Wednesday, June 16, 2010

മനസ്സ് ബുദ്ധനല്ല

മലിനമായ തെരുവുകളിലൂടെ
നടക്കുമ്പോള്‍
ബുദ്ധന്‍ ഒരരിപ്പ മാത്രം
.
ചീത്തകളെയൊക്കെ
തന്നിലേക്ക് വലിച്ച്
തെരുവുകളെ നിര്‍മലമാക്കുന്നു.

ചുട്ടുപഴുത്ത പൊടിക്കാറ്റ്
ബുദ്ധനിലൂടൊഴുകിയപ്പോള്‍
ബുദ്ധനൊരു മണ്‍കൂന;
കാറ്റ് ഇളംതെന്നല്‍.

കരിപുരണ്ട കൈകളുള്ള ഒരാള്‍
ബുദ്ധന്‍റെ കരണത്തടിച്ചു.
കൈകളിലെ അഴുക്കു മാഞ്ഞുപോയതു കണ്ട് 


കരഞ്ഞുകൊണ്ടോടി മറഞ്ഞു.

ഇത്രമേല്‍ അഴുക്കുകളെ സംസ്കരിക്കുന്ന 
ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും
സമയം കളയണ്ട.

മനസ്സ് ബുദ്ധനല്ല.

23 comments:

  1. ഇനി ഇതില്‍ക്കുടുതല്‍ സത്യം വാക്കുകളില്‍ നിറക്കാനൊക്കില്ല, ജീവിതത്തിന്‍റെ എല്ലാ അര്‍ഥങ്ങളും ഈ കവിതയില്‍ കുത്തിനിറച്ചല്ലോ അനീസ്

    ReplyDelete
  2. "ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും
    സമയം കളയണ്ട.
    മനസ്സ് ബുദ്ധനല്ല"
    അതെ മനസ്സ് ബുദ്ധനല്ല.
    വാക്കുകള്‍ കൊണ്ടുള്ള ഈ കളി നന്നായിരിക്കുന്നു !!!

    ReplyDelete
  3. ബുദ്ധം ശരണം ഗഛാമി.....

    ReplyDelete
  4. സമയം കളയണ്ട.

    മനസ്സ് ബുദ്ധനല്ല :)

    ReplyDelete
  5. അദ്രമാന്റെ കട പോലെ..... കൊള്ളാം!!!!!!

    ReplyDelete
  6. ജീവിത സത്യങ്ങള്‍ ലളിതമായി പറഞ്ഞിരിക്കുന്ന കവിത!

    ReplyDelete
  7. പക്ഷേ ബുദ്ധന്‍ മനസ്സുള്ളവനായിരുന്നു....

    ReplyDelete
  8. മനസ്സ് ബുദ്ധനല്ലെങ്കിൽ ബുദ്ധന്റെ എന്താണു ബുദ്ധൻ?

    ReplyDelete
  9. ബുദ്ധന്റെ ,
    ആശയങ്ങളുടെ സാങ്ങത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന
    ഒരു കാലത്താണ് നമ്മള്‍ .
    ബുദ്ധമതം എന്നൊരു മതം ഉണ്ടായി എന്നല്ലാതെ ...
    എന്താണ് ആത്യന്തികമായി ലോകത്തിനു കിട്ടിയത്
    എന്നൊരു ചോദ്യം അടുത്തു കേള്‍ക്കുകയുണ്ടായി
    എന്തോ കവിത എനിക്കത്ര ........
    vyakthiparam mathramaanabhiprayam :)

    ReplyDelete
  10. ഗംഭീരം!
    "ഒരു ബുദ്ധന്‍ വീണ്ടും ജനിക്കുവാനായ്
    ഒരു ബോധിവൃക്ഷം തപസ്സു ചെയ്തീടുന്നു"

    ReplyDelete
  11. :)
    ബുദ്ധമതം എന്നൊരു മതം ഉണ്ടായി എന്നല്ലാതെ .....ithu manassilaayilla..

    ReplyDelete
  12. ആദ്യം അന്ദ്രമാന്റെ കട കാണട്ടെ. എന്നിട്ട് പറയാം ബുദ്ധനെപ്പറ്റി.
    മനസ്സ് പിന്നെ പണ്ടേ കല്ലിവല്ലിയാണല്ലോ.

    ReplyDelete
  13. ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും
    സമയം കളയണ്ട.

    ReplyDelete
  14. ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും
    സമയം കളയണ്ട.

    കളയാനെവിടെ സമയം..

    ReplyDelete
  15. മനസ്സ് ബുദ്ധനാ‍യാൽ മന്ദബുദ്ധിയാവും!

    ReplyDelete
  16. അദ്രമാന്‍ പറഞ്ഞു:
    ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും
    സമയം കളയണ്ട.

    അദ്രമാന്‍നും ബുദ്ധനും പിന്നെ പണ്ടേ ദോസ്തുക്കളാണല്ലോ..!!

    ReplyDelete
  17. "ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും സമയം കളയണ്ട"
    ഞാന്‍ കളയും... :)

    ReplyDelete
  18. ഞാന്‍ ബുദ്ധന്‍. ഇമ്മാതിരി കവിതകള്‍ ഇനിയെഴുതിയാല്‍ തച്ചു കൊല്ലും നിന്നെ..

    ReplyDelete
  19. പടച്ചവനേ.... ഇത്തരം 'ഉത്തരാധുനികത'കളേ തൊട്ട് കാത്തുരക്ഷിക്കണേ..!

    ReplyDelete
  20. ഓർമ്മിച്ചുകൊണ്ടേയിരിയ്ക്കേണ്ട ഒന്നല്ലേ ബുദ്ധന്റെ മനസ്സ്?

    ReplyDelete