Thursday, August 19, 2010

ഒരു പൂവന്‍ കോഴിയുടെ അപഥസഞ്ചാരങ്ങള്‍


കോഴിയിറച്ചിവില
നൂറ്റിയിരുപതെന്നു
കേട്ടമാത്രയില്‍   
ഇറച്ചിവെട്ടുകടയുടെ 
അടുത്തുകൂടെപോയ
ഒരു നാടന്‍ പൂവന്‍ കോഴിയുടെ 
ഉദ്ധാരണം നഷ്ടപ്പെട്ടു.

കൌണ്സിലിംഗ് സെന്ററില്‍ 
പലവുരു പറഞ്ഞു നോക്കി 
വാളയാര്‍കടന്നുവരുന്ന 
വണ്ടികളില്‍ 
കൊക്കുരുമ്മിക്കൊണ്ടൊരു
കോഴിയും 
കിന്നാരം പറയുന്നില്ലെന്ന്.

നിസ്സഹായനായ 
പൂവന്‍കോഴി
പുറത്തേക്കിറങ്ങി.
ഒരു പറവയാകുവാന്‍
വഴിനീളെ 
ശരീരഭാരങ്ങളെ 
പൊഴിച്ചു കൊണ്ടിരുന്നു.

38 comments:

  1. പൂവങ്കോഴിയിൽ നിന്നു മനുഷ്യനിലേക്കെന്തു ദൂരം?

    ReplyDelete
  2. ചോരക്കുഞ്ഞിന്റെ വില അയ്യായിരം രൂപയാത്രേ .

    ReplyDelete
  3. കോഴിക്കും,ആടിനുമൊക്കെയല്ലേ ഇപ്പോൾ വില....

    ReplyDelete
  4. കോഴിയിറച്ചിവില
    നൂറ്റിയിരുപതെന്നു
    കേട്ടമാത്രയില്‍
    ഇറച്ചിവെട്ടുകടയുടെ
    അടുത്തുകൂടെപോയ
    ഒരു നാടന്‍ പൂവന്‍ കോഴിയുടെ
    ഉദ്ധാരണം നഷ്ടപ്പെട്ടു.

    അതോടെ അപഥ സഞ്ചാരവും നിന്നു കാണില്ലെ?

    ReplyDelete
  5. ഇനി ഇഴയാനാവും കോഴിയുടെ വിധി, “കോഴി” എന്നൊരു ചുമ്മാ പേരുമായി!

    ReplyDelete
  6. പറന്നുപറന്നുപറന്നുചെല്ലാൻപറ്റാത്തകാടുകളെക്കുറിച്ചാകാം പൂങ്കോഴി ദു:ഖിക്കുന്നത്! നന്നായി കോഴിക്കവിത!

    ReplyDelete
  7. പാവം കോഴി...
    ഒരു മുസ്ലി പവർ വാങ്ങിക്കഴിച്ചാൽ എന്താകുമോ എന്തോ..

    ReplyDelete
  8. അനീസ്, കവിത വളരെ ഇഷ്ടപ്പെട്ടു :)

    ReplyDelete
  9. കൊള്ളാം മാഷെ....അവസാനം കോഴിയുടെ മാനസ സഞ്ചാരങ്ങള്‍ താങ്കള്‍ക്ക് മനസിലായല്ലോ....അഭിവാദ്യങ്ങള്‍...!

    ReplyDelete
  10. കോഴി അവസാനം നന്നാകാന്‍തീരുമാനിച്ചു.

    ReplyDelete
  11. കോഴി കോഴി പൂവൻ കോഴി

    ReplyDelete
  12. കവിത നന്നായി

    ReplyDelete
  13. കോഴി കവിത ഉഗ്രനായി

    ReplyDelete
  14. ഈ പൂവന്‍ കുറുക്കനെ തിരിയാത്താനാല്ലേ...?

    ReplyDelete
  15. ഗുഡ് വര്‍ക്ക്‌... തുടരുക..ആശംസകള്‍

    ReplyDelete
  16. 120 രൂപയായിമാറാനിനിയെത്രനാൾ

    ReplyDelete
  17. ഇവിടെ ഗള്‍ഫില്‍
    ഫ്രീസറില്‍ വെച്ച കോഴികള്‍
    കൈ ഉയര്‍ത്തി
    ഇങ്കുലാബ് വിളിക്കുന്നുണ്ടിപ്പോഴും

    ReplyDelete
  18. കഴുത്തില്‍ പപ്പും തലയില്‍ പൂവുമായി
    ഒരു പറവ പിടകള്‍ക്കരികിലേക്ക്
    ചരിഞ്ഞ് ചരിഞ്ഞ് വൃത്തം വരച്ച്
    പാഞ്ഞു ചെല്ലുന്നത് ആകാശമേറിയ
    പാവം പൂവന്റെയതിബുദ്ധി നെടുവീര്‍പ്പാല്‍
    നോക്കി,ഞങ്ങള്‍ പതിവ്രതകളെന്നു
    പറവ പെണ്ണുങ്ങളോ കട്ടായം പറഞ്ഞു

    ReplyDelete
  19. കവിത ഇഷ്ടായി.
    ആശംസകള്‍

    ReplyDelete
  20. കൊള്ളാം കേട്ടോ കോഴി പുരാണം

    ReplyDelete
  21. നന്ദി പ്രിയ സുഹൃത്തുക്കളേ ഓണാശംസകള്‍..

    ReplyDelete
  22. പറവയാകാന്‍ മോഹം-

    നന്നായി

    ReplyDelete
  23. പാവം മിണ്ടാ പ്രാണികളുടെ ഈ ഗതി എങ്കില്‍ സാധാരണ ഇരുകാലിയുടെ വില എന്താണാവുമോ

    ReplyDelete
  24. കവിത ഇഷ്ടമായി. കലക്കി.

    ReplyDelete
  25. ഹ ഹ കൊള്ളാല്ലോ മാഷേ ഈ മമനോഹരമായ ചിന്ത.

    ReplyDelete
  26. കൊള്ളാം, ഇഷ്ടപ്പെട്ടു.

    ReplyDelete
  27. "ഒരു പറവയാകുവാന്‍
    വഴിനീളെ
    ശരീരഭാരങ്ങളെ
    പൊഴിച്ചു കൊണ്ടിരുന്നു."

    ഒന്നിന്നു ഒന്നിലോട്ടുള്ള പ്രയാണം എത്ര കഠിനം

    ReplyDelete