Monday, May 24, 2010

മരത്തടിയന്‍

അങ്ങനെ
ഒരു ആഗോളതാപനകാലത്ത്
കിണറ്റിലെ വെള്ളം വറ്റി.
ആരാണ്ടാ വെള്ളം വറ്റിച്ചത്
കുട്ടികള്‍ ചുറ്റിലും നോക്കവേ
തൊടിയിലെ യൂക്കാലി
വിറച്ചു നില്‍ക്കുന്നു.
വെള്ളം കുടിച്ചുന്മത്തനായ
നാല്പതു മീറ്റര്‍ പൊണ്ണത്തടി.
ചുവട്ടില്‍ മൂത്രമൊഴിക്കാനായി
കുട്ടികളോടിചെല്ലവേ
ഇലകള്‍ പൊഴിച്ചുകൊണ്ടൊരു ലോഹ്യം.
ചുണ്ട് തുടച്ച്
അടിവേരിലൊളിക്കുന്ന
ഏകാന്തചിത്തന്‍

24 comments:

  1. നര്‍മത്തില്‍ പൊതിഞ്ഞു സത്യം വിളിച്ചു പറയുന്ന ഒരു കൊച്ചു കവിത ...ആശംസകള്‍

    ReplyDelete
  2. aa putt enne vEdanippikkunnu..
    kavitha chuNTil mandahaasam uLavaakki
    :-)

    ReplyDelete
  3. താങ്കളുടെ കവിതകൾ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.. തുടരുക.. ആശംസകൾ

    ReplyDelete
  4. സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തുന്ന കുഞ്ഞ് വരികള്‍.

    ReplyDelete
  5. ചുണ്ട് തുടച്ച്
    അടിവേരിലൊളിക്കുന്ന
    ഏകാന്തചിത്തന്‍ ....ചില രാഷ്ട്രീയ നേതാക്കളെ ഓര്‍മ്മ വരുന്നത് തികച്ചും യാദൃശ്ചികമാണോ?

    ReplyDelete
  6. ഒരു വെള്ളം കുടിയന്‍ മരം... :)

    ReplyDelete
  7. ഈ വരികളില്‍ ചിലത് പറയുന്നുണ്ട്

    ReplyDelete
  8. എന്ത്? ഒരു മൊറാര്‍ജി മരമോ?

    ReplyDelete
  9. ജലചിന്ത നന്നായി,വഷളന്‍ കൊട് കൈ...!

    ReplyDelete
  10. വഷളന്‍റെ ചോദ്യം ഞാനും ചോദിക്കുന്നു.!

    ReplyDelete
  11. യൂക്കാലിക്കും പിന്നെ വേണ്ടേ വെള്ളം? യൂക്കാലി കുടിച്ചാലും വെള്ളം വറ്റിപ്പോകാത്തവണ്ണം നമുക്ക് സംരക്ഷിക്കാം പ്രകൃതിയെ.

    ReplyDelete
  12. ചിന്ത തരക്കേടില്ല. പക്ഷെ തലക്കെട്ടില്‍ ,ഭൂമിയെ കൈപ്പിടിയിലൊതുക്കി ആ നിര്‍ത്തമുണ്ടല്ലോ അത് കുറച്ചു അഹങ്കാര ധ്വനി അല്ലേ?

    ReplyDelete
  13. കവിതയില്‍ ഒരു പരീക്ഷണം ..നന്നായി

    ReplyDelete
  14. പ്രതികരണങ്ങള്‍ക്ക് നന്ദി . ആഗോളതാപനത്തിന്‍റെ തീവ്രത ഒട്ടും കുറയുന്നില്ല

    ReplyDelete
  15. ചിന്തിപ്പിക്കാനും ഒപ്പം പ്രതികരിക്കാനും പ്രേരിപ്പിക്കുന്ന കവിത.
    ഭാവുകങ്ങള്‍...

    ReplyDelete
  16. യുക്കാലിയോടൊപ്പം വിറക്കാന്‍ ചില കോണ്‍ക്രീറ്റ് മരങ്ങള്‍ പടുതുയര്തിയവരും കാണുമല്ലോ , അല്ലെ ?
    കൊള്ളാം വരികളിലെ ചിന്തകള്‍

    ReplyDelete
  17. അങ്ങനെ വെള്ളവും മൂത്രവും കുടിച്ചു വളരുന്നു,
    യൂക്കാലി മരങ്ങൾ!

    ReplyDelete
  18. യൂക്കാലിമരക്കവിത നന്നായി!.ഇനിയും പിടുത്തം കിട്ടാത്തത് ആ പുട്ടിന്റെ കാര്യമാ? പിന്നെ ഭൂമിയുടെ വലിപ്പവും?. അതവിടെ വേണോ?

    ReplyDelete
  19. nannayi!kuranja vakukalil chinthayude bhaaram valare nannayitundu.

    ReplyDelete