Friday, April 30, 2010

വീണ്ടും

ഇതളുകളൊക്കെ
കൊഴിഞ്ഞുപോയൊരു പൂവ്
പിറവിയിലേ
തകര്‍ന്നുപോയൊരു
വീണമീട്ടി
ഇടവഴിയിലുടെ
തെണ്ടി നടന്നൊരു
പൂമ്പാറ്റയെ
കാത്തിരിക്കുന്നു ;
പ്രണയപരാഗണത്തിനായി

Tuesday, April 27, 2010

യാത്ര പോകുമ്പോള്‍


ഉറുമ്പുപെണ്ണുങ്ങളുടെ
മൗനമഹാജാഥയൊരു
ജിലേബിത്തുണ്ടിന്മേലുടക്കി  
അതിലൊരു കൊണിച്ചി
പൊടുന്നനെ
ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി

*ഈ ബ്ലോഗിലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ.Google

Monday, April 26, 2010

നര


എന്‍റെ  കൈകളിലെ മൈലാഞ്ചി
മൊത്തിക്കുടിക്കുമ്പോളേ
പറഞ്ഞതല്ലേ
ഇപ്പോളിതാ
താടിയില്‍
വെള്ളരാശിക്കൊപ്പം
പറ്റിപ്പിടിച്ച
മൈലാഞ്ചിത്തിളക്കം

Sunday, April 25, 2010

പെന്‍സില്‍


റബ്ബറുവെച്ച
പെന്‍സിലോരേകാധിപതി
ഒരൊറ്റക്കരണം മറിച്ചിലില്‍
എഴുതിയതൊക്കെയും
മായ്ച്ചുകളയും

Saturday, April 24, 2010

നാം രണ്ടുപേര്‍

പാതിരാ സ്വപ്നം കണ്ട്‌
പേടിച്ച്‌
എന്നിലമരവേ 
നിന്നില്‍ ഞാനൊരു 
പഴയ പുസ്തകം മണക്കുന്നു 
ഓരോ ഞെട്ടലും 
ആത്മാവിന്‍റെ വായനകളാണ്

ഉറവകള്‍

നന്മ
ഒരു കാല്പനികവൃക്ഷമാണ്
അതിന്‍റെ കൊമ്പിന്മേല്‍
ഊഞ്ഞാലിട്ടാണ്
കഴിഞ്ഞ വേനലില്‍
ഉടപ്പിറന്നോള്‍
ആകാശയാത്ര പോയത്

Friday, April 23, 2010

തോണി

കാലമൊരൊച്ചിനെപോല്‍
നെറ്റിയിലുടെ
അലഞ്ഞതാണീ ചുളിവുകള്‍
ഭൂതകാലതീവണ്ടി
ഒരു ഇടിമിന്നലിനെ
കൂട്ടുപിടിച്ചെന്‍
നെഞ്ഞിലൂടിരമ്പുന്നു

Wednesday, April 21, 2010

വെളിപാടുകള്‍

വെളിച്ചം എന്നെ 
അടയാളപ്പെടുത്തുമെന്നതിനാല്‍
ഇരുട്ടില്‍ 
ഞാന്‍ എന്‍റെ 
വായനാമുറി ഒരുക്കി 

Monday, April 19, 2010

മഴക്കാറ്

പുലി മടയിലോളിച്ചു
മട പാറയിലോളിച്ചു
പാറ നിന്നിലോളിച്ചു
ഞാന്‍ അടുത്തുവരവേ
പാറപോലുറച്ച്
എന്തേ നിനക്കൊരു
പെണ്‍പുലിതന്‍  ചീറ്റല്‍  

റോഡുനിയമം

വലതുവശം ചേര്‍ന്നുനടക്കാന്‍
റോഡുമുറിച്ചു
കടക്കവേ 
അളിയന്‍ 
വണ്ടിതട്ടി 
മരിച്ചു 

Sunday, April 18, 2010

പ്രണയപര്‍വ്വം

പ്രണയസാഫല്യം
ഒരു എലിക്കെണിയാണ്
അകത്തായാല്‍
പൂച്ചയെ പേടിക്കേന്ടെന്നുമാത്രം

Saturday, April 17, 2010

നിലാവുള്ള രാത്രിയില്‍

ജെസിബിയാണ്
കുതിരയെക്കാള്‍  നല്ല
ലൈംഗിക ചിഹ്നം
ഒന്നരയേക്കര്‍
പറമ്പ് കിളക്കാന്‍ വന്ന
ജെസിബി ജന്നലിനപ്പുറത്ത്
നിലാവില്‍ കുളിച്ചുതിളങ്ങുന്നു
പ്രിയനേ നീയെന്നില്‍
യന്ത്രകൈകളാവൂ
ഞാന്‍
നിന്‍റെ കുതിപ്പിനെ മയപ്പെടുത്താന്‍
ആകാശത്തെ പുതച്ചവള്‍

കുടിയിറക്ക്

കാടിറക്കിവിട്ട
മലയണ്ണാനൊരു
നാട്ടുമാവിന്‍ കൊമ്പിന്‍മേല്‍
ഒറ്റയനായ്
തലങ്ങും വിലങ്ങും ചാടി
മരത്തെയാകെയുലച്ചു
ഡാ .....
കാടല്ലിത് താഴെവീണാല്‍
വണ്ടി കേറും പ്ലീതങ്ങയാകും
മരം ചുവന്നുതുടുത്തു
അണ്ണാന്‍ കൊഞ്ഞനംകുത്തി
മാമ്പഴക്കാലമാകട്ടെ
ഒക്കെയും കട്ടുമുടിക്കും ഞാന്‍

Friday, April 16, 2010

കൊട്ടേഷന്‍

ഇത്രയും നല്ലോരുസ്കൂളില്‍
കിടിലന്‍ സ്കൂള്‍ബസ്സില്‍ 
ചന്തമില്ലാത്ത ഡ്രൈവറെന്തിന്  
ബാസ്സോരിറക്കത്തിലെത്തുമ്പോള്‍ 
പുറകില്‍ചെന്ന് 
'ടപ്പേ' എന്നൊരു ശബ്ദം
ആള് ഫീസാകും
രണ്ടുബിയിലെ
നാലുപിള്ളേര്‍
കൊട്ടേഷന്‍ ഏറ്റെടുത്തു

Tuesday, April 13, 2010

പാചകപ്പുര

 രാജ്യദ്രോഹികളുടെ
ചായസല്‍കാരത്തില്‍
മാട്ടിറച്ചി വിളമ്പിയില്ല
പൊന്നുകുക്കറേ
ആരോടാണി തീക്കളി
റെയില്പാളത്തിന്‍ കൂവല്‍
നിര്‍ത്തിയോരിവര്‍
ഭരണചക്രം മോഷ്ടിച്ചോര്‍
കാലന്‍റെ കാതുകുത്തിയോര്‍
ഒന്ന് കൂവേടോ
എല്ലില്ലാത്ത കരളിറച്ചിയില്‍നിന്നും
ഉപ്പുനോക്കണം
തുടയിറച്ചിയില്‍നിന്നും
വേവുനോക്കണം 

സായന്തനം

മുച്ചനെലി കയറിയ വീട്ടില്‍
കലപില ശബ്ദം
അയാളവളുടെ
നുണക്കുഴിയോടൊട്ടി പറഞ്ഞു
ചില്‍ ചില്‍
രക്തവാതക്കിടക്കയില്‍ നിന്നവള്‍
സ്വപ്നവേഗം വാരിപൂശി
ഓടിയൊളിച്ചു
തിരയുകെന്നെ
ഞാന്‍ ഒളിഞ്ഞിരിക്കാം

Sunday, April 11, 2010

കവിത

എനിക്കൊരു പെണ്ണിനെ മയക്കാനൊരു
കവിത വേണം
കിട്ടാനുണ്ടോ?
റോഡരികില്‍
കാത്തുനില്‍ക്കാം
ഇളനീര്‍സോഡ
വാങ്ങിത്തരാം
കവിതേ നീയൊന്ന്
വന്നിടുമോ?

വിരുന്ന്

ജീവിതത്തിന്‍റെ കത്തുന്ന
വേനലില്‍
അഗ്നിജ്വാല
പുകഞ്ഞു കത്തുമ്പോളും
എന്‍റെ നിഴല്‍
തലതിരിഞ്ഞതായിരുന്നു
ഇന്നലെ
വധുഗൃഹത്തില്‍
അത്താഴത്തോടൊപ്പം
വിളമ്പിയ
കോഴിയിറച്ചിയിലും
മോനാലിസയുടെ ചിരി

Saturday, April 10, 2010

അധികാരം

ഒരായിരം തവണ
മാറ്റിപറഞ്ഞ
ചരിത്രമാണ്‌ നാം
കിതപ്പുകൊണ്ട് അളന്നതത്രയും
പകുത്തെടുത്തു നിങ്ങള്‍
ഇനി ബാക്കി
നഗരമധ്യത്തില്‍
നാണം മറക്കാത്ത
നമ്മുടെ
പ്രേതങ്ങള്‍

യാത്ര

തോണിയില്‍ രണ്ടുപേര്‍
അയാളൊരു വടക്കുനോക്കിയന്ത്രം
ഞാന്‍ തെക്കന്‍ കുരിശും
തോണി രണ്ടായി കീറാം
നിലാവൊളി
രക്തതിലോഴുക്കാം

മലകയറ്റം

മലകയറി ഉച്ചിയിലെത്തിയപ്പോള്‍
ജീവിതച്ചുടുകൊന്ടെന്‍
നിലപാട് മാറ്റി ഞാന്‍

പിണക്കം

പകല്‍
ക്രൂരമായതിനെചൊല്ലി
ഒരു രാത്രി എന്നെ തിരഞ്ഞു
തിളങ്ങുന്ന രണ്ടു കണ്ണുകള്‍
പതുങ്ങിയ
കാലൊച്ച
അവള്‍

മാറാല

ആദ്യ രാത്രിക്കു ശേഷം
ഒരു പുരുഷന്
ഒന്നും നേടാന്നില്ല
മാറാലയടിക്കാനായി
ഭാര്യ
വെച്ചുനീട്ടുന്ന
തോട്ടിയല്ലാതെ 

മീന്‍കാരന്‍

റോഡിന്‍റെ
ഞരമ്പ്‌കളിലുടെ
രക്തം പോല്‍
ഒഴുകിയിട്ടും
മീന്‍കാരന്‍
ധനികനായില്ല

ക്രിക്കറ്റ്‌

അവര്‍ വെറും
പതിനൊന്നു പേര്‍
എന്നിട്ടും
ഇന്ത്യ എന്ന് വിളിക്കുന്നു