Saturday, May 29, 2010

രാവണനും വിടചൊല്ലിയ ലങ്ക

യുദ്ധത്തില്‍ മരിച്ചവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണത്തിനു വച്ചിട്ടുണ്ട്.
മേനികടലാസില്‍      
ബഹുവര്‍ണ അച്ചടി.
കിട്ടിയവര്‍ മണപ്പിച്ചു നോക്കി.
കിട്ടാതെ മുറുമുറുത്തവരുടെകൂടെ
ആയിരം കുട്ടിപട്ടാളം.

യുദ്ധത്തില്‍ മരിക്കാന്‍
പ്രായമായില്ല പോലും.
കൂടരേ വരിക
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല
മരിച്ചതിനും വേണ്ടേ ഒരു തെളിവ്.

നായിന്‍റെമക്കളേ
സ്കൂളില്‍ പോകാതെ
ഉന്നം പഠിച്ചതാണ്,
ബോംബ്‌ പോട്ടിച്ചതാണ്,
ജെലാറ്റിന്‍ സ്റ്റിക്ക് അരയില്‍
തിരുകി കാട്ടിലൂടോടിയതാണ്.
ഒളിച്ചുകളിപോലെ
കളിച്ചുകൊണ്ടിരിക്കെ
യുദ്ധമങ്ങുതീര്‍ന്നു.

വീട്ടുകാര്‍ക്ക്
ഈയൊരു സര്‍ട്ടിഫിക്കറ്റ് വേണംപോല്‍.
പാതിരാത്രിയി,ലുറക്കത്തിന്‍റെ
ഇടവേളകളിലവരെ
കുടലുമാല പുറത്തേക്കു ചാടിയ
ഞങ്ങളുടെ പ്രേതങ്ങള്‍
ഒളിഞ്ഞു നോക്കുന്നത്രേ.

സാര്‍......
മരിച്ചതിനും വേണ്ടേ ഒരു തെളിവ് .

27 comments:

  1. വീട്ടുകാര്‍ക്ക്
    ഈയൊരു സര്‍ട്ടിഫിക്കറ്റ് വേണംപോല്‍.
    പാതിരാത്രിയി,ലുറക്കത്തിന്‍റെ
    ഇടവേളകളിലവരെ
    കുടലുമാല പുറത്തേക്കു ചാടിയ
    ഞങ്ങളുടെ പ്രേതങ്ങള്‍
    ഒളിഞ്ഞു നോക്കുന്നത്രേ.

    സാര്‍......
    മരിച്ചതിനും വേണ്ടേ ഒരു തെളിവ് .

    ReplyDelete
  2. ഹ ഹ ഹ ഞാന്‍ ഞാനാണെന്നുതെളിയിക്കാന്‍ എന്റെതന്നെയൊരു സര്‍ട്ടിഫിക്കറ്റുപോലെ.....കുഞ്ചന്‍ നമ്പ്യാരുടെ കൊച്ചുമോനാണോ?....രസിച്ചു ഈ ആക്ഷേപ ഹാസ്യവും

    ReplyDelete
  3. ആക്ഷേപ തെളിവ് ഇഷ്ടായി.

    ReplyDelete
  4. രസിച്ചു....
    ഇടിവാളുകളല്ലേ
    ഉള്ളില് തിരുകിവെച്ചിരിക്കുന്നത്

    ReplyDelete
  5. കലക്കി ... നല്ല പ്രതിഭ ..തുടരുക ..

    ReplyDelete
  6. ജീവിക്കുന്നു. തെളിവ് വേണെങ്കില്‍ പറഞ്ഞോളൂ..

    ReplyDelete
  7. നന്നായി എഴുതുന്നുണ്ട്. രസിച്ചു.
    വായിച്ചു കഴിഞ്ഞപ്പോള്‍ ചിരി വന്നു. :)

    ReplyDelete
  8. സംഭവം കലക്കി!.ഇവിടെ ആദ്യമാണ്.പിന്നെ ആ പുട്ടിന്റെ ഇടയിലെ തേങ്ങ!,മനസ്സിലായില്ല?

    ReplyDelete
  9. ജീവിച്ചിരിക്കുന്നു എന്നതിനാവട്ടെ ആദ്യത്തെ തെളിവ് ....
    (ആക്ഷേപിക്കാനായാലും ഹാസ്യതിനായാലും ചില പ്രയോഗങ്ങള്‍ കല്ലുകടിച്ചു)
    എന്തായാലും തുടരുക, ആശംസകള്‍
    സ്നേഹപൂര്‍വ്വം മുരളിക

    ReplyDelete
  10. പ്രഭാകരന്റെ കുട്ടിപ്പുലികളെക്കുറിച്ചാണോ,നമ്മളൊക്കെ പഠിപ്പിക്കുന്ന കുട്ടികളെക്കുറിച്ചാണോ എന്നു സംശയം ആ‍യി

    ReplyDelete
  11. അനീസ്‌ ...നന്നായിരിക്കുന്നു ചിന്തകള്‍ ...
    മരിക്കാന്‍ പ്രായമില്ലെങ്കിലും
    യുദ്ധത്തില്‍ മരിക്കാന്‍ ഒരു പ്രായം വേണ്ടേ ?
    ഉണ്ടോ പ്രേതങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ??

    ReplyDelete
  12. വാക്കുകളുടെ സൌന്ദര്യം, ഭാഷയുടെ ശക്തി, എഴുത്തിന്റെ അച്ചടക്കം.
    നന്ദി

    ReplyDelete
  13. വളരെ നല്ല ഒരു കവിത.. വാക്കുകൾക്ക് നല്ല ശക്തി.. തുടരുക.. സുഹൃത്തേ

    ReplyDelete
  14. വാക്കുകൾക്ക് മൂർച്ചയുള്ളതു പോലെ നന്നായിരിക്കുന്നു ...ആശംസകൾ

    ReplyDelete
  15. എണീക്കാൻ ധൃതിപ്പെടേണ്ട സമയമുണ്ടല്ലോ വേണ്ടുവോളം. എന്ന് കെ.ജി.എസ് എഴുതിയ പോലെ മരിച്ചതിനും വേണ്ടേ തെളിവ്.

    അല്ല നമ്മൾ ജീവിച്ചിരുന്നു എന്നതിന് മരിച്ചതല്ലാതെ എന്താ തെളിവ് അല്ലെ.

    അല്ല കുട്ടികളാണല്ലോ എല്ലാം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

    അവരല്ലേ ഇപ്പോഴുള്ള യുദ്ധത്തിലെ ശിഖണ്ഡികൾ

    ആഴങ്ങളെ കവിത പ്രനയിക്കുന്നുണ്ട്.

    ReplyDelete
  16. മരിച്ചതിനും വേണ്ടേ തെളിവ് ....

    ആശംസകള്‍

    ReplyDelete
  17. ജീവിച്ചതിന്റെ തെളിവ് വേണ്ടെങ്കിലും മരിച്ചതിന്റെ തെളിവ് വേണം.

    ReplyDelete
  18. വേണം ..വേണം...പ്രേത സര്‍ട്ടിഫിക്കെറ്റ്..
    കൊള്ളാം...

    ReplyDelete
  19. പൊട്ടിത്തെറിച്ചൂ ജലാസ്റ്റിന്‍സ്റ്റിക്കുകള്‍
    ഞെട്ടിത്തരിച്ചുപോയ് ബ്ലോഗിലെക്കാണികള്‍

    ReplyDelete
  20. എന്തിനാണ് തെളിവു എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. എങ്കിലും തെളിവു വേണോ..? ആ വേണമായിരിക്കും . വേണോ…?

    ReplyDelete