Sunday, July 25, 2010

കാണാതാകുന്നവ....

പോലീസ്‌സ്റ്റേഷന്‍റെ പുറകില്‍ 
തുരുമ്പിന്‍റെ മുഖാവരണങ്ങണിഞ്ഞ് 
നമ്രമുഖികളായ 
വാഹനങ്ങള്‍

പരന്നുകിടക്കുന്നു.

പൊടിപിടിച്ചിട്ടുണ്ട് 
ചില്ലുകളെങ്കിലും 
ഇരുട്ടിനെപോലും 
പദാനുപദം 
വിവര്‍ത്തനം ചെയ്യുന്നു .

ഒളിച്ചുകളിക്കിടെ കാണാതായ 
മകളെ തിരഞ്ഞ്
ഒരമ്മ 
ഇടയ്ക്കിടെ വരാറുണ്ടിവിടെ. 

അപ്പോഴെല്ലാം 
വാഹനങ്ങള്‍ 
ഗര്‍ഭപാത്രത്തിനുള്ളില്‍ 
കുഞ്ഞിനെയൊളിപ്പിക്കും.  

22 comments:

 1. വന്നല്ലോ വനമാല.... ഇന്ന് ഞാന്‍ ചോദിച്ചെയുള്ളൂ ആളെവിടെ പോയി എന്ന്.

  ഒളിച്ചുകളിയാണല്ലെ ...?

  ReplyDelete
 2. വന്നു വായിച്ചു ...വീണ്ടും കാണാന്‍ ആയി പോകുന്നു ...വളരെ കുറച്ച് മാത്രമേ വരികള്‍ പിടുത്തം തന്നള്ളൂ...

  ReplyDelete
 3. മുഴുവനും പിടി കിട്ടിയില്ല.
  ഒന്ന് പറയാം...
  ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്തേണ്ടിയിരിക്കുന്നു.

  ReplyDelete
 4. @@@
  (ഓട്ടംതുള്ളല്‍ ശൈലിയില്‍)


  വന്നിവനയ്യോ വീണ്ടും മുന്‍പില്‍,
  ഇന്നിനി ഇല്ല ഉറക്കമെനിക്ക്
  എന്നാലും പറയട്ടെ സഹോദര
  നന്നായെഴുതൂ, ഒരു കൈ നോക്കൂ..!

  (ഇപ്പം പോലീസ്‌ സ്റ്റേഷനിലാ വാസം അല്ലെ!)

  ReplyDelete
 5. അപ്പോഴെല്ലാം
  വാഹനങ്ങള്‍
  ഗര്‍ഭപാത്രത്തിനുള്ളില്‍
  കുഞ്ഞിനെയൊളിപ്പിക്കും.

  വളരെ മനോഹരമായ കവിത. ഇതാർക്കും മനസ്സിലായില്ലെന്നോ? ഇത്രയേറെ ആശയങ്ങളും അർത്ഥങ്ങളും ഒളിപ്പിച്ചുവെച്ച ഒരു കവിത ഞാനടുത്തെങ്ങും വായിച്ചിട്ടില്ല.


  (ഈ കവിതയുടെ അർത്ഥം ആർക്കെങ്കിലും മനസ്സിലായാൽ എനിക്കൂടെ പറഞ്ഞുതരണം)

  ReplyDelete
 6. (നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയൊരായുധം- കവിത)
  പ്രൊഫൈലില്‍ നിന്നും കടമെടുത്താ ഈ വാക്കുകള്‍. ഈ കവിത ഞങ്ങളെ വഴി തെട്ടിക്കുമെന്നാ തോന്നുന്നത്.
  എന്റെ അനീഷേ... ഒന്നുകില്‍ പരസ്പര ബന്ധമുള്ള വരികള്‍ എഴുതൂ. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും മനസിലാവുന്നത് എഴുതൂ..
  ഇനി എന്‍റെ വിവരക്കേടാണോ? ഏതായാലും എനിക്കൊന്നും മനസിലായില്ല. ആധുനിക കവികളിലേക്ക് ചേക്കേറാന്‍ അനീഷിനും തിരക്ക് ആയോ?
  മനസിലാകുന്ന ഭാഷയില്‍, മനസിലാകുന്ന കാര്യങ്ങള്‍ സംവദിക്കൂ.. അപ്പോള്‍ മാത്രമേ എഴുത്ത് കൊണ്ട് അര്‍ത്ഥമുണ്ടാകൂ. അത് വായനക്കാരില്‍ എത്തൂ.
  കൂടെ ഒരു ആശയ വിവരണം കൂടെ വെച്ചാല്‍ നന്നാകും. ഇനിയെങ്കിലും....
  എഴുതുവാന്‍ നല്ല കഴിവുള്ള, ഭാവന ഉള്ള ആളാണ്‌ അനീഷ്‌. അതിനെ ഇങ്ങിനെ ഉത്തരാധുനികതയില്‍ തളച്ചിട്ടു നശിപ്പിക്കാതെ സാധാരണക്കാരിലേക്ക് ഇറങ്ങി വരൂ.
  ഒരു ചെറിയ അഭിപ്രായമായി സ്വീകരിച്ചാല്‍ മതി.

  ReplyDelete
 7. അവസാന വരി വരെ ഈ കവിത ഒരു സാദാ കവിത .....ബട്ട്‌
  അവസാന വരി ...............................................................

  ഈ കവിതയെ മൊത്തം മാറ്റി മറിക്കുന്നു

  ReplyDelete
 8. അതില് സ്പിരിറ്റ്‌ കയറ്റിയ എത്രെണ്ണം ഉണ്ടായിരുന്നു..??!!

  MyDreams പറഞ്ഞ പോലെ അവസാന വരിയിലെ പഞ്ച് ആണ് കിടിലന്‍.

  ReplyDelete
 9. ഒന്നു ലോക്കപ്പിലിട്ടാലേ വരി മുഴുവന്‍ തിരിഞ്ഞു വരൂ..

  ReplyDelete
 10. വാഹനങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിനെയൊളിപ്പിക്കും പോലെ ഒരുപാട് അര്‍‌ത്ഥങ്ങള്‍ ഒളിപ്പിച്ചു വെച്ച ഒരു കവിത. അവസാനത്തെ വരിയിലെ പഞ്ച് നന്നായി.

  ReplyDelete
 11. കാണാതാകുന്ന കുട്ടികൾ. അവരെ ഒളിപ്പിക്കാൻ ഭൂമിയിൽ എത്രയെത്ര ഒളിയിടങ്ങൾ. ഞാൻ സുഭാഷ് ചന്ദ്രന്റെ തല്പം എന്ന കഥ ഒന്നുകൂടി ഓർത്തു.

  ReplyDelete
 12. അലിക്കയും സുല്ഫിക്കയും കൂടി അനീഷിന്റെ കഥ തീര്‍ക്കൂന്നാ തോന്നുന്നേ..

  ReplyDelete
 13. എവിടാരുന്നു മാഷേ..?
  നിങ്ങളും ഒളിച്ചോ പോലിസ്
  സ്റ്റേഷനു പിറകില്‍..

  ReplyDelete
 14. സ്ഥിരമായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട് അല്ലേ ....

  ReplyDelete
 15. കാണാതാവുന്ന കുട്ടികൾ........

  ReplyDelete