Thursday, May 6, 2010

കാറ്റിനോട്‌

ആകാശത്തെ പ്രകമ്പനം
കൊള്ളിച്ചുകൊണ്ട്
ഞങ്ങളുടെ ഉണ്ണിയേശു*
ചായക്കടയില്‍
പൊറോട്ടയടിക്കാറുണ്ട്
ഉണ്ണിയേശുവിനൊരു
വ്യാജ പ്രൊഫൈല്‍ വേണം
ഗതകാല ജീവിതമത്രയും
മായ്ച്ചുകളഞ്ഞ്
പുതിയൊരു ജോലിതേടാന്‍

*El Niño..സ്പാനിഷ്‌ ഭാഷയില്‍ Little Christ

4 comments:

  1. ഹാ..ഹാ ഇതു കൊള്ളാം. ഇപ്പോള്‍ മിക്കവരും ചെയ്യുന്നത് ഇതു തന്നെയല്ലേ? എവിടെ നോക്കിയാലും അവിടെയെല്ലാം വ്യാജന്‍‌മാര്‍!! ഈ ഞാനടക്കം. :) :)

    ReplyDelete
  2. നല്ല എഴുത്ത്!
    ഇഷ്ടപ്പെട്ടു.

    ReplyDelete