Saturday, June 5, 2010

മഴക്കാലം

മഴക്കാറുമേയുന്ന
ഇടവഴികളിലൂടെ
ചൊല്ലിപഠിച്ചതാണൊക്കെയും 
പക്ഷെ
കാദരുകുട്ടി മാഷിന്‍റെ
ചിന്നം വിളിക്കുന്ന
പുളിവാറലൊന്നു പിടഞ്ഞപ്പോള്‍
തലമണ്ടയിലൊക്കെയും
അടിച്ചുവാരിപ്പോയി.
പെണ്ണേ
കളിയാക്കി ചിരിച്ചതല്ലേ
ഇപ്പോള്‍ കേട്ടോളു
നിന്നോടു പറയുമ്പോള്‍ മാത്രം
എനിക്കായിരം നാവ്,
പറഞ്ഞിട്ടും തീരാത്ത
ജീവിതപാഠങ്ങള്‍.
തെല്ലിട നില്‍ക്കു
മഴയൊന്നു കനക്കട്ടെ
കണ്ടിട്ടില്ലിതേവരെ
മഴയൊട്ടിയ നിന്‍ മേനി.

27 comments:

  1. അതൊരു വല്ലാത്ത പൂതിയാണല്ലൊ....?!!

    ReplyDelete
  2. മഴയൊന്നു കനക്കട്ടെ
    കണ്ടിട്ടില്ലിതേവരെ
    മഴയൊട്ടിയ നിന്‍ മേനി.
    :)

    ReplyDelete
  3. നിന്നോടു പറയുമ്പോള്‍ മാത്രം
    എനിക്കായിരം നാവ്,
    പറഞ്ഞിട്ടും തീരാത്ത
    ജീവിതപാഠങ്ങള്‍.

    വാക്കുകള്‍ വാചാലമാകുന്ന അപൂര്‍വ്വം സമയങ്ങളില്‍ ചിലത്..
    നന്നായി.

    ReplyDelete
  4. മഴ തരുന്ന സ്വപ്നവും അനുഭൂതിയും..
    തുടരും മഴയുള്ള നാള്‍ വരേയ്ക്കും

    ReplyDelete
  5. "നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ ഞാന്‍ കണ്ടെത്തിയൊരായുധം- കവിത"
    അത് മാത്രമാക്കണ്ട, കഥയും ലേഖനവും സംഗീതവും ഒക്കെ നടത്തത്തില്‍ വഴിതെറ്റാതിരിക്കാന്‍ നല്ലതാണ്. പിന്നെ വഴിതെറ്റാതെ നോക്കാന്‍ താങ്കളുടെ കൂടെ ഞങ്ങളും ഉണ്ട്.

    ReplyDelete
  6. മഴ പെണ്ണിന്റെ മേനിയാണോ..അതോ.........??
    :)

    ReplyDelete
  7. മഴക്കാറു മേയുന്ന ഇടവഴികൾ, ചിന്നം വിളിക്കുന്ന പുളിവാറൽ ഇവ രണ്ടും രണ്ടു വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ അനുഭവിവ്പ്പിച്ചു.
    നിരന്തരമ ഇടവഴികളിൽ അവളൊടു കൂട്ടുകൂടിയതിനാണോ ഈ ജീവിതപാഠങ്ങൾ കിട്ടിയഥ്. അവ്യക്തമാണ്. ഈ ജീവിതപാഠങ്ങൾ ഈനു ആദ്യമേ പറയുന്നുണ്ട്. ഏത്??
    കൌമാരത്തിൽ പെണ്ണിനെറ്റെ എപ്രണയത്തോടും ശരീരത്തോടും തോന്നുന്ന അഭിനിവേശമോ.
    ചിലപ്പോഴൊക്കെ അനീസിന്റെ ഭാവന കവിതയോടു ധൂർത്തമായി പെരുമാറുന്നു. അപകടമാണത്.

    ReplyDelete
  8. പ്രണയവും മഴയും...നല്ല കോമ്പിനേഷന്‍! :)

    ReplyDelete
  9. പൂതി കൊള്ളാം... പക്ഷെ പുളിവാറല്‍ ഇനിയും... വേണോ?

    ReplyDelete
  10. അമ്പടാ, എന്താ ആഗ്രഹം?

    ReplyDelete
  11. ആഗ്രഹം കൊള്ളാം...

    ReplyDelete
  12. കാതര്‍ മാഷിന്റെ അടി കൊണ്ട് അല്ലെ.. അതുവേണം. കല്ലിവല്ലി മാഷ്‌..

    ReplyDelete
  13. ഞങ്ങള്‍ വ്യഖ്യാനിച്ചോളാം മാഷേ ...

    ReplyDelete
  14. yes...at last U reached..now U can try to write a poem....U can,

    ReplyDelete
  15. yes...at last U reached..now U can try to write a poem....U can,

    ReplyDelete
  16. അടയാളപ്പെടുത്തിയിട്ടുണ്ടു.

    ReplyDelete
  17. മാഷെ കൊള്ളാം...!!

    ReplyDelete
  18. ആയിരം രാവുകള്‍ പിന്നിട്ടു ഞാ-
    നായിരത്തൊന്നു തിരഞ്ഞു നടക്കവേ-
    ആരും കാണാതെയിടവഴിയില്‍ നിന്നു-
    പരുങ്ങുന്നപെണ്ണിന്റെ മ്ര്'ദുമേനി കണ്ടുഞാന്‍

    ReplyDelete
  19. അനീഷേ. കവിതകള്‍ വായിച്ചു. മഴക്കാലം നന്നായി. പിന്നെ അധികം പറയാന്‍ ഞാന്‍ ആളല്ല. കാരണം കവിത എനിക്കറിയില്ല.
    വരികള്‍ കൂട്ടിയിനക്കിയുള്ള ഈ കളിയില്‍ പണ്ടേ ഞാന്‍ തോറ്റതാണ്. സ്കൂളില്‍ വെച്ച് തന്നെ. സുല്ല്.

    ReplyDelete
  20. കവിതക്കു ഒരു മഴക്കുളിര്

    ReplyDelete
  21. മഴയൊന്നു കനക്കട്ടെ
    കണ്ടിട്ടില്ലിതേവരെ
    മഴയൊട്ടിയ നിന്‍ മേനി.

    :)

    ReplyDelete