Thursday, June 10, 2010

തുന്നല്‍ക്കാരന്‍

തയ്യല്‍മെഷീന്‍റെ
താളത്തിനൊത്തു
കൈകള്‍ തുഴയാതായപ്പോള്‍
മറവിയുടെ ആഞ്ഞിലി പൂത്തെന്നു
മക്കള്‍ അടക്കം പറഞ്ഞു.

ആകിലെന്ത്
ആഞ്ഞിലി മുറിക്കാം. പുത്തനൊരു
ചുണ്ടന്‍ പണിയാ,മങ്ങനെ
ആവേശക്കൊടുമുടിയില്‍
ഉന്മാദത്തിന്‍റെ തീരം പറ്റാം.

അച്ഛനൊരു പുത്തന്‍ മുറി പണിയാം.
അകത്തു കുളിമുറി,സമയമളക്കുന്ന
നിമിഷസൂചികള്‍.

ആട്ടെ,മക്കളേ
അച്ഛന്‍റെയീ ഒറ്റത്തടിയില്‍
തുന്നല്‍ക്കാരന്‍ പക്ഷിയൊന്നു
കൂടുകെട്ടാന്‍ ചിലക്കുന്നു .
ബാല്യകാലത്തില്‍നിന്നൊരു
ചുള്ളിക്കൊമ്പുമായതെന്‍
ഇടംവലം നിന്ന്
അളവുകളെടുക്കുന്നു.
കാതുകള്‍ക്കു പുറകിലെ
കിന്നാരത്തിന്‍റെ
കാലപ്പഴക്കം കൊത്തിനോക്കുന്നു.

മടങ്ങിവരാമെന്ന വാക്കുമോതി
പറന്നുപോയ കിളിയോടെന്തുചൊല്ലും.
വലിച്ചെറിഞ്ഞുവോ മക്കളേ
എന്നുടെ തയ്യല്‍മെഷീന്‍.

24 comments:

  1. തലതെറിച്ച മക്കള്‍..

    നല്ല വരികള്‍
    :-)

    ReplyDelete
  2. മറവിയിൽ മറയാത്തത് ബാല്യകാലം.

    ReplyDelete
  3. തുന്നല്‍ക്കാരന്‍ പക്ഷിയോട് കവിത കൊണ്ടൊരു സന്തോഷ ഭവനം താങ്കള്‍ക്ക് പണി കഴിപ്പിച്ചു തരാന്‍ പറയൂ..നിറച്ചും എഴുതാന്‍ പാകത്തില്‍ മുട്ടകളും ഇടാന്‍ പറയൂ...ആ മുട്ടകള്‍ വിരിഞ്ഞ് ബൂലോകം നിറയട്ടെ നിരവധി കവിതപക്ഷികളാല്‍ ....

    ReplyDelete
  4. ഉന്മാദത്തിന്‍റെ തീരം ....:)

    ReplyDelete
  5. ഹാജര്‍ :-)

    "മടങ്ങിവരാമെന്ന വാക്കുമോതി
    പറന്നുപോയ കിളിയോടെന്തുചൊല്ലും."

    പിള്ളേര് തലതെറിച്ചു പോയീന്നു പറ..!

    ReplyDelete
  6. നല്ല കവിത..
    ഒഴുക്കുള്ള മനോഹരമായ വരികള്‍..!

    ReplyDelete
  7. കൊള്ളാം, ജീവിത യാദാര്‍ത്ഥ്യങ്ങള്‍ കൊണ്ടൊരു നൊമ്പരപ്പെടുത്തല്‍...

    ReplyDelete
  8. ബാല്യകാലത്തില്‍നിന്നൊരു
    ചുള്ളിക്കൊമ്പുമായതെന്‍
    ഇടംവലം നിന്ന്
    അളവുകളെടുക്കുന്നു.
    കാതുകള്‍ക്കു പുറകിലെ
    കിന്നാരത്തിന്‍റെ
    കാലപ്പഴക്കം കൊത്തിനോക്കുന്നു
    നല്ല വരികൾ

    ReplyDelete
  9. "മടങ്ങിവരാമെന്ന വാക്കുമോതി
    പറന്നുപോയ കിളിയോടെന്തുചൊല്ലും"
    എന്ത് ചൊല്ലും? :)
    നന്നായിട്ടുണ്ട്.

    ReplyDelete
  10. ഇനിയും ഏറെ നന്നാവേണ്ടിയിരിക്കുന്നൂ....

    ReplyDelete
  11. വളരെയിഷ്ടമായി..

    ReplyDelete
  12. ആ ഹാ ബ്ലോഗ് മൊഞ്ചത്തി ആയല്ലോ :)

    ReplyDelete
  13. നല്ല കവിത.ആശംസകള്‍

    ReplyDelete
  14. അനീസ്, എനിക്ക് തീരെ ഉൾക്കൊള്ളാനായില്ല. മറവിയുടെ ആഞ്ഞിലി എന്ന ബിംബം മുതൽ കവിത മാറി. ആ ബിംബം എന്തോ കവിതയുടെ താളം ആകെ തെറ്റിച്ചു. ചിലപ്പോൾ എന്റെ വായനയ്യുടെ കുഴപ്പമാകും. എന്നാലും അനീസിന്റെ മറ്റു കവിതകൾ പോലെ എനിക്ക് ദഹിച്ചില്ല. ജീവിതത്തിന്റെ കുറവ് അനുഇഭവപ്പെട്ടു. തുന്നൽ കാ‍രനെ പറഞ്ഞിട്ട് മറ്റെവിടോ പോയ പോലെ.

    ബ്ലോഗ്ഗിന്റെ പുസ്തകഷെൽഫ് എനിക്കിഷ്ടമായി. ആങനെയെങ്കിലും ആളുകൾ പുസ്തകത്തെ സ്നേഹിച്ചു തുടങ്ങട്ടെ.

    ReplyDelete
  15. നല്ല വരികള്‍

    ReplyDelete
  16. ദഹിച്ചില്ലെങ്കിലും സഹിക്കുന്നു..

    ReplyDelete
  17. മാഷ്‌ മനുഷേനെ കുഴക്കുകയാണല്ലോ...
    ഏയ്

    ReplyDelete