Monday, June 21, 2010

കൊളസ്ട്രോള്‍

കനലില്‍ ചുട്ടെടുത്ത
പപ്പടമുണ്ട്
നിന്‍റെ കൊളസ്ട്രോള്‍
പേടിയ്ക്ക് .
അതിലൊരുതരി
കടിച്ചുമുറിച്ച്,
അങ്ങാടിയില്‍
കഴിച്ചതിന്‍റെ
ഏമ്പക്കവും വിട്ട്
കുലുങ്ങിച്ചിരിക്കുമ്പോഴും
തീരുന്നില്ല
നിന്‍ കുസൃതി.
താരാപഥത്തിലെ
വിരുന്നില്‍
ആയിരം
പാലൊളി തേന്‍കണങ്ങള്‍
മോന്തിയിട്ടും
കൊതിയോടുങ്ങാത്ത
കുടവയറന്‍ .

27 comments:

 1. കനലില്‍ ചുട്ടെടുത്ത
  പപ്പടമുണ്ട്
  നിന്‍റെ കൊളസ്ട്രോള്‍
  കുറയ്ക്കാന്‍.

  ഇതുമാത്രം മാത്രം മതിയോ?

  ReplyDelete
 2. സുഡോക്കോപോലൊരു
  കുഴഞ്ഞുമറിയലാകല്ലേ

  ReplyDelete
 3. അനീസ്, വ്യത്യസ്തമായ വിഷയങ്ങൾ
  കുറച്ചുകൂടി ആഴത്തിനു വേണ്ടി അതിനു മുകളിൽ അടയിരുന്നൂടെ.
  അനീസ് കൈകാര്യം ചെയ്യുന്ന മിക്കവാറും പ്രമേയങ്ങൾ
  നല്ല പരിചരണം ആവശ്യപ്പെടുന്നു.

  ഉപദേശമല്ല അപേക്ഷയാണ്.

  ഞാൻ അത് ആഗ്രഹിക്കുന്നു.

  ReplyDelete
 4. സ്വകാര്യത്തിൽ ചോദിക്കട്ടേ, ഭാര്യയാണോ ഈ നിഴലുപോലെ...അതോ മരണം തന്നെയോ?

  ReplyDelete
 5. ഹേ…………….. വാർദ്ദക്യത്തിലേക്ക് സഞ്ചരിക്കുന്നു…. ഓർക്കുക , സൂക്ഷിക്കുക……

  ReplyDelete
 6. ഡോക്ടറെ കാണിച്ചില്ലേ?

  ReplyDelete
 7. കൊളസ്ട്രോളാണോ?
  എങ്കില്‍ കല്ലിവല്ലി.  (പ്രവാസിക്ക് ബാകിയാകുന്ന സമ്പാദ്യമാണിതൊക്കെ. അതും വേണ്ടെന്നു പറഞ്ഞാല്‍ കവിയുടെ തലവെട്ടും,പറഞ്ഞേക്കാം)

  ReplyDelete
 8. ഇങ്ങനെ കുഴച്ചു മരിച്ചു ഞങ്ങളെ ബുധിമുട്ടാക്കല്ലേ അനീസേ.
  വല്ല മനസിലാകുന്ന കാര്യവും പറ.
  വഷളന്‍ പറഞ്ഞ കാര്യം.
  നല്ലൊരു ഡോക്ടറെ കാണുന്നത് നല്ലതാ.
  (ചികിത്സ എന്തിനാണാവോ?)

  ReplyDelete
 9. ഒന്നും ഓര്‍മ്മിപ്പിക്കല്ലേ...
  എല്ലാം സുക്കേടുകളെയും സൌകര്യപൂര്‍വ്വം മറന്നു ഇങ്ങനെ ജീവിക്കുകയാ...

  ReplyDelete
 10. മെന്റൽ ഹോസ്പിറ്റലിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയൊരായുധം- കവിത!
  ഹ ഹ ഹ..............

  കനലില്‍ ചുട്ടെടുത്ത
  പപ്പടമുണ്ട് നിന്റെ പിരാന്ത് കുറക്കാൻ.

  ReplyDelete
 11. ഇത് കൂടെ വായിച്ചു .നോക്കൂ

  ReplyDelete
 12. 'ഓര്‍മ വേണം
  ഞാനുണ്ട് നിഴലുപോലെ.'
  പേടിപ്പിക്കല്ലെ പഹയാ..

  ReplyDelete
 13. പലതവണ വായിച്ചു പക്ഷെ ആദ്യത്തെ കുറച്ചു വരികളെ മനസിലായുള്ളൂ... എന്റെ അറിവില്ലായ്മയാകാം... ക്ഷമിക്കുക . സാധാരണക്കാർക്കും മനസിലാകുന്ന ഭാഷയിൽ ധാരാളം എഴുതാൻ കഴിയട്ടെ ആശംസകൾ...

  ReplyDelete
 14. എനിക്ക് ഒന്നും മനസിലായില്ല ..............

  ReplyDelete
 15. ആദ്യം തുടങ്ങിയിടത്ത് നിന്നും അവസാനമായപ്പോൾ പുറന്തള്ളപ്പെട്ടോ എന്നൊരു സംശയം.

  ReplyDelete
 16. ഞാൻ ഒന്ന് രണ്ടാമതു വന്ന് നോക്കിയതാ, കവിതയെ കുറിച്ചൊരു തീരുമാനമായോ എന്ന്. ഇല്ലാ. ആവുമ്പോൾ അറിയിക്കുമല്ലോ, ജീവിതതിന്റെ ഒരു സങ്കീർണ്ണത !

  ReplyDelete
 17. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്നൊരു ചൊല്ലുണ്ടല്ലോ, അനീസേ..

  ReplyDelete
 18. ഞങ്ങളെയൊക്കെ കൊന്നുകള..
  അല്ലെങ്കില്‍ മാന്യമായിട്ടു എഴുത്.

  (ഇതൊരപേക്ഷയാണ്)

  ReplyDelete
 19. ഞാൻ ഒന്ന് രണ്ടാമതു വന്ന് നോക്കിയതാ....വല്ലതും പിടികിട്ടുമോ എന്നറിയാന്‍..ക്ഷെമിക്കണം.
  ഒന്നും മനസ്സിലായില്ല്യ.

  ReplyDelete