Tuesday, August 24, 2010

സഞ്ചാരിയും ഗാമയും

സഞ്ചാരിയെന്നു
പരിചയപ്പെടുത്തിയ
ജോസഫിനെ കുത്തിനു പിടിച്ച്,
ഫോര്‍ട്ട്‌ കൊച്ചി
സെന്‍റ് ഫ്രാന്‍സിസ് പള്ളിയിലെ
ശവക്കല്ലറകളിലോന്നിലേക്ക്
ചേര്‍ത്ത് നിര്‍ത്തി
ഗാമ ചോദിച്ചു:
കറങ്ങിത്തിരിയുന്ന ആത്മാവേ
വരുന്ന വഴിക്ക്
കായലില്‍
ഒഴുക്കിനൊപ്പം നീന്തുന്ന
ചത്ത മീനുകളെ കണ്ടോ ?

ഈ ഭുമിയിലെ വിയര്‍പ്പെല്ലാം വിയര്‍ക്കുന്ന
അന്യ നാട്ടിലെ പണിക്കാരനെ കണ്ടോ ?

നരച്ചിട്ടും നിറമുണ്ടെന്നു
വാദിക്കുന്ന കൊടികള്‍,
റോഡിലേക്ക് ചിതറിത്തെറിക്കുന്ന
ചോര പൂക്കള്‍ ,
ഉടുത്തിട്ടും ശരിയാകാത്ത
ഉടയാടകളുമായി
തെരുവിന്റെ അരക്കെട്ട്
വിഷക്കായ തിന്നു നീലിച്ചത് ?കണ്ടുവോ ?

'എന്നെ വിടുക
ഞാനിതെല്ലാം പോയി കണ്ടുവരാം'
സഞ്ചാരി കേണു പറഞ്ഞു.

ഗാമ പിടിമുറുക്കി .
എഴുതി ശരിയാകാത്തൊരു-
കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
അടുത്തു കണ്ടൊരു
ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിഞ്ഞു .

28 comments:

 1. ഫോര്‍ട്ട്‌ കൊച്ചി
  സെന്‍റ് ഫ്രാന്‍സിസ് പള്ളിയിലാണ് വാസ്ഗോഡഗാമയെ അടക്കം ചെയ്തത് .പിന്നീട് സ്വദേശത്തേക്കു കൊണ്ടുപോയി

  ReplyDelete
 2. njaan onnum kandilla..................

  ReplyDelete
 3. തീവ്രമായ അസഹിഷ്ണുതയെ പ്രോജ്വലിപ്പിക്കുന്ന പ്രതീകാത്മകമായ വരികള്‍ .ചിന്തിക്കുന്നവര്‍ക്ക് തീക്കനലുകള്‍
  വിഷക്കായ എന്ന് തിരുത്തണം . ഭാവുകങ്ങള്‍

  ReplyDelete
 4. എഴുതി ശരിയാകാത്തൊരു-
  കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
  അടുത്തു കണ്ടൊരു
  ചവറ്റുകുട്ടയിലേക്ക്
  വലിച്ചെറിഞ്ഞു . ???????????????????????????????????????????????????????????????????????????????????????????????????????????????!!!!!!!!!!!!!!!!!

  ഹോ കഷ്ടം തന്നെ
  കവിതയുടെ കാര്യം

  ReplyDelete
 5. ഇന്നിന്റെ കാഴ്ചയിലേക്ക് തെളിമയോടെ നോക്കുമ്പോള്‍...
  നന്നായി.

  ReplyDelete
 6. ഗാമ പിടിമുറുക്കി .
  എഴുതി ശരിയാകാത്തൊരു-
  കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
  അടുത്തു കണ്ടൊരു
  ചവറ്റുകുട്ടയിലേക്ക്
  വലിച്ചെറിഞ്ഞു .

  കഷ്ടം..കഷ്ടം..

  ReplyDelete
 7. ഗാമ പിടിമുറുക്കി .
  എഴുതി ശരിയാകാത്തൊരു-
  കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
  അടുത്തു കണ്ടൊരു
  ചവറ്റുകുട്ടയിലേക്ക്
  വലിച്ചെറിഞ്ഞു .

  മാഷേ, ഈ വരിക്ക് ഒരു ചക്കര ഉമ്മ.

  ReplyDelete
 8. ഒഴുക്കിനൊപ്പം നീന്തുന്ന
  ചത്ത മീനുകളെ കണ്ടോ ?

  ചത്ത മീനുകൾ നീന്തുമോ?..ശ്രദ്ധിക്കൂ..

  ഗാമ യുടെ ചരിത്രം വായിച്ചിട്ടുണ്ടോ?.. വായിച്ചു നോക്കു.. ഈ എഴുതിയതെല്ലാം മാറ്റി എഴുതേണ്ടി വരും.. :)

  ReplyDelete
 9. ക്ഷമിക്കുക.. ഒന്നെഴുതുവാൻ വിട്ടു പോയി..

  ഗാമ എന്തിനു സഞ്ചാരിയെ ചോദ്യം ചെയ്യണം?..

  ReplyDelete
 10. എന്നെ വിടുക
  ഞാനിതെല്ലാം പോയി കണ്ടുവരാം

  അങ്ങനെയാകട്ടെ..!!

  ReplyDelete
 11. സംഘട്ടനം: ഗാമ

  ReplyDelete
 12. കായലില്‍ ഒഴുക്കിനൊപ്പം നീന്തുന്ന
  ചത്ത മീനുകള്‍/ഈ ഭുമിയിലെ വിയര്‍പ്പെല്ലാം വിയര്‍ക്കുന്ന
  അന്യ നാട്ടിലെ പണിക്കാരന്‍/നരച്ചിട്ടും നിറമുണ്ടെന്നു
  വാദിക്കുന്ന കൊടികള്‍/റോഡിലേക്ക് ചിതറിത്തെറിക്കുന്ന
  ചോരപ്പൂക്കള്‍/ഉടുത്തിട്ടും ശരിയാകാത്ത ഉടയാടകളുമായി/ തെരുവിന്റെ അരക്കെട്ട് വിഷക്കായ തിന്നു നീലിച്ചത്....

  -ഇതൊന്നും കണാതെ ഒരു യാത്രയും പൂര്‍ണ്ണമാവില്ലെന്ന് തിരിച്ചറിഞ്ഞ ഗാമ ഒരു ഘടാഘടിയന്‍ കവിയാവാതെ തരമില്ല... മാഷും.... ചരിത്രം തിരുത്തിക്കുറിക്കലുകള്‍ തുടരട്ടെ...!

  ReplyDelete
 13. വിത്യസ്തമായി അനുഭവപ്പെട്ടു ഈ കവിത. ഗാമയെന്തിനു സഞ്ചാരിയെ ചോദ്യം ചെയ്യുന്നു എന്ന സംശയം ഇല്ലാതില്ല.
  ചുരുട്ടിയെറിഞ്ഞവന് സ്മാരകം തീർത്ത ജനത്തിനു ചിന്തിക്കാൻ വക നൽകട്ടെ വരികൾ

  ReplyDelete
 14. ഭാഗ്യം! ഗാമ അയാളെ ചുരുട്ടിക്കൂട്ടി കായലിലേക്ക് എറിഞ്ഞില്ലല്ലോ?

  കൊള്ളാം. നന്നായിട്ടുണ്ട്.

  ReplyDelete
 15. വായിക്കാന്‍ നല്ല സുഖമുള്ളവരികള്‍ ‍.വരികളുടേ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അതിന്റെ അര്‍ഥങ്ങള്‍ മനസ്സിലാക്കാന്‍ ഉള്ള അറിവില്ലാ, അതുകൊണ്ട് കവിതയെക്കുറിച്ച് ഗംഭീരന്‍ ഒരു കമന്റ് ഇടാന്‍ കഴിയുന്നില്ല.

  ReplyDelete
 16. മികച്ച വായനക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.
  MyDreams
  Abdulkader kodungallur

  ജീ . ആര്‍ . കവിയൂര്‍

  പട്ടേപ്പാടം റാംജി

  കുസുമം ആര്‍ പുന്നപ്ര

  സോണ ജി

  Jishad Cronic s
  Sabu M H s

  റ്റോംസ് കോനുമഠം said...


  M.T Manaf

  ബിഗു
  :
  perooran
  കുഞ്ഞൂട്ടന്‍

  ബഷീര്‍ പി.ബി.വെള്ളറക്കാട്‌

  Vayady

  ഉഷശ്രീ (കിലുക്കാംപെട്ടി)
  k.l മോഹനവര്‍മ്മയുടെ ഭാഷാപോഷിണിയിലെ അഭിമുഖത്തില്‍ ചത്ത മീനുകൾ എന്ന് സമൂഹത്തെ വിമര്‍ശിക്കുന്നുണ്ട്.സഞ്ചാരി ഗാമയെ തല്ലുന്നതയിട്ടായിരുന്നു കവിതയുടെ ആദ്യ രൂപം .നമ്മുടെ കഴുത്തില്‍ ഇപ്പോഴും അധിനിവേശ ശക്തികള്‍ തന്നെയല്ലേ പടിച്ചിരിക്കുന്നത് .അവര്‍ കാണിച്ചു തരുന്ന കഴ്ച്ചകളല്ലേ നാം ഇപ്പോഴും കാണുന്നത് .എന്താണ് നാം കാണേണ്ട കാഴ്ച .....ചര്‍ച്ച അനിവാര്യം

  ReplyDelete
 17. കണ്ടാലും കൊണ്ടാലുമറിയാതെ,
  ചത്ത്, പിടച്ചിങ്ങനെ ഒഴുകാന്‍ (അഴുകാനോ) വിധി.

  മനസ്സിലുള്ളത് വരികളിലൂടെ വ്യക്തമാക്കാന്‍
  കഴിഞ്ഞോ എന്നൊരു സംശയമുണ്ട്.

  നന്നായി

  ReplyDelete
 18. ഈ കവിതയിലെ ഗാമയും കഴിഞ്ഞ കവിതയിലെ ഗോഴിയും കൊള്ളാം..
  കണ്ണൂരാനെക്കൊണ്ട് ഗവിത എയ്തിക്കാനാ ശ്രമം. അല്ലെ..!

  ReplyDelete
 19. പരിസ്ഥിതിമലിനീകരണം, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്ന് കഷ്ട്ടപ്പെടുന്നവർ, നിറം മങ്ങുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾ, തെരുവ് വേശ്യകൾ എല്ലാം ഗാമയുടെ വിളക്കത്തു വിളമ്പി , നല്ല കവിത!

  ReplyDelete
 20. നല്ല വരികള്‍ വായിക്കാന്‍ സുഖമുണ്ട്.

  ReplyDelete
 21. നരച്ചിട്ടും നിറമുണ്ടെന്നു
  വാദിക്കുന്ന കൊടികള്‍,
  റോഡിലേക്ക് ചിതറിത്തെറിക്കുന്ന
  ചോര പൂക്കള്‍ ,
  ഉടുത്തിട്ടും ശരിയാകാത്ത
  ഉടയാടകളുമായി
  തെരുവിന്റെ അരക്കെട്ട്
  വിഷക്കായ തിന്നു നീലിച്ചത് ?കണ്ടുവോ ?

  കൊള്ളാം കേട്ടൊ

  ReplyDelete
 22. എഴുതി ശരിയാകാത്തൊരു-
  കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
  അടുത്തു കണ്ടൊരു
  ചവറ്റുകുട്ടയിലേക്ക്
  വലിച്ചെറിഞ്ഞു .

  ഇതിനേക്കാള്‍ ഭേദം അത് ചവട്ട് കൂട്ടായില്‍ തന്നെ കിടക്കുന്നതായിരുന്നു.
  ഹിഹി

  ReplyDelete
 23. ഹിസ്റ്ററി അത്രയ്ക്ക് ദഹിക്കാത്തത് കൊണ്ടാകും എനിക്ക് അത്ര പിടുത്തം തന്നില്ല ചില വരികള്‍ ...അവസാന വരികള്‍ എന്നിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ..
  "എഴുതി ശരിയാകാത്തൊരു-
  കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
  അടുത്തു കണ്ടൊരു
  ചവറ്റുകുട്ടയിലേക്ക്
  വലിച്ചെറിഞ്ഞു ."

  ReplyDelete