Wednesday, June 23, 2010

കടലോരം

മറീന ബീച്ചില്‍
അണ്ണാ സമാധിക്കടുത്ത്
വിജയ്‌, രജനികാന്ത്, നയന്‍‌താര
ഒരാള്‍ പൊക്കത്തിലുള്ള
മനുഷ്യരൂപങ്ങള്‍.
കൂടെ നില്‍ക്കാം ഫോട്ടോ എടുക്കാം
വാങ്കോ സാര്‍.
കടല് കണ്ടാല്‍
കടല കൊറിക്കണം
വരുത്തതോ, പുഴുങ്ങിയതോ ?
സാര്‍ വാങ്ങൂ സാര്‍.
മെലിഞ്ഞുണങ്ങിയ
ഒരു പട്ടം വില്പനക്കാരന്‍
ആത്മാവിലേക്ക്
എപ്പോള്‍ വേണമെങ്കിലും
വലിച്ചടുപ്പിക്കാമെന്ന് പറഞ്ഞ്
ഒരു പട്ടം കയ്യിലേല്‍പിച്ചു.
ആത്മാവിലേക്കുള്ള ചരട്
വെറുതെ തന്നു.

28 comments:

  1. ആത്മാവിലേക്കുള്ള ചരട് കിട്ടിയെങ്കിലും , പറന്നകലുന്ന പട്ടം പൊട്ടില്ലേ എന്ന ചിന്തയുടെ അസ്വസ്തത ....അത് ..

    ReplyDelete
  2. ആത്മാവിലേക്കുള്ള ചരട്...
    നല്ല പ്രയോഗം!

    ReplyDelete
  3. ഭാഗ്യവാന്‍ ... ആത്മാവിലേക്കുള്ള വഴിയറിയാതെ വഴിയോരത്തും കടലോരത്തും കടലകൊറിച്ചു നടക്കുന്നവര്‍ക്കിടയില്‍ ഉയര്‍ന്നു പറക്കുന്ന പട്ടത്തിന്റെ ചരട് വെറുതെ കിട്ടി.ഇനി എപ്പോള്‍ വേണമെങ്കിലും ആത്മാവിലേക്ക് വലിച്ചടുപ്പിക്കാമല്ലോ...
    നല്ല ചിന്ത.

    ReplyDelete
  4. മനസ്സ് കൈവിട്ടു പോകാതെ സൂക്ഷിക്കൂ...

    ReplyDelete
  5. പട്ടം ആത്മാവിലേക്ക് വലിച്ചടുപ്പിക്കുക-മൌലികതയുണ്ട്.. എനിക്കിഷ്ടായി, നല്ല ഇഷ്ടായി അനീസ്.

    ReplyDelete
  6. ആത്മാവിലേക്കുള്ള ചരട് പൊട്ടാറായെന്നു തോന്നുന്നു!

    ReplyDelete
  7. ഇന്ന ഒരു ഗ്ലാസ്‌ വെള്ളം കുടിക്കു.
    മനസും ശരീരവും ഒന്ന് തണുക്കട്ടെ. അകവും പുറവും മുഴുവന്‍ ചൂടല്ലേ.
    "കൊളസ്ട്രോള്‍"ല്‍ നിന്നും കടലോരത്തെക്കുള്ള മാറ്റം.
    മെച്ചമുണ്ട്. നന്നാവുന്നു. ട്രീട്മെന്റ്റ് ശരിക്ക് പിന്‍ തുടരൂ കേട്ടോ.

    ReplyDelete
  8. ആത്മാവിലേക്ക് ഒരു പട്ടം നൂല് കൊണ്ട് കടക്കാനാവില്ല…..
    ആത്മാവിലേക്കുള്ള സഞ്ചാരം കണ്ണടക്കുമ്പോഴുണ്ടാകുന്ന ഇരുട്ടിലൂടെ ആകട്ടെ.

    ReplyDelete
  9. എന്നുവെച്ചാല്‍ ?

    ReplyDelete
  10. അതു മാത്രമല്ലേ വെറുതേ തരാന്‍ പറ്റൂ. ബാക്കിയെല്ലാത്തിനും കൊടുക്കണ്ടേ പൊള്ളുന്ന വില. ആ ചരട് പൊട്ടാതെ സൂക്ഷിച്ച് പറത്തൂ പട്ടം.

    ReplyDelete
  11. ആത്മാവിലേയ്ക്കുള്ള ചരടെന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  12. kshamikkuka..manassilaayilla..:(

    ReplyDelete
  13. ഒന്ന് നല്ലോണം ആലോചിക്കട്ടെ. വല്ല പിടുത്തോം കിട്ടിയാല്‍ വന്നു കമന്റ് ഇടാം.

    ReplyDelete
  14. നൂലറ്റ പട്ടം ആടിയുലഞ്ഞങ്ങിനെയങ്ങിനെ,അന്തരീക്ഷത്തില്ല്
    ഒഴുകി നടക്കുമ്പോലെ...ഇതിനെയാ കുട്ടീ“സ്വത്വം”എന്നൊക്കെ
    വിളിക്കുന്നത് !!

    ReplyDelete
  15. enthaanu aalmaavilekkulla charadu??

    ReplyDelete
  16. ഒരു മരച്ചില്ല മതി...

    ReplyDelete
  17. വാങ്കോ സാര്‍...

    ReplyDelete
  18. ആരുടെയോ കയ്യില്‍ പൂമാല കിട്ടിയത് പോലാകുമോ ...?
    പട്ടത്തിന്‍റെ അവസ്ഥ !!!!
    കവിത കൊള്ളാം ആശംസകള്‍
    എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ...

    ReplyDelete
  19. വെറുതെ ഒരു കവിത ........................കടല്‍ തീരത്ത് കടല കൊറിക്കും പോലെ

    ReplyDelete
  20. athmavilek veruthe kitiya charadenthanenn manassilayi. (udhesichath) pakshe sarikum angine oru charad kayilillatha oru jeevithaman ellarudem ennathinal aa angle writing sariyayilla. but you have the crust within you.

    ReplyDelete