Sunday, August 8, 2010

മരമുത്തശ്ശന്‍

അച്ഛന് ട്രാന്‍സ്ഫര്‍
കിട്ടിയപ്പോള്‍
വേരോടെ പിഴുതെടുത്തതാണ്
ഈ ബോണ്‍സായ് മരം.

പുതിയ വീട്ടിലൊക്കെയും
അടുക്കിപ്പെറുക്കിയിട്ടും
ബാക്കിയായി
വരാന്തയില്‍
ഈ വയസ്സന്‍ മരം .

ഇവിടുത്തെ ശീലങ്ങള്‍
ഇനി എങ്ങനെയെന്ന്
പിറുപിറുക്കും
പാതിരാത്രിയില്‍
അച്ഛനുമമ്മയും.

അപ്പോള്‍
നിലാവത്ത്
ഉലാത്തുകയാവും
മരമുത്തശ്ശന്‍.

രാവേറെചെല്ലുമ്പോള്‍
തണുത്തുമരവിച്ച്
മുറ്റത്തൊരു കോണില്‍
വിറച്ചുനില്‍ക്കും.

അതിരാവിലെ വരുന്ന
പാല്‍ക്കാരനോട്
കുശലം ചോദിക്കാന്‍
കാത്തിരിപ്പാണ് മരം.

32 comments:

 1. മരമുത്തശ്ശന്‍...

  ReplyDelete
 2. മുത്തഛനെ ബോൺസായ് ആക്കി ഫ്ലാറ്റിൽ ഒരു റ്റീപോയിയിൽ വെച്ചാൽ ഉണങ്ങിപ്പോകും! തെക്കെതൊടിയിൽ നിന്ന് വേരോടെ ഉയർന്ന് തീർത്ഥാടനത്തിനു പോയ പീയെന്ന പുളിമരത്തെ (വിനയചന്ദ്രൻ) ഓർത്തുപോയി. നന്നായി കവിത.

  ReplyDelete
 3. നന്നായി ഈ ബോണ്‍സായ് ചിത്രം

  ReplyDelete
 4. പറിച്ചു നടുമ്പോഴെല്ലാം വേദനിക്കുന്നുണ്ടാവാം. ആകാശം പോലും കാണാതെ കണ്ണീര്‍ പൊഴിക്കുന്നുണ്ടാവാം 'മുത്തശ്ശന്‍ മരം'!

  ReplyDelete
 5. പനികൊണ്ടു വിയര്‍ക്കുന്ന നെറ്റിയില്‍ പതിയുന്നു അനീസ്‌, താങ്കളുടെ കവിതയുടെ നനവുള്ള പരുത്തി. വായനയിലുണ്ടാവും എപ്പോഴും. നനവില്ലാതെ പൊള്ളുന്ന അറേബ്യന്‍ മണല്‍നഗരത്തില്‍ നിന്ന്‌ ഫൈസല്‍. നോവല്‍ വായിക്കാമെന്നേറ്റതില്‍ സന്തോഷം. നന്ദി.
  amalakhil99@yahoo.com

  ReplyDelete
 6. കൊള്ളാം നന്നായി കവിത

  ReplyDelete
 7. മരമുത്തശ്ശന് നമോവാകം.

  ReplyDelete
 8. ഇഷ്ടപ്പെട്ടു

  ReplyDelete
 9. വെറും ബോൺസായിമരമായി മാറുന്ന മുത്തശ്ശന്മാർ...അല്ലേ...

  ReplyDelete
 10. ബോൺസായ് ആണെങ്കിൽ മറ്റു മരങ്ങളേക്കാൾ പരിചരണം വേണം!

  ReplyDelete
 11. സത്യം, മുത്തച്ചനും മുത്തച്ചും കേവലം ഇന്ന് ബോണിസായികളാക്കി മുലയില്‍ തള്ളുന്ന ചിത്രം കൊള്ളാം നല്ല ഉള്‍കാഴ്ച

  ReplyDelete
 12. ബോണസ്സായിക്ക് പരിചരണം കൂടുതല്‍ വേണം എന്നത് തന്നെ ഇപ്പോള്‍
  ഒറ്റപ്പെടാന്‍ കാരണവും.

  ReplyDelete
 13. ‘ബോണ്‍സായി’ മുത്തശ്ശന് അലങ്കാര വസ്തുവിന്റെ സ്ഥാനം എങ്കിലും കിട്ടുമ്പോഴും ശരിക്കുള്ള ‘മുത്തശ്ശന്മാരുടെ’ സ്ഥാനം പിന്നാമ്പുറങ്ങളിലായിപ്പോകുന്നത് ഇന്നിന്റെ ക്രൂര യാഥാര്‍ത്ഥ്യം!

  കവിത കൊള്ളാം കേട്ടോ.

  ReplyDelete
 14. രണ്ടു രീതിയില്‍ വായിച്ചു. മരവും-മുത്തച്ചനും.
  രണ്ടിലും സംഗതി കൊള്ളാം.

  ReplyDelete
 15. അപ്പോള്‍
  നിലാവത്ത്
  ഉലാത്തുകയാവും
  മരമുത്തശ്ശന്‍

  ---ഈ വരികള്‍ ആവശ്യമുണ്ടോ എന്നു സംശയം.

  ബോണ്‍സായി മരവും മുത്തശ്ശനും തമ്മിലുള്ള ബന്ധപ്പെടുത്തല്‍,
  സ്വാഭാവികമായ ഒരു തലത്തില്‍ എത്തിയില്ല എന്നോരു സംശയം.

  ഒരു പക്ഷെ മുത്തശ്ശനു പകരം ബോണ്‍സായ് മരം തന്നെ പറഞ്ഞിരുന്നെങ്കിലും അര്‍ഥം വന്നേനെ എന്നു തൊന്നുന്നു.

  ചെറിയൊരു എഡിട്ടിംഗ് കൂടി നടത്തിയിരുന്നെങ്കില്‍ ഏറെ നന്നായേനെ.

  ReplyDelete
 16. നല്ല കവിത ഒരു വേറിട്ട കാഴചപ്പട് ..
  മരമുത്തശ്ശന്‍!

  ReplyDelete
 17. നല്ലൊരു മുത്തശ്ശന്‍...അത്ര തന്നെ..

  ReplyDelete
 18. കൊള്ളാം,ഇത്തിരി കൂടി കുറുക്കാമായിരുന്നോ എന്നൊരു ആശങ്ക.

  ReplyDelete
 19. വാര്‍ദ്ധക്യത്തിലും പ്രതീക്ഷകള്‍ മരിക്കാതെ ബോണ്‍സായ്

  ReplyDelete
 20. വളർന്നിട്ടും വലുതാകാത്തയാളിന്‌ വയസ്സനെന്ന വിളി മാത്രം ബാക്കി..അങ്ങനയാണോ?
  കുറേ കവിതകൾ വായിച്ചു.നന്നായിട്ടുണ്ട്.

  ReplyDelete
 21. മുത്തശ്ശന്‍ പുലിയാണല്ലേ

  ReplyDelete
 22. മാഷാഅല്ലാഹ് ... ഒരു നേരിയ സുലൈമാനി കുടിച്ച സൊഹം!!

  ReplyDelete
 23. ഇന്നത്തെ കാലത്ത് പല വീടുകളിലെ മുത്തച്ഛന്‍‌മാര്‍ക്കും ബോണ്‍സായിക്കു കിട്ടുന്ന പരിഗണന പോലും കിട്ടുന്നില്ല എന്നതാണു സത്യം.

  ReplyDelete
 24. നന്നായിരിക്കുന്നു ഈ മുത്തശ്ശന്‍ ബോന്സായ്

  ReplyDelete
 25. വാർദ്ധ്യക്യത്തിലും മാറ്റ്പ്പെടുമ്പോഴും ശുശ്രൂഷകളേറെ വേണം.
  അല്ലെങ്കിൽ
  “ബോൺ”സായി കിടന്നു മരിക്കും

  ReplyDelete
 26. " പുതിയ വീട്ടിലൊക്കെയും
  അടുക്കിപ്പെറുക്കിയിട്ടും
  ബാക്കിയായി
  വരാന്തയില്‍
  ഈ വയസ്സന്‍ മരം"

  ഒരു ബോണ്‍സായി മരമായെങ്കിലും മുത്തശന്‍മാരെ കാണാന്‍ കഴിഞ്ഞെങ്കില്‍

  ReplyDelete