Saturday, July 31, 2010

@പൂച്ച.com

ഡിറ്റി മേരി വില്‍സന്‍റെ
കമ്പ്യൂട്ടര്‍ മുറിയില്‍
പൂച്ച പ്രസവിച്ചു.

അമ്മിഞ്ഞ നുണയും മുമ്പേ
ഇന്റര്‍നെറ്റിലൂടെ
മില്‍മയെന്നൊരു പാലുണ്ടെന്ന്
അറിഞ്ഞൂ പുച്ചക്കുഞ്ഞുങ്ങള്‍.

മോണിറ്റര്‍ നക്കി
മേനികൂട്ടിയതിലരിശം പൂണ്ട്
ഡിറ്റിയവറ്റയെ
ദൂരേക്ക് വലിച്ചെറിഞ്ഞു.

ഗൂഗിള്‍മാപ്പുവഴി
വഴി തിരഞ്ഞ്
ഇരുട്ടിന്നു മുന്നേ
തിരിച്ചെത്തിയൊക്കെയും.

ഇന്റര്‍നെറ്റില്ലാത്തൊരു
ലോകമതുണ്ടോ?
പൂച്ചകളെ പെട്ടിയിലാക്കി,
വണ്ടിയില്‍ കയറ്റി തിരച്ചിലായി .

ഒടുവില്‍
മലപ്പുറം മീന്‍ മാര്‍ക്കറ്റില്‍
കൊണ്ടിറക്കി .

തിരിച്ചുവന്നില്ല
പൂച്ചകള്‍.

50 comments:

  1. നൂതനയുഗത്തിലെ പൂച്ചക്കുഞ്ഞുങ്ങള്‍! കലക്കി.

    ReplyDelete
  2. "ഗൂഗിള്‍മാപ്പുവഴി
    വഴി തിരഞ്ഞ്
    ഇരുട്ടിന്നു മുന്നേ
    തിരിച്ചെത്തിയൊക്കെയും.
    ഇന്റര്‍നെറ്റില്ലാത്തൊരു
    ലോകമതുണ്ടോ?"കൊള്ളാം ...നന്നായി അവതരിപ്പിച്ചു ആധുനികയുഗത്തെ ..

    ReplyDelete
  3. :)- poocha oppolum malappuram markrtil thanne undo?

    ReplyDelete
  4. അമ്മിഞ്ഞ നുണയും മുമ്പേ
    ഇന്റര്‍നെറ്റിലൂടെ
    മില്‍മയെന്നൊരു പാലുണ്ടെന്ന്
    അറിഞ്ഞൂ പുച്ചക്കുഞ്ഞുങ്ങള്‍

    അറിവുകള്‍ വരുന്ന വഴിയേ..
    കൊള്ളാം.

    ReplyDelete
  5. ..
    പൂച്ച പിന്നെവിടാ വര്വാ???
    ..

    ReplyDelete
  6. മാഷേ ഇത് കൊള്ളാം....."പാ" യിലെ ഡയലോഗ് ഓര്‍ത്തു പോയി " ഗൂഗിള്‍ സെ ബച്കെ കഹാം ജായേഗാ'......സസ്നേഹം

    ReplyDelete
  7. ഹ ഹ ഹ അതു കൊള്ളാം !

    ReplyDelete
  8. പ്രബുദ്ധരായ പൂച്ചക്കുഞ്ഞുങ്ങളെ ഇഷ്ടായി. സമാധാനവുമായി, ഭക്ഷണം കിട്ടുന്നിടത്താണല്ലോ കൊണ്ടു വിട്ടത്.

    ReplyDelete
  9. No cat escapes from the market

    ReplyDelete
  10. മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    മ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവുമ്യാവു

    ReplyDelete
  11. @@@

    അനീഷിന്റെ കവിത കാണണ്ടാല്ലോന്നു കരുതി വരാതിരുക്കുന്നതാവും..

    ReplyDelete
  12. നന്നായിട്ടുണ്ട്, പൂച്ചക്കെന്ത് ഗൂഗിൾ പൊന്നുരുക്കുന്നതിൽ കാര്യം, മീൻ തന്നെ ജീവിതം!

    ReplyDelete
  13. പാവം മൌസിനെ പേടിച്ച് മണ്ടിയതാവും!

    ReplyDelete
  14. പൂച്ചയെ ഗൂഗിൾ വിട്ടുകളയുമെന്നു തോന്നുന്നില്ല.

    ReplyDelete
  15. ഗംഭീരമായിരിക്കുന്നു..പക്ഷേ മീന്‍ മാര്‍ക്കറ്റില്‍ ഗൂഗിള്‍ എത്തില്ല എന്ന് എന്താണുറപ്പ്?

    ReplyDelete
  16. അത് എന്ത് പറ്റി ..മലപുറം മാര്‍ക്കറ്റില്‍ പൂച്ച ഇറച്ചി ആണോ വില്‍ക്കുനത്

    ReplyDelete
  17. കമ്പ്യൂട്ടര്‍ യുഗത്തിലെ പൂച്ചകള്‍ നന്നായി.

    ReplyDelete
  18. മാര്‍ക്കറ്റില്‍ മീന്‍ വിറ്റും കവിതയെഴുതിയും പ്രശസ്ഥനായ ഒരു കവിയുണ്ട് നമുക്ക്. അവരും അതുപോലെ മീന്‍ തിന്നും വിറ്റും കവിതയെഴുതി ജീവിക്കട്ടെ.
    നന്നായിരിക്കുന്നു. ലക്ഷ്യത്തില്‍ കൊണ്ടു.

    ReplyDelete
  19. ഭാഗ്യം പൂച്ചകള്‍ ...."മൗസ് " കണ്ടില്ലല്ലോ ഒരടിപിടി ഒഴിവായി ....
    ന്നാലും മലപ്പുറം മീഞ്ചന്തയില്‍ ബീരാനിക്കയുടെ കടയില്‍ ആ വല ഇല്ലേ എന്നൊരു സംശയം, യേത് ? ...ഇന്റര്‍നെറ്റ്‌ ...

    ReplyDelete
  20. കൊള്ളാല്ലോ ഹൈടെക് പൂച്ച!!!

    ReplyDelete
  21. മോണിറ്റര്‍ നക്കിയ പൂച്ച മൌസിനെ വെറുതെ വിട്ടതില്‍ അതിശയം തോന്നുന്നു!

    ReplyDelete
  22. ഗൂഗിള്‍ മാപ്പും കൂടെ ഇല്ലാരുന്നെങ്കില്‍...!!!

    ReplyDelete
  23. ദുരയുടെ, കൊതിയുടെ,
    ആവശ്യങ്ങളുടെ...
    തവിട്ടു കണ്ണും തുറിച്ച്,
    പൂച്ചച്ചന്ത...
    എത്തേണ്ടിടത്ത്,
    എത്തേണ്ടവണ്‍ എത്തി ത്തന്നെ,
    ആകും..ല്ലെ..

    ReplyDelete
  24. ഈ ഹൈടെക് കവിതയിലും മലപ്പുറം മീൻ മാർക്കറ്റ് ഉണ്ടല്ലോ. ഹാവൂ! ആശ്വാസം!

    ReplyDelete
  25. പൂച്ച തിരിച്ചു വരാത്തതില്‍ എന്തോ ഒരു ദുരൂഹതയുണ്ടല്ലോ..

    ReplyDelete
  26. ഡിറ്റി മേരി വിൽസൺ മീൻ കഴിക്കാറില്ല അല്ലെ?

    ReplyDelete
  27. ഗൂഗിൾ പൊന്നുരുക്കുന്നതിൽ പൂച്ചക്കെന്ത് കാര്യം?

    ReplyDelete
  28. അവറ്റകള് മാര്‍കറ്റിനടുത്ത ഐ ടി സെന്‍ററില്‍
    സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്‍റ് കോഴ്സ്നു ചേര്‍ന്നു
    അവിടെ ചെന്നാല്‍ കാണാം!

    ReplyDelete
  29. മാർക്കറ്റിൽ നിന്ന് പഴയപോലെ മീനൊന്നും കിട്ടുന്നില്ലെന്നാ മ്യൂവുകൾ പറയുന്നത്. അധികം താമസിയാതെ തിരിച്ചെത്തിക്കോളും ഈ കവിതക്കൊരു തിരുത്തുമായി..

    പൂച്ചക്കവിത ഇഷ്ടായി

    ഓ.ടോ

    ഗീതേച്ചി എത്തിയല്ലോ..സമാധാനമായി .:) എന്റെ മോളുടെ പൂച്ച ഇത് വരെയും തിരിച്ചെത്തിയില്ല. മാർക്കറ്റിലുണ്ടോ എന്തോ !

    ReplyDelete
  30. പൂച്ചയല്ലേ ....മടങ്ങിവരാതിരിക്കില്ല

    ReplyDelete
  31. ഹൈ ടെക് യുഗത്തിലെ പൂച്ചകള്‍..രസകരം..

    ReplyDelete
  32. പൂച്ചക്ക് ലുക്ക്‌ ഔട്ട്‌ നോട്ടീസ് കൊടുക്കണ്ടി വരുമോ ആവൊ?

    ReplyDelete
  33. ആ പൂച്ചയും കുട്ടികളും ഇപ്പോള്‍ വല്ല ഇന്റര്‍നെറ്റ്‌ കൂട്ടായ്മകളിലും ഉണ്ടെങ്കില്‍ അറിയിക്കുക.

    ReplyDelete
  34. രസമുണ്ടായിരുന്നു.. ഭാവുകങ്ങള്‍

    ReplyDelete
  35. evideyittaalum madangiyetthum poochayalle jaathi..

    ReplyDelete
  36. സച്ചിദാനന്ദന്റെ ചിലത് എന്ന കവിത ഇതോടെ റദ്ദായി എന്നുണ്ടോ?
    എത്ര നദി കടത്തിയാലും തിരിച്ചു വരുന്ന പൂച്ചയെക്കുറിച്ചുള്ള സങ്കല്പമൊക്കെ പോയ് മറഞ്ഞു അല്ല്ലേ. അപ്പത്തിന്റെ മുന്നിൽ ടെക്നോളജി തോറ്റു തുന്നം പാടിയെന്നോ? വിശക്കുന്നവന്റെ മുന്നിൽ ദൈവം അവതരിച്ചാൽ അപ്പത്തിന്റെ രൂപത്തിലാവണമെന്ന ഗാന്ധിവാക്യം പൂച്ചയുടെ കാര്യത്തിലും എത്ര ശരി.ഗൂഗിൽ നക്കിയാൽ തീരുമോ വിശപ്പിന്റെ വിളി.

    ReplyDelete
  37. കൊള്ളാം മാഷേ കവിത...
    "ഒടുവില്‍
    മലപ്പുറം മീന്‍ മാര്‍ക്കറ്റില്‍
    കൊണ്ടിറക്കി"

    പൂച്ചകളുടെ രുചി മനസ്സിലാക്കി ഗതി തിരിച്ചു വിടുന്ന ഡിറ്റി മേരി വില്‍സണ്‍മാര്‍ക്ക് ശക്തമായ താക്കീത്...
    പുതിയ പൂച്ചക്കുഞ്ഞുങ്ങള്‍ വായിച്ചു പഠിക്കേണ്ട പാഠം....

    ReplyDelete
  38. മലപ്പുറം മീന്‍ മാര്‍ക്കറ്റില്‍ പൂച്ചകള്‍ ഇപ്പോഴും ഉണ്ട്

    ReplyDelete
  39. പൂച്ച കവിത നന്നായി..കമ്പ്യൂട്ടര്‍ മുറിയില്‍ പ്രസവിച്ച പൂച്ചകള്‍ക്, തൊട്ടടുത്ത്‌ ഉള്ള മൌസിനെ കണ്ടില്ലെന്നുട്ണോ?
    എന്തായാലും, വ്യത്യസ്തമായ ഈ ചിന്തക്ക് അഭിവാദ്യങ്ങള്‍..!
    സ്നേഹപൂര്‍വ്വം
    രഞ്ജിത്ത് മണ്ണാര്‍ക്കാട്

    ReplyDelete
  40. great thought ...wish you all the very best

    ReplyDelete
  41. nalla kavithakal .malayal kavitha munnottu thanne abhinandanagal..

    ReplyDelete