Sunday, June 27, 2010

ഭൂമിയെന്ന് വിളിപ്പേരുള്ള ഗ്ലോബ്

സ്റ്റാഫ്‌മുറിയുടെ മൂലയിലുണ്ട്        
ഭൂമിയെന്ന് വിളിപ്പേരുള്ള ഗ്ലോബ് .

ജൂണഞ്ചിന്‍റെ മരംവെപ്പുകഴിഞ്ഞ്
വെടിപറഞ്ഞിരിക്കവേ തലേനാള്‍ 
വാച്ച്മേന്‍ ശങ്കരന്‍ 
മെഴുകുതിരിവെച്ചു പൊള്ളിച്ച 
പാടുണ്ട് കാണിക്കുന്നു , ഭൂമി .

ഉത്തരായനരേഖവരേക്കും
ഒഴുകിയ മെഴുകിന്‍പാളികള്‍,
കത്തിനശിച്ച പുഴകള്‍,
വരണ്ട കടലുകള്‍,

വടക്കേ അമേരിക്കയ്ക്കു മേലെ  
മൂന്നു സെന്റീമീറ്ററില്‍ 
എത്ര കഴുകിയുണക്കിയാലും 
മാഞ്ഞുപോകാത്തൊരു
തമോഗര്‍ത്തം .

പനിക്കുന്നുണ്ട് 
തെര്‍മോമീറ്റര്‍കൈകളാല്‍ 
തൊട്ടുനോക്കുന്നു ബിന്ദുട്ടീച്ചര്‍ .

35 comments:

 1. ഹി..ഹി. കൊള്ളാം.. നല്ല ആശയം

  ReplyDelete
 2. കവിത എഴുതാനും വായിക്കാനും മനസ്സിലാക്കാനും ഉള്ള ബുദ്ധി ദൈവം തന്നില്ല . അതിനാല്‍ പ്രസക്തമായ കമന്റും ഇടാന്‍ കഴിയുന്നില്ല. എന്നാലോ കമന്റിടാതെ പോകാനും തോന്നുന്നില്ല.
  അതിനാല്‍ പറയാം.
  അവസാന രണ്ടുവരി വളരെ ഇഷ്ടമായി, അര്‍ഥം അറിയില്ലെങ്കിലും....

  ReplyDelete
 3. ജ്യോഗ്രഫി മാഷാണല്ലേ....!??

  ReplyDelete
 4. മൂന്നു സെന്റീമീറ്ററില്‍
  കഴുകിയുണക്കിയാലും
  മാഞ്ഞുപോകാത്തൊരു തമോഗര്‍ത്തം.
  അത് കലക്കി . ഭയങ്കര ഇഷ്ടമായി . സത്യം പറ കൊടുങ്ങല്ലുര്‍ ഭരണിക്ക് വന്നിട്ടുണ്ടോ ......?

  ReplyDelete
 5. നന്നായിരിക്കുന്നു.

  ReplyDelete
 6. കൊള്ളാം ...

  (കവിത എനിക്ക് മനസ്സിലായി.. പക്ഷെ മുകളില്‍ ഉള്ള അഞ്ച് കമന്‍റും എനിക്ക് ഒരു പിടിയും കിട്ടിയില്ല. :)

  ReplyDelete
 7. അപ്പോ ബിന്ദുടീച്ചര്‍ ആണ് താരം.....

  ReplyDelete
 8. എങ്ങനെ പനിക്കാതിരിക്കും..

  നന്നായി, നല്ല എഴുത്ത്!

  ReplyDelete
 9. ഹ ഹ...... ഹംസക്കയ്ക്ക് മനസ്സിലായാലും ശരി, ഇല്ലേലും ശരി. എനിക്കൊന്നു മനസ്സിലായി. മുകളില്‍- ശരീരത്തില്‍ കോട്ടും കഴുത്തില്‍ ബൗടവും ഇട്ട് ചിരിക്കാണ്ടിരിക്കണ പുള്ളിയില്ലേ... ആളിന്റെ കറുത്ത കൊട്ടിന്റെയുള്ളില്‍ ഒരു വെളുത്ത കൊടുങ്ങല്ലൂര്‍ കാരന്‍ തന്നെ.... കണ്ടില്ലേ പുള്ളി കണ്ടു പിടിച്ചത്.... ഇപ്പടിപ്പെട്ട കാര്യങ്ങളിലാണ് ഒരു കൊടുങ്ങല്ലൂര്‍ കാരന്‍ തന്‍റെ അറിവ് കാണിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ അദ്ദേഹത്തിന്‍റെ കമന്റാ.... പിന്നെ കവിതയും. (ഹംസക്കാ.... ഇനിയൊന്നു ശ്രമിച്ചു നോക്ക്.... അര്‍ഥം കിട്ടും. ഇനിയും കിട്ടീലെങ്കില്‍ എന്‍റെ ഹംസക്കാ.... I am sorry.)

  ReplyDelete
 10. രസകരമായിരിക്കുന്നു, മോഹനകൃഷ്ണന്റെ ചില കവിതകൾ പോലെ.

  ReplyDelete
 11. ഒരു വാച്ച്മാന്‍ ശങ്കരന്റെ അശ്രദ്ധ കൊണ്ട് ഗ്ലോബ് ഭൂമിക്ക് പനിക്കുന്നു.
  യഥാര്‍ത്ഥ ഭൂമിയുടെ കാര്യത്തിലും ഇതു തന്നെ അവസ്ഥ. മനുഷ്യരുടെ അശ്രദ്ധകൊണ്ട് ഭൂമിക്ക് പനിപിടിക്കുന്നു.

  ReplyDelete
 12. ‘ഗ്ഗ്ലോബോളം ക്ഷമിക്കാ’ൻ ഭൂമിയും പഠിക്കട്ടെ.കവിത ഇഷ്ടമായി.

  ReplyDelete
 13. ബിന്ദുടീച്ചറേ, പാരസിറ്റമോളുണ്ടോ കയ്യില്‌? ഭൂമിക്ക് കൊടുക്കാനാ!!

  ReplyDelete
 14. പരിസ്ഥിതി(പര)ദൂഷണം!ആ പാവം ടീച്ചര്ടെ
  ചീലവില്‍ തന്നെ വേണോ ഇത് !!

  ReplyDelete
 15. കവിത എനിക്ക് വഴങ്ങില്ല
  പക്ഷെ ഈ കവിത വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരു കാര്യം :
  സ്കൂളിലെ കാറ്റ് നിറക്കുന്ന ഗ്ലോബ് പന്ത് ആക്കി കളിച്ചതിനു കിട്ടിയ ചൂരല്‍ പ്രയോഗം

  ReplyDelete
 16. ഭൂമിക്ക് പനി എന്ന പുസ്തകനാമം (പി.എസ്.ഗോപിനാഥൻ നായർ)ഓർമ്മയിൽ കൊണ്ടുവന്നു.

  നമ്മൾ പൊള്ളിച്ചും കുത്തിക്കുഴിച്ചും ഇല്ലായ്മ ചെയ്ത ഭൂമിക്ക് വേണ്ടി.
  എന്താണ് എന്താണിനി മാർഗ്ഗം?

  മനുഷ്യൻ കടന്നുകയറി എല്ലാം തകർത്തില്ലേ.

  ആർത്തിമൂത്ത നമ്മൾ കൊന്നൊടുക്കുകയല്ലേ.
  നാളേയ്ക്ക് വയ്ക്കാതെ തിന്നുതീർക്കുകയല്ലെ
  ഭൂമിയുടെ ചൂടാറാത്ത ശവശരീരം.

  എന്നിട്ട് പരിസ്ഥിതിദിനം നോക്കി ഓരോ പറ്റിക്കലുകൾ.

  ReplyDelete
 17. kadalorathinte athra nannayilla enn venam parayan. karanam vishayathin kitenda pradanyam evideyo oke illatha pole thonni. ithra drithi vekathe venam ezhuthan ennoru cheriya suggession und. entha athalle sari. pinne sreenath paranja mohanakrishnante thota ayalvasiyan njan. athukondallaenkilum aa reference sariyan. athond kuzhaponnulya. mohanakrishnane pole thadicha lalitha manassulla ethrayo per vereyumund.

  ReplyDelete
 18. നല്ല ആശയം. മനുഷ്യന്റെ അനാസ്തയാല്‍ ഭൂമിക്ക് പനിക്കുന്നു.

  ReplyDelete
 19. കുന്നായ കുന്നൊക്കെ കുളവും, കുളമായ കുളമൊക്കെ കുന്നുമാക്കി കുട്ടിക്കളി തുടരുന്ന നമുക്ക് അമ്മയുടെ പനി അറിയാനെവിടെ സമയം?

  ReplyDelete
 20. തണുത്തുറഞ്ഞ ഓര്‍മകള്‍ ഉറങ്ങുന്ന നനുത്തൊരു തുണിക്കഷ്ണം പനിപിടിച്ച ഗ്ലോബിന്‍റെ നെറ്റിയില്‍ നമുക്ക് പതിച്ചു വെക്കാം..

  ReplyDelete
 21. "ഇനിയും മരിക്കാത്ത ഭൂമീ സ്മൃതിയില്‍ നിനക്കാത്മ ശാന്തി.."
  ഇഷ്ട്ടായി കേട്ടോ.

  ReplyDelete
 22. പകയുണ്ട് ഭൂമിക്കു പുഴകള്‍ക് നദികള്‍ക്.....(മുരുകന്‍ കാട്ടാക്കട).....സസ്നേഹം

  ReplyDelete
 23. "ബിന്ദു ടീച്ചറെ, ഇനി തൊട്ടു നോക്കിയിട്ട് കാര്യമില്ല..!!"

  കവിത നന്നായിട്ടുണ്ട് :-)

  ReplyDelete
 24. മനുഷ്യന്റെ കള്ളത്തരങ്ങളാൽ പൊള്ളുന്ന ഭൂമിയെ വരച്ച് കാട്ടിയ കവിത

  ReplyDelete
 25. എന്നാലും എന്‍റെ അനീഷേ ..!!ബിന്ദു ടീച്ചര്‍ ഇപ്പോള്‍ എവിടാ?.

  ReplyDelete
 26. ഇഷ്ട്ടായി കേട്ടോ

  ReplyDelete
 27. നന്ദി.....ഭുമിക്കു പനിക്കുന്നു ... എന്തു പറയാന്‍

  ReplyDelete
 28. എന്താണ് അനീസ് ബ്ലോഗിനോട് പിണങ്ങിപ്പോയോ?

  ReplyDelete
 29. നന്നായിട്ടുണ്ട്.

  ReplyDelete
 30. മാഷെ പുതിയ കവിത ഒന്നുമില്ലെ ? സുരേഷ്മാഷ് പറഞ്ഞപോലെ ബ്ലോഗിനോട് പിണങ്ങിയോ ?

  ReplyDelete
 31. പനിയ്ക്കുന്ന ഭൂമി......
  ഇഷ്ടമായി.

  ReplyDelete