്‍റെ
പഴയവീടുപൊളിക്കുമ്പോള്‍
ചുമരിലെ
പല്ലികള്‍ക്ക്‌
ഉടുമ്പിന്‍റെ വീര്യം.ഋതുമതി മരമറിയാതെ,
കാറ്ററിയാതെ,
അണ്ണാറക്കണ്ണന്‍മാരറിയാതെ
കൊണിച്ചിയായൊരു   
മധുരപ്പുളിങ്ങ 
പഴുത്തുനില്‍ക്കുന്നു.


മലകയറ്റം
മലകയറി ഉച്ചിയിലെത്തിയപ്പോള്‍
ജീവിതച്ചുടുകൊന്ടെന്‍
നിലപാട് മാറ്റി ഞാന്‍.

നര

എന്‍റെ  കൈകളിലെ മൈലാഞ്ചി
മൊത്തിക്കുടിക്കുമ്പോളേ 
പറഞ്ഞതല്ലേ
ഇപ്പോഴിതാ  
താടിയില്‍
വെള്ളരാശിക്കൊപ്പം
പറ്റിപ്പിടിച്ച
മൈലാഞ്ചിത്തിളക്കം.

44 comments:

 1. ഴ പ്രസക്തി എന്താ എന്ന് എനിക്കും പിടികിട്ടില

  ReplyDelete
 2. പല്ലികളുടെ വീര്യമാണ് എനിക്കു പിടിച്ചത്
  ഞാനുമാരു മാസ ഭീക്ഷാംദേഹിയാണ്.

  ReplyDelete
 3. ചിന്തിച്ചെടുക്കാന്‍ നേരം കുറെ എടുടുക്കുന്നു.
  മലകയറ്റം കൂടുതല്‍ ഇഷ്ടായി.
  പലപ്പോഴും നിലപാട് മാറ്റങ്ങള്‍ അവസാനമാകുന്നു, എല്ലാം ചെയ്ത് കഴിയുമ്പോള്‍.
  ആശംസകള്‍.

  ReplyDelete
 4. താടിയില്‍ ഹെന്ന ചെയ്തതാകും ല്ലേ?
  കൊച്ചു വരികള്‍ ഇഷ്ടപ്പെട്ടു..

  ReplyDelete
 5. വരികൾ ഇഷ്ടപ്പെട്ടു.

  ReplyDelete
 6. വളരെ നന്നാവുന്നുണ്ട് ആയിത്തിഒന്നെ...

  ReplyDelete
 7. 'ഴ' യുടെ പ്രസക്തി എനിക്കും മനസ്സിലായില്ല

  ReplyDelete
 8. "റേഡിയോ ജോക്കികളുടെ
  മലയാളംക്ലാസില്‍
  'ഴ 'യുടെ പ്രസക്തി
  മനസ്സിലാകാതൊരു പെണ്ണ്
  വഴക്കിട്ടുപോയി"

  "ഴ" എന്നക്ഷരം അവളെങ്ങിനെ പറയും? അവള്‌ ജനിച്ചതും വളര്‍‌ന്നതും പഠിച്ചതുമൊക്കെ മദിരാശിയിലല്ലേ? അവിടെ "ഴ" എന്നാരെങ്കിലും പറയോ? വാളപ്പളം, മള എന്നൊക്കെയല്ലേ പറയാ..

  എല്ലാ കവിതകളും നന്നായിട്ടുണ്ട്.

  ReplyDelete
 9. ഴ ഇഷ്ടപ്പെട്ടു.
  മലകയറ്റവും നന്നായി.
  ഹൈക്കു കവിത ഇനിയും പോരട്ടെ.

  ReplyDelete
 10. അതെ, ക്ഷ - പിടിച്ചൂ......

  ReplyDelete
 11. ആ മലകയറ്റം വെറുതെ ഭയപ്പെടുത്തുന്നു.നിലപാടുകള്‍ മാറ്റാനാണല്ലോ ഈ മലകയറിക്കൊണ്ടിരിക്കുന്നത് ...

  റേഡിയോ കേള്‍ക്കാത്തത്കൊണ്ട് ഴ എനിക്കും മനസ്സിലായില്ലാട്ടോ

  ഭാഗ്യത്തിന്റെ അകാലനര ചുവക്കാന്‍ തുടങ്ങിയിരിക്കുന്നു ...

  ReplyDelete
 12. ആയിരത്തോന്നാം രാവ് എന്ന പരകായന്‍ ഏതോ സ്കൂള്‍ വാദ്യാരാനെന്നു തോന്നുന്നു . അതോ ചെപ്പടി വിദ്യകള്‍ കൊണ്ട് കാണികളെ കയ്യിലെടുക്കു ന്ന മാന്ത്രികനോ...രണ്ടായാലും കൊള്ളാം ഈ പരിപാടി. എലിക്കെണിയില്‍ തീറ്റ വെച്ച് വായനക്കാരായ പെരുച്ചാഴികളെ കെണിയില്‍ വീഴ്ത്താന്‍ ബ്ലോഗില്‍ നിരത്തി വെച്ച നുറുങ്ങുകളില്‍ തൊടാന്‍ ഭയം. വട്യാരാനെങ്കില്‍ തെറ്റിയാല്‍ അടികൊള്ളും . മാന്ത്രികനാനെങ്കില്‍ പരസ്യമായി ചമ്മേന്റി വരും . എന്തായാലും വിവിധ മേഖലകളെ സ്പര്‍ശിച്ചു കൊണ്ടെഴുതിയ വരികള്‍ അപാരം.

  ReplyDelete
 13. ഋതുമതിയായപ്പോളൊരു വീടുപണി,
  ഴ കാരമില്ലാത്ത മലകയറ്റം ;
  വെറും നരയിലൊതുങ്ങി...

  ReplyDelete
 14. കൊച്ച് കൊച്ച് വാക്കുകളിലൂടെ വലിയ കാര്യങ്ങള്‍.

  ReplyDelete
 15. ഴ, നര നന്നായി!

  ReplyDelete
 16. കുഞ്ഞുകവിതകള്‍ അതിസുന്ദരം..

  ReplyDelete
 17. ആശയങ്ങള്‍ ഗ്രഹിക്കാന്‍ മറ്റൊരു ബ്ലോഗ്‌ തുടങ്ങേണ്ടി വരുമോ?

  ReplyDelete
 18. കുഞ്ഞുകവിതകള്‍ നന്നായിരിക്കുന്നു..

  ReplyDelete
 19. ഈ സ്റ്റയില്‍ ശരിക്കും പിടിച്ചു കേട്ടോ !

  ReplyDelete
 20. കൊച്ചുസുന്ദരിക്കവിതകൾ!

  ReplyDelete
 21. "ഴ" കവിത ബോധിച്ചു. ബാക്കിയൊക്കെ വായനക്കാര്‍ക്ക് ഇഷ്ടംപോലെ ചിന്തിച്ചു നിര്‍വചിക്കാന്‍‍ പാകത്തില്‍ വിട്ടിരിക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊള്ളാം. ആസ്വദിച്ചു.

  ReplyDelete
 22. ഴ കലകലക്കി.....പണ്ട് മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു ഴ ഇന്നോ?

  ReplyDelete
 23. ചിലതൊന്നും മനസ്സിലാക്കാന്‍ പറ്റുന്നില്ല.
  കൊള്ളാം..ഴ..

  ReplyDelete
 24. കുഞ്ഞുണ്ണിയുടെ
  കമ്മി തീര്‍ന്നു
  പഞ്ഞമില്ലാതെ
  ഇനിയും മെനഞ്ഞോളൂ
  ഒരായിരത്തൊന്നു
  രാവും പകലു-
  മിനിയും!

  ReplyDelete
 25. കുഞ്ഞു കവിതകളും കൊണ്ട് ആളെ പട്ടിക്കാനിരങ്ങിയിരിക്കുകയാ അല്ലെ.
  കവിത ഒന്നുകില്‍ അതില്‍ ഒരു സന്ദേശം വേണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് മനസിലാവനം. എനിക്ക് ചിലതൊന്നും മനസിലായില്ല. നിന്നെ സമ്മതിച്ചു മോനെ. ഇനിയെങ്കിലും മനുഷ്യര്‍ക്ക്‌ മനസിലാവുന്നത് എഴുതാന്‍ നോക്കൂ.
  ആദ്യ കവിത ഴ കൊള്ളാം. മറ്റുള്ളതെല്ലാം ഒരു മാതിരി.. ഞാനൊന്നും പറയുന്നില്ല.

  ReplyDelete
 26. മനസ്സിലാകാത്തവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്.

  ReplyDelete
 27. manoharamaayirikkunnu ee kochu kavithakal. ellaam cheththiminukkiya kallukal. :)

  ReplyDelete
 28. മലകയറി ഉച്ചിയിലെത്തിയപ്പോള്‍
  ജീവിതച്ചുടുകൊന്ടെന്‍
  നിലപാട് മാറ്റി ഞാന്‍.

  excellent. let the pen roll on. keep the verses spill on.

  ReplyDelete
 29. വായിച്ചു കൊറിക്കാന്‍ നല്ല രസമുണ്ട്
  മല കയറ്റം മാത്രം അത്ര ഇഷ്ടമായില്ല
  അതിനൊരു ബുജി ചൊവ
  ബാക്കി എല്ലാം കൊള്ളാം

  ReplyDelete
 30. Abdulkader kodungallur
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  അനില്‍കുമാര്‍. സി.പി.
  Sabu M H
  സ്മിത മീനാക്ഷി
  റിയാസ് (മിഴിനീര്‍ത്തുള്ളി)
  നിലാവ്...
  രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
  rafeeQ നടുവട്ടം
  Jishad Cronic
  ഒഴാക്കന്‍.
  ഒഴാക്കന്‍.
  ശ്രീനാഥന്‍
  Akbar
  Neena
  കുസുമം ആര്‍ പുന്നപ്ര
  M.T Manaf
  SULFI
  ഭാനു കളരിക്കല്‍
  പി എ അനിഷ്, എളനാട്
  salam pottengal
  സോണ ജി
  ഒരുമയുടെ തെളിനീര്‍

  നന്ദി തല്ലലിനും തലോടലിനും
  നിലപാട് മാറ്റി ഞാന്‍.

  ReplyDelete
 31. ഏറെ ചിന്തിക്കാനുള്ളത് നിലപാട് മാറ്റത്തെ പറ്റിയാണെന്ന് തോന്നുന്നു.

  നന്നായിരിക്കുന്നു

  ReplyDelete
 32. "നര" പിടിച്ചു,[വായിച്ചിട്ട് :P ,ചില കവിതകളിലെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഇന്യും കഴിഞ്ഞില്ല,അതിലെല്ലാം താങ്കള്‍ക്ക് മനസ്സിലാകുന്ന ചില അര്‍ഥങ്ങള്‍ ഒളിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നു]..."പുളിങ്ങാ" വരികളും ഇഷ്ടായി ...മലകയറ്റം നടത്തിയ കിതപ്പും അനുഭവപ്പെട്ടു ആ വരികളില്‍ ...:)

  ReplyDelete