Sunday, May 2, 2010

മടക്കം

ജീവിതമൊരു
കടലാണെന്നു പറഞ്ഞതിനാലൊരു
 വഞ്ചി പണിയണം
അമ്പതാംവയസ്സിന്‍റെകടവില്‍
അതിനെ കെട്ടിയിടണം
അക്കരെ നിന്ന്
നീയൊന്നു കൂവിയാല്‍ മതിയെടോ
എനിക്ക് വെക്കം മടങ്ങണം

7 comments:

  1. അമ്പതാംവയസ്സിന്‍റെകടവില്‍
    അതിനെ കെട്ടിയിടണം

    എന്താ അങ്ങിനെ?

    ReplyDelete
  2. @പട്ടേപ്പാടം റാംജി:സംഗതി ശരി തന്നെ പക്ഷേ കെട്ട് എവിടെയെങ്കിലും വേണ്ടേ
    നന്ദി കൊച്ചു മുതലാളി,ഒഴാക്കന്‍.

    ReplyDelete
  3. കെട്ട് എവിടയെങ്കിലും ഒന്നു വേണം അതുകൊണ്ട് അമ്പതാം വയസ്സ് അല്ലെ. കുറച്ചു കാലം മുന്‍പ് എല്ലാം ഒരു അറുപത് പ്രതീക്ഷിച്ചിരുന്നു അവിടെ കെട്ടിയാല്‍ മതിയായിരുന്നു. ഒരു പത്തു കൂടി കൂടുവല്ലെ. പക്ഷെ കെട്ട് ഏതു സമയത്തും പൊട്ടാം അത്ര ബലമില്ലാത്ത നൂലുകൊണ്ടായി പോയി കെട്ട്.!!

    ReplyDelete
  4. the beauty of the voyage lies in how strong the boat u built....wherever we tie it in the end, let the voyage be filled with beauty of life....

    ReplyDelete