Friday, May 7, 2010

സ്കൂള്‍പറമ്പ്

See full size image
കണക്കുപുസ്തകം
ഇനിമേല്‍ ചതുരവടിവില്‍
വേണ്ടെന്‍റെ ടീച്ചറേ
അതോരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ
 എട്ടാംപാഠം
മുന്നാംപാഠത്തിലുമ്മവെക്കുമപ്പോള്‍
പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപായവേ
ഇവിടെ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍
പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു
പമ്പകടത്താം

9 comments:

  1. nallathu. ineem pratheekshikkunnu....!

    ReplyDelete
  2. ഉം....പന്തും കളിച്ചു നടന്നോളൂ.... അവസാനം കണക്കു പരീക്ഷയ്ക്ക് വട്ട പൂജ്യം കിട്ടുമ്പോള്‍ വിവരം അറിയും. :)

    ഈ കൊച്ചു കവിത അസ്സലായി,ട്ടോ.

    ReplyDelete
  3. ഹ..ഹ. വായടീ കൊട് കൈ.. ഞാൻ കമന്റ് ക്ലിക്ക് ചെയ്തത് തന്നെ ഇങ്ങിനെ ഒരു കമന്റ് ഇടാനായിരുന്നു.. പക്ഷെ പറന്ന് നടക്കുന്ന വായടിയുടെ മുൻപിൽ മുടന്തി നീങ്ങുന്ന ഞാൻ തോറ്റുപോയി.. അപ്പോൾ മേൽ‌പ്പറഞ്ഞത് തന്നെ പറയുന്നു.. ആശംസകൾ കൂടി എക്സ്ട്രാ ഇരിക്കട്ടെ..

    ReplyDelete
  4. മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളുടെ സ്റ്റൈല്‍ ഉണ്ട്.
    സ്കൂള്‍ കവിതകള്‍ അയ്യാള്‍ ധാ‍രാളമെഴുതുന്നു.

    കുന്നിടിച്ചു നിരത്തുന്ന യന്ത്രമെ
    മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
    പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
    ഒന്നു കൂക്കിവിളിച്ചറിയിക്കണേ
    പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണടോ
    പന്തു കായ്ക്കുന്ന മരമായ് വളര്‍ത്തുവാന്‍
    (പന്തു കായ്ക്കും കുന്ന്)
    ഈ കവിതയുടെ ഒര്‍ സ്റ്റൈല്‍ ഉണ്ടീ കവിതയില്‍.

    ReplyDelete
  5. കണക്കു കലക്കി...

    ReplyDelete
  6. കണക്ക് പുസ്തകം ചുരുട്ടണം.
    പിന്നെ മൂന്നാം പാഠത്തിലെ അക്ഷരങ്ങളൊക്കെ എത്ര വലുതാ.
    എന്നെ ഒരു എട്ടാം പാഠം പഠിയ്ക്കാനെങ്കിലും വിടായിരുന്നില്ലേ?

    ആശംസകൾ.

    ReplyDelete
  7. കൊള്ളാം നല്ല കവിത ....താളമുള്ള കവിത ...

    ReplyDelete