Saturday, May 8, 2010

കാലാതീതന്‍

ഗുജറാത്ത്‌
ഓട്ടോ എക്സ്പോയില്‍
നിനച്ചിരിക്കാതൊരു
നീണ്ടുമെലിഞ്ഞ വൃദ്ധന്‍
കയറിച്ചെന്നു
തെക്കോട്ടുപോകാനാണേല്‍
ഈ കാറിന്‍റെ ഹോണൊന്നു കേട്ടാല്‍മതി
കുറുക്കന്മാര്‍ വട്ടംചെന്നു
ഞൊടിയിടകൊണ്ടാ ദൃഢഗാത്രന്‍
പാല്‍പുഞ്ചിരിയോടെ മൊഴിഞ്ഞു
തിരുത്തുവാനുണ്ട്
തെറ്റുകളേറെ
വേണമെനിക്കൊരു കാര്‍
ഐന്‍സ്റ്റീന്‍ ചൊന്നപടി
സമയകാലങ്ങളെ
കീറിമുറിക്കാനൊരു കാര്‍
തിരുത്തുവാനുണ്ട് സബര്‍മതി
ആളുകള്‍ ഞെട്ടിത്തരിച്ചു
ക്യാമറാഫ്ലാഷുകള്‍ മിന്നി
പുറകിലൊരായിരംപേരുമായി
കൊടുങ്കാറ്റ്കണക്കയാള്‍
പുറത്തേക്കുപോകവേ
എം.ബി.എ വിദ്യാര്‍ഥികള്‍ തലചൊറിഞ്ഞു
ആരാണീ ബിസിനസ് മാഗ്നെറ്റ്

24 comments:

 1. "എം.ബി.എ വിദ്യാര്‍ഥികള്‍ തലചൊറിഞ്ഞു
  ആരാണീ ബിസിനസ് മാഗ്നെറ്റ്"

  'വിദ്യാര്‍ഥിനീ' പെടില്ലേ..?

  ReplyDelete
 2. i recall the taste of kunjunni mash "kavithakal"
  congratulations...

  ReplyDelete
 3. പറഞ്ഞപോലെ ആരാ?

  ReplyDelete
 4. Congrats for such a wonderfully crafted "Kavitha"... This new look is also nice...

  ReplyDelete
 5. രഹസ്യമായെങ്കിലും പറ അതാരാണ്.?

  ReplyDelete
 6. നമസ്തേ
  ഞാന്‍ ഇവിടെ ആദ്യ


  കൊള്ളാം നന്നായിട്ടുണ്ട്

  എന്നാലും ഇത്രയും പേര്‍ ചോദിച്ചില്ലേ
  ആരാണീ ബിസിനസ് മാഗ്നെറ്റ്?


  ഭാവുകങ്ങള്‍  Word verification പ്രശ്നമുണ്ടാക്കുന്നു

  ReplyDelete
 7. ശരിക്കും അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ...ആരാ?

  ReplyDelete
 8. ഈശ്വരാ ആരൊക്കെയായേക്കാം?

  ReplyDelete
 9. Why dont you link up with an aggregator? jalakam or chintha so that the poems are available in public?..

  ReplyDelete
 10. സസ്പെന്‍സ് കളഞ്ഞിട്ടു പേര് പറയൂ മാഷേ.. ആകെ ഞെരിപിരി കൊള്ളുന്നു.

  ReplyDelete
 11. എല്ലാവരും ആരാ , ആരാ,, എന്നു ചോദിക്കുന്നു. അതുകൊണ്ട് ഞാന്‍ ചോദ്യം മാറ്റി. എന്താ ഇവര്‍ ചോദിക്കുന്നത്?

  ReplyDelete
 12. ഏതു മാഗ്നറ്റായാലും അപകടമാണ് എന്നാണ് ഞാൻ പഠിച്ചത്.

  ReplyDelete
 13. ആരാ ? എവിടെ നിന്ന് വന്നു ?എങ്ങോട് പോന്നു ?

  ReplyDelete
 14. അരുണ്‍ കായംകുളം,($nOwf@ll) ,Ashraf Unneen ,Manoraj ,Anil PT Mannarkkad,സിദ്ധീക്ക് തൊഴിയൂര്‍,കൃഷ്ണഭദ്ര,Vayady,Neena Sabarish ,രാമൊഴി,വഷളന്‍ ,ഹംസ ,Echmukutty ,MyDreams,ഉമേഷ്‌ പിലിക്കൊട് നന്ദി ഇവിടെ വന്നതിന്‌

  ReplyDelete
 15. .എഴുതിക്കഴിഞ്ഞ കവിതയ്ക്കു നിങ്ങള്‍ക്കുള്ള അവകാശം തന്നെ എനക്കും .......എനിക്കും ചോദിക്കാം ആരാ ?

  ReplyDelete
 16. wanted to comment in malayalam but some lipi probs...
  first time here, to be frank, i started reading poems only after i became active in blogs( not so active eh!) so my understanding level is poor...
  but waht i understand is the magnet has to be someone who repents the cruelty of sabarmathi, but once done cannot be undone, right?
  still a heart that repents is far better than a heart thats a nest to cruelty...
  one more confusion was that whether the slim old man and the strong man who smiled- did u put them both as different or was they the same...
  seems to have some spark anyway....keep going
  :)

  ReplyDelete
 17. ഇടാന്‍ മറന്നതോ വിട്ടുപോയതോ ആയ ചില അടയാളങ്ങളാണ് ഈ കവിതയെ കണ്‍ഫ്യൂഷനിലാക്കുന്നതെന്നുതോന്നുന്നു.

  മെലിഞ്ഞു നീണ്ട എന്നുവായിച്ചതും സബര്‍മതി,കാലാതീതന്‍ എന്നൊക്കെക്കാണുന്നതും ഗാന്ധിജിയെ ഓര്‍മ്മിപ്പിക്കും.പല്ലുകൊഴിഞ്ഞ പുള്ളിക്കെന്തു പാല്‍ പുഞ്ചിരിയെന്ന് സം‌ശയം!

  ദൃഢഗാത്രനായ ഇയാള്‍, പശ്ചാത്താപം മൂത്ത് തെറ്റുതിരുത്താന്‍ ഇറങ്ങിത്തിരിച്ച മോഡിയെങ്ങാനും ആണോ?

  സമയകാലമെന്ന് കൂട്ടിയെഴുതുന്നതെന്തിനെന്നും മനസ്സിലായില്ല.
  സമയാതീതം,കാലാതീതം ഇതൊക്കെ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അറിയാത്തതുകൊണ്ടാണ്(എനിക്ക്),ക്ഷമിക്കുക!

  കൊടുങ്കാറ്റ് കണക്കെപ്പോകുമ്പോള്‍ പിറകില്‍ ആയിരം പേരും മിന്നാന്‍ ഫ്ലാഷും!

  ഓട്ടോ എക്സ്പോയില്‍ നിനച്ചിരിക്കാതെ ഈ എം.ബി.എ.ക്കാര്‍ എങ്ങനെ വന്നെന്നതു പോട്ടെ,അവര്‍ക്ക് തലചൊറിയാന്‍ തക്ക എന്തു സൂപ്പര്‍ ഡയലോഗാണ് ഈ "ബിസിനസ് മാഗ്നറ്റ്" അടിച്ചിരിക്കുന്നത്?

  ചുരുങ്ങിയപക്ഷം വരി ഒടുങ്ങുന്നിടത്ത് കുത്തിട്ടിരുന്നെങ്കില്‍ ഒരല്പം സമാധാനമായേനെ.

  വിളിക്കാതെ വന്ന് വായിച്ചിരുന്നെങ്കില്‍ ഇത്രയും എഴുതില്ലായിരുന്നിരിക്കാം.
  "http://aneeshassan.blogspot.com/

  ഈ നല്ല കവിതകള്‍ വായിക്കൂ.

  അല്ലെങ്കില്‍ നഷ്ടമാകും. പ്രോത്സാഹിപ്പിക്കേണ്ട കവിതകള്‍."
  ഇങ്ങനെ ഒരു ഗ്രൂപ് മെയിലില്‍ പെട്ട് വന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്.

  ഇത് അയച്ചയാള്‍ ലിങ്കിനൊപ്പം സര്‍ട്ടിഫിക്കറ്റ് വച്ചിരുന്നതുകൊണ്ട് പോസ്റ്ററുകണ്ട് "പോക്കിരിരാജ" കാണാന്‍ പോയവനെപ്പോലെ നിരാശ തോന്നി.

  കവി അക്കാര്യത്തില്‍ തെറ്റുകാരനല്ലാത്തതുകൊണ്ട് മനസ്സില്‍ തോന്നിയ അഭിപ്രായം എഴുതിയതില്‍ വിഷമിക്കരുത്,പ്രോത്സാഹനമായിട്ടേ എടുക്കാവൂ.

  ReplyDelete
 18. എനിക്കിതൊന്നും വഴങ്ങില്ലെന്നു ആദ്യമേ പറയട്ടെ!.എന്നാലും കവിതയും അതൊടൊപ്പമുള്ള മുഴുവന്‍ കമന്റുകളും വായിച്ചു നോക്കി. അത്ര തന്നെ.

  ReplyDelete
 19. കവിതകൾ കവിതകൾ...നിറയെ കവിതകൾ

  ReplyDelete
 20. ..
  കുത്ത്, കോമ തുടങ്ങിയവ അത്യന്താപേക്ഷിതമാണ്.
  ഇനിയും ശ്രദ്ധിക്കക.

  ഹരിയണ്ണന്‍ നന്നായി പറഞ്ഞിരിക്കുന്നു.

  കവിതയില്‍ ഒരാളെ മാത്രമാണ് ഉദ്ദേശിച്ചതെങ്കില്‍ അപൂരകങ്ങളായ് തോന്നുന്നു. രണ്ട് പേരെ പ്രതിപാദിച്ചിരുന്നെങ്കില്‍ ഒന്നുകൂടി വ്യക്തമായേനെ..

  തുടരുക.
  ആശംസകളോടെ
  ..

  ReplyDelete
 21. where will i get kunjunni kavithas????

  ReplyDelete