Thursday, May 20, 2010

ഇരകള്‍

ജീവിതത്തിലേക്കിങ്ങനെ
തുള്ളണ്ട
മീനേ
കൊറ്റികള്‍ സാപ്പിടും
വാ ഒളിച്ചിരിക്കാം
എന്‍റെയീ ചുണ്ടക്കുരുക്കില്‍
              2
കള്ളുഷാപ്പിന്‍റെ
കുശിനിയില്‍
ഒരു കരിങ്കല്‍ചുവരില്‍
ചേര്‍ത്തുനിര്‍ത്തി
ഞാനവന്‍റെ തോലുരിച്ചു.
അരികില്‍
നുരയുന്ന ചുണ്ടക്കൊളുത്തുകള്‍  
             3
ഇരുട്ടിന്‍റെ
വാതില്‍ തുറന്ന്
ഇരുട്ടിലേക്ക്...
ബോധത്തിന്‍റെ സാക്ഷയിട്ടില്ല
അതിനാല്‍
നിനക്കെന്‍റെ മാംസത്തില്‍
ഉപ്പുപുരട്ടാം

30 comments:

  1. ജീവിതത്തിലേക്കിങ്ങനെ
    തുള്ളണ്ട
    മീനേ

    aneesh, eshtappettu. namellam erakal thanne

    ReplyDelete
  2. അതിനാല്‍
    നിനക്കെന്‍റെ മാംസത്തില്‍
    ഉപ്പുപുരട്ടാം

    ReplyDelete
  3. എവിടെ നോക്കിയാലും അവിടെയെല്ലാം ഇരകള്‍ മാത്രം!
    കവിത നന്നായി.

    ReplyDelete
  4. വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കവിത.. ...ആശംസകള്‍

    ReplyDelete
  5. ഉപ്പുപുരണ്ട ജീവിതച്ചുവയുള്ള കവിത........

    ReplyDelete
  6. തോലുരിച്ച് ഉപ്പു പുരട്ടുമ്പോഴുള്ള നീറ്റൽ.............

    ReplyDelete
  7. ഇരകള്‍ ..........ലോകത്തില്‍ ഒരു തരത്തില്‍ അല്ലെങ്ങില്‍ മറ്റു തരത്തില്‍ ഇരകള്‍ ആണ് നമ്മള്‍

    ReplyDelete
  8. നല്ല വരികള്‍..
    നല്ല എഴുത്ത്..
    നല്ല കവിത..


    എന്താ പറയാ..
    പെരുത്തിഷ്ടായി!

    ReplyDelete
  9. എത്ര പിടഞ്ഞാലും എവിടെ എത്തിപ്പെടും നമ്മള്‍.
    ആരോ ചൂണ്ടയോ വലയോ വിരിച്ചു കാതിരിക്കുന്നുണ്ട്

    രുചികരമായ ഒരു ഉല്പന്നമാവുകയേ നിവൃത്തിയുള്ളൂ

    ReplyDelete
  10. ചതിച്ചൂണ്ടയുടെ കപടസ്നേഹത്തേക്കാള്‍ നല്ലത് കൊറ്റികളുടെ ക്രൂരതതന്നെ...

    ReplyDelete
  11. ജീവിതത്തിന്റെ ഉപ്പ് പുരണ്ട പരുക്കൻ യാഥാർത്ഥ്യങ്ങൾ..

    ReplyDelete
  12. ബോധത്തിന്റെ സാക്ഷ ഇടാന്‍ മറന്നു മാംസത്തില്‍ ഉപ്പുമായി നീറുന്ന വേദനയുമായി എത്ര പേര്‍ ??
    വര്‍ഗീയതയുടെ ചൂണ്ടയില്‍ കുടുങ്ങി ജീവിയ്കാന്‍ മറന്നവര്‍ ...കൊറ്റിയുടെ കൊക്കുകളെ ഭയക്കുന്നുവോ അവര്‍ ?

    good one :)

    ReplyDelete
  13. വിരകണ്ടു മോഹിച്ചാല്‍
    ചൂണ്ടയുടെ ഇര
    ഇല്ലെങ്കില്‍ മരണക്കൊറ്റി
    തോലുരിക്കണോ വേണ്ടയോ
    എന്ന് നിനക്കു തീരുമാനിക്കാം
    ---------
    ഇഷ്ടായി...

    ReplyDelete
  14. thanks for ur comments ഭാനു കളരിക്കല്‍,പട്ടേപ്പാടം റാംജി,Vayady,Aadhila,Neena Sabarish,Echmukutty,MyDreams,ഒഴാക്കന്‍.,»¦ മുഖ്‌താര്‍ ¦ udarampoyil ¦«,എന്‍.ബി.സുരേഷ് ,ഹംസ ,ഗീത ,Manoraj,Readers Dais,വഷളന്‍ | Vashalan

    ReplyDelete
  15. good one... congrats...

    btw, I prefer fish fry to fish curry...

    ReplyDelete
  16. nannayirikkunnu ee avabodhathinte kavithakkurippu.

    ReplyDelete
  17. ഹായ്.. കൊള്ളാം.,ഇഷ്ട്ടായിട്ടോ.

    ReplyDelete
  18. വരികള്‍ കൊള്ളാം
    ഇഷ്ട്ടായി..

    ReplyDelete
  19. ഇരുട്ടിന്‍റെ
    വാതില്‍ തുറന്ന്
    ഇരുട്ടിലേക്ക്...
    ബോധത്തിന്‍റെ സാക്ഷയിട്ടില്ല
    അതിനാല്‍
    നിനക്കെന്‍റെ മാംസത്തില്‍
    ഉപ്പുപുരട്ടാം

    നല്ല വരികള്‍

    ReplyDelete
  20. കൊറ്റിയാണ് ഭേതമെന്നു തോന്നുന്നു. മറ്റേത് മസാല പുരട്ടി അതിന്റെ നീറ്റലും സഹിച്ച് അവസാനം വറ ചട്ടിയിലേക്ക്!.....ഓര്‍ക്കാന്‍ വയ്യ!

    ReplyDelete