Friday, April 23, 2010

തോണി

കാലമൊരൊച്ചിനെപോല്‍
നെറ്റിയിലുടെ
അലഞ്ഞതാണീ ചുളിവുകള്‍
ഭൂതകാലതീവണ്ടി
ഒരു ഇടിമിന്നലിനെ
കൂട്ടുപിടിച്ചെന്‍
നെഞ്ഞിലൂടിരമ്പുന്നു

2 comments:

  1. കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ലമാല
    ഫാലത്തില്‍ ചേര്‍ത്തുകഴിഞ്ഞു വരക്കുറി
    (എന്റെ വേളി- ജി.ശങ്കരക്കുറുപ്പ്)

    നാമരൂപങ്ങളഴിഞ്ഞു കിടന്നു പാഴാവുന്ന നമ്മളിലൂടെ
    കാലം ക്ഷീണസാന്ദ്രമൊഴുകുന്നു.
    (സഹശയനം-ചുള്ളിക്കാട്)

    കാലവും നമ്മളും തമ്മിലുള്ള ബലാബലത്തെ സംബന്ധിച്ചുള്ള മേല്‍പ്പറഞ്ഞ ഇമേജസിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ഒച്ചിന്റെ പ്രയോഗമാണ്. പക്ഷെ കവിതയുറ്റെ ബാക്കി ഭാഗം അതുപോലെ ഗംഭീരമായി വികസിച്ചില്ല. മനസ്സ് നേരേ നിന്നില്ലേ. ഇമേജസിനു വേണ്ടി ധ്യാനിക്കു. ജൈവിക ബന്ധവും വേണം. പരസ്പര ബന്ധമില്ലാത്ത ഇമേജസ് എ.അയ്യപ്പന്‍ ഉപയോഗിച്ചാല്‍ നമ്മള്‍ സഹിക്കും, പക്ഷെ...........?

    ReplyDelete